follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

ഗുരുവായൂര്‍ കല്യാണം - ആരാണ് യഥാര്‍ത്ഥ കുറ്റക്കാര്‍ ???

ജിതിന്‍ ഉണ്ണികുളം » Posted : 03/08/2017

കഴിഞ്ഞ ദിവസം ഏറെ വൈറലായൊരു വാര്‍ത്തയായിരുന്നു കല്യാണം കഴിഞ്ഞപ്പോള്‍ താലിമാല വരന് തന്നെ ഊരി നല്‍കി വധു കാമുകനൊപ്പം പോകുവാന്‍ നോക്കിയത്. കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ കൂടിയും പത്രമാധ്യമങ്ങളില്‍ കൂടിയും ഈ വാര്‍ത്ത ആഘോഷിക്കുന്നു.

സത്യത്തില്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് എത്രപേര്‍ അന്വേഷിച്ചു? ഈ ഞാന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചില്ല എന്ന് പറയാം. കാരണം നമുക്ക് ഈ വാര്‍ത്തകള്‍ ഒന്നുകില്‍ സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്നു, അല്ലെങ്കില്‍ ഏതെങ്കിലും പത്രത്തില്‍ നിന്നും ലഭിക്കുന്നു. സ്വാഭാവികമായും നമ്മള്‍ അത് വിശ്വസിക്കുകയും ചെയ്യും. പ്രത്യേകിച്ചും ഒരു പെണ്ണ് കേസ് ആയതുകൊണ്ട്.

ഇന്നിപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു പെണ്‍കുട്ടിയുടെ സുഹുര്‍ത്തുക്കള്‍ പറയുന്നതായുള്ള വാര്‍ത്തകള്‍. അവര്‍ പറയുന്നത് ഇപ്രകാരം ആണ്.

"അവള്‍ക്ക് മറ്റൊരാളെ ഇഷ്ടമാണെന്നുള്ള കാര്യം അവളുടെ മാതാപിതാക്കളെയും കല്യാണം കഴിക്കാന്‍ പോകുന്ന ചെറുക്കനേയും അറിയിച്ചു, പക്ഷെ അവര്‍ പറഞ്ഞത് " നീ പഴയ കാര്യങ്ങള്‍ ഒക്കെ മറന്നു കളഞ്ഞേക്ക് " എന്നാണു.

അവള്‍ തന്നെ അവളുടെ മാതാപിതാക്കളോട് പറഞ്ഞത്രേ ഞാന്‍ കല്യാണം കഴിഞ്ഞാലും എന്നെ സ്നേഹിച്ച ആളുടെ കൂടെ പോകും എന്ന്, എങ്കില്‍ ആരാണ് യഥാര്‍ത്ഥ കുറ്റക്കാര്‍???

പെണ്ണിന്റെ വീട്ടുകാരോ അതോ എല്ലാം അറിഞ്ഞിട്ടും കെട്ടാന്‍ തയ്യാറായി വന്ന ആ ചെറുക്കനോ???

ചില സമയത്ത് നമ്മുടെ വാശികള്‍ അത് വലിയൊരു വേദനയിലേക്ക് നമ്മളെ തള്ളിവിടും. ഇപ്പോള്‍ അതാണ്‌ ഈ പെണ്ണിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. അവള്‍ വര്‍ഷങ്ങളായി സ്നേഹിച്ച ആളെ കല്യാണം കഴിക്കണം എന്ന് വാശി പിടിച്ചപ്പോള്‍, തങ്ങളുടെ മകള്‍ക്ക് നല്ല ഒരു ദാമ്പത്യജീവിതം ഉണ്ടാകണം എന്ന മാതാപിതാക്കളുടെ വാശിയും അതിനൊപ്പം ഈ പെണ്ണിനെ കെട്ടിയാല്‍ തനിക്ക് ഒരുപാട് സ്ത്രീധനവും വല്യ ബുദ്ധിമുട്ട് ഒന്നും ഉണ്ടാകാതെ കഴിഞ്ഞു പോകാം എന്ന ആ ചെറുക്കന്റെ വാശിയും കൂടി ആയപ്പോള്‍ അവിടെ സംഭവിച്ചത്, തന്നെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളോട് ആ നിമിഷത്തില്‍ അവള്‍ക്ക് അങ്ങനെ ചെയ്യേണ്ടി വന്നു എന്നതാണ് സത്യം.

പ്രായപൂര്‍ത്തിയായ ഒരു പെണ്ണ് എന്ന നിലയ്ക്ക് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുവാന്‍ അവള്‍ക്കും അധികാരമുണ്ട്‌. ആ അധികാരത്തെ പിടിച്ചു കെട്ടാന്‍ ശ്രമിച്ചതാണ് അവര്‍ക്ക് വിനയായത്.

എന്നാല്‍ ഈ വാര്‍ത്ത വന്ന നിമിഷം മുതല്‍ സമൂഹം അവളെ വിളിച്ചു തുടങ്ങി " തേപ്പുകാരി" എന്ന്. എന്തറിഞ്ഞിട്ടാണ് എല്ലാവരും അങ്ങനെ വിളിച്ചത്??? അങ്ങനെ നമ്മള്‍ പരസ്പരം ചോദിച്ചാല്‍ ആര്‍ക്കും ഒന്നും തന്നെ പറയുവാനും കാണില്ല, കാരണം നമുക്കൊന്നും അതിന്റെ സത്യാവസ്ഥ അറിയുവാന്‍ ആഗ്രഹമില്ലല്ലോ..

സ്നേഹിച്ച കാമുകനെ അവള്‍ വഞ്ചിച്ചിട്ടില്ല, അപ്പോള്‍ നിങ്ങള്‍ ചോദിക്കും മാതാപിതാക്കളെയോ എന്ന്, ഇല്ല എന്ന് ഞാന്‍ പറയും, കാരണം അവള്‍ ആദ്യമേ അവരുടെ അരികില്‍ ഈ നഗ്ന സത്യം പറയുകയും ചെയ്തതാണ്.

ഇതിന്റെ കൂടെ സഹോദരിമാരുടെ അറിവിലേക്കായ് ഒരു കാര്യവും കൂടെ പറയട്ടെ , പ്രണയിക്കുമ്പോള്‍ പരസ്പരം നല്ല വശങ്ങള്‍ മാത്രമേ കാണൂ, കെട്ടി കഴിഞ്ഞാല്‍ പിന്നീട് ചീത്ത വശങ്ങളും കണ്ടു തുടങ്ങും. അതുകൊണ്ട് പരമാവധി വീട്ടുകാര്‍ നടത്തി തരുന്ന കല്യാണത്തിന് തയ്യാറാവുക, അതാകുമ്പോള്‍ എന്തെങ്കിലും പ്രശ്നം വന്നാലും അത് പരിഹരിക്കാന്‍ അവര്‍ കൂടെ ഉണ്ടാകും.

നമുക്ക് സോഷ്യല്‍ മീഡിയയില്‍ കിട്ടുന്നതില്‍ കയറി ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് അതിന്റെ സത്യാവസ്ഥ എന്തെന്ന് എങ്കിലും അറിയാന്‍ നമ്മള്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ നമ്മള്‍ ചെയ്യുന്ന ആ ഒരു ഷെയര്‍ ഒരാളുടെ ജീവന്‍ എടുക്കുവാന്‍ കാരണമായതില്‍ ഉള്‍പ്പെടും...

ഇനി നിങ്ങള്‍ ചിന്തിക്കൂ, ഈ വിഷയത്തില്‍ ആരാണ് യഥാര്‍ത്ഥ കുറ്റക്കാര്‍???

(നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, യോഹന്നാന്‍ സുവിശേഷം 7:53-8-11)

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+