follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

എന്താണ് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ആത്മാവ് ?!
ഉണ്ണാനും ഉറങ്ങാനും ഒന്നുമില്ലെങ്കിലും തങ്ങൾക്ക് ദൈവങ്ങൾ മതി എന്നും, കുടിക്കുന്ന വെള്ളത്തിലും ,ശ്വസിക്കുന്ന വ്യായുവിൽ പോലും മതമുള്ള ഈ രാജ്യത്തിന് സ്വാന്ത്ര്യം കൊടുത്താൽ അത് കത്തി ചാമ്പലാകും എന്ന് ആദ്യം പറഞ്ഞത് സർ വിൻസ്റ്റൺ ചർച്ചിൽ

ഡോ. റോബിൻ ആചാര്യ » Posted : 18/08/2017നമ്മൾ പ്രബുദ്ധരാണ് നമ്മൾ ഉർജ്ജ്‌സ്വലരാണ് ..നമ്മൾ മർഡോനേയും ,മുഹമ്മദാലിയെയും,ചെ ഗുവരെയും,കസ്റ്ററോയെയും ഇപ്പോൾ ഇതാ സണ്ണി ലിയോണേ വരെ സ്വാഗതം ചെയ്തു..നല്ലത്..
പക്ഷെ....നമ്മൾ ചില കാര്യങ്ങളിൽ വളരെ നിസ്സംഗരും ആണ്

ഇന്ത്യയിൽ ഏതാനം വർഷങ്ങൾക്കുള്ളിൽ മൂന്നര ലക്ഷം കർഷകരാണ് ആത്മഹത്യ ചെയ്തത് .അത് നമ്മളെ അലോസരപ്പെടുത്തുന്നില്ല.

ഒരു മൃഗത്തിന്റെ പേരിൽ ഇത് വരെ 29 പേരാണ് ഇന്ത്യയിൽ കൊല്ലപ്പെട്ടത്.അത് നമ്മൾക്ക് വല്ല്യ പ്രശ്നമായി തോന്നിയില്ല.

ലോകത്തിലെ തന്നെ ഏറ്റവും അധികം ദരിദ്രന്മാരുള്ള നമ്മുടെ രാജ്യത്ത് അവർ കഴിക്കുന്ന മാംസം എന്താണ് എന്ന് വീടുകളിൽ കയറി തിരക്കുവാനുള്ള അവകാശം പോലീസ് കോടതിയോട് ആവശ്യപ്പെട്ടപ്പോൾ അത് നമ്മളെ ബാധിക്കുന്ന ഒരു പ്രശ്നമായി നമ്മുക്ക് തോന്നിയില്ല.

ലോകത്തെല്ലാം ഇന്ധന വില താഴുമ്പോൾ അതിന്റെ ഗുണം നമ്മുക്ക് കിട്ടാത്തതിൽ നമ്മൾ അസ്വസ്ഥരല്ല .

ഒരു നടി,ഒരു സ്ത്രീ ,ഒരു മനുഷ്യ ജീവി മൃഗീയമായി പീഡിപ്പിക്കപ്പെട്ടപ്പോൾ നമ്മൾ അത്ര അസ്വസ്ഥരായിരുന്നില്ല.

പക്ഷെ ഒരു നടൻ അതിൽ കുറ്റാരോപിതൻ ആയപ്പോൾ നമ്മൾ വല്ലാതെ അസ്വസ്ഥരായി .അയാളുടെ രക്തം ചിന്തുന്നത് കാണുവാൻ നമ്മൾ ഒരു ചെന്നായെ പോലെ കൊതിച്ചു.അയാളുടെ രക്തത്തിന് വേണ്ടി ദാഹിച്ചു നമ്മൾ തെരുവിൽ മുറ വിളി കൂട്ടി. കൊടികണക്കിന്ന് ആളുകൾ തെരുവിൽ പട്ടിണി കിടന്നു നരകിച്ചു മരിക്കുന്നത് കണ്ടപ്പോഴുന്നും അതൊക്കെ. മനുഷ്യരാണെന്നു പോലും തോന്നാത്ത ആളുകൾക്ക് ആ പുഴുക്കൾ മതം മാറുമോ എന്ന് ആകുലതയുണ്ടായിരുന്നു..

പെഷവാറിലെ ഒരു സ്ക്കൂളിൽ അനേകം കുട്ടികളെ ദൈവത്തിന്റെ പേരിൽ ഒരു വിശ്വാസി വെടിവെച്ചു കൊന്നപ്പോൾ, സകല മതത്തി ലെയും പരമ കാരുണ്യവാനായ ദൈവങ്ങളോക്കയെയും എവിടെയെന്ന് ഒരു വിശ്വാസിയും ഒരു ഭാഷയിലും ചോദിച്ചില്ല.

പക്ഷെ വൃതം തെറ്റിച്ചാൽ ദൈവം കോപിക്കുമല്ലോ എന്നോർത്തു നമ്മൾ അസ്വസ്ഥരായി.സ്ത്രീയുടെ ആർത്തവ രക്തം ദൈവങ്ങൾക്ക് അഹിതമാകുമല്ലോ എന്നോർത്തു നമ്മൾ ആകുലരായി.

ചോദ്യപേപ്പറിൽ ഒരു കഥാപാത്രത്തിന്റെ പേര് ഒരു സമൂഹം ആദരിക്കുന്ന ആളുടെ പേരായതു കൊണ്ട് മാത്രം ഒരു അദ്ധ്യാപകന്റെ കൈ വെട്ടി മാറ്റിയപ്പോൾ നമ്മൾ നേരിയ തോതിൽ ഞെട്ടി.
എന്നാൽ ഇരയ്‌ക്കൊപ്പം നിൽക്കേണ്ട ,പരിശുദ്ധിയുടെ വെള്ള വസ്ത്രമണിഞ്ഞ ദൈവത്തിന്റെ അഭിശക്തർ ആ അധ്യാപകന്റെ കുടുംബം കുളം തോണ്ടിയപ്പോൾ പക്ഷെ നമ്മൾക്ക് പ്രതേകിച്ചു ഒരു ഭാവ മാറ്റവും ഉണ്ടായില്ല.

ഉണ്ണാനും ,ഉടുക്കാനും,രോഗ ചികിസക്കും വേണ്ടി കോടികൾ പുഴുക്കളെ പോലെ അലയുന്ന ഈ രാജ്യത്ത് കോടാനു കോടികളുടെ പള്ളികൾ ഉയരുന്നു.എളിമയുടെ മാതൃക കാണിച്ചു തന്ന മനുഷ്യ പുത്രന്റെ മൊത്ത വ്യാപാരികൾ റോമൻ ചക്ക്രവർത്തിമാരെ നാണിപ്പിക്കുന്ന രീതിയിലുള്ള ആഡംബരത്തിൽ ജീവിക്കുന്നു.ഇതൊന്നും നമ്മളെ അസ്വസ്ഥരാക്കുന്നില്ല.

ശാസ്ത്രത്തിന്റെ ഫലങ്ങൾ അനുഭവിച്ചു നമ്മൾ ശാസ്ത്രത്തിന്റെ തായ് തണ്ടിന് നേരെ കോടാലിയോങ്ങുന്നു.

മതം ഭക്ഷിക്കുന്ന മതത്താൽ ഭക്ഷിക്കപെടുന്ന രാജ്യം.

1946 ൽ ഗാന്ധിജി ഒരു കൃസ്ത്യൻ മിഷനറിയോട് പറയുന്നു. ഞാൻ ഈ രാജ്യത്തിന്റെ സർവ്വാധിപതിയായാൽ രാഷ്ട്രത്തെ മതത്തിൽ നിന്നും പൂർണമായും വേർ്പെടുത്തും.
ഞാൻ എന്റെ മതത്തിന്റെ വേണ്ടി മരിക്കുവാൻ തയ്യാറാണെന്ന് ,എൻറെ മതത്തെ ചൊല്ലി ഞാൻ ആണയിടുന്നു. പക്ഷെ അതെന്റെ സ്വകാര്യത മാത്രമാണ്.സ്റ്റേറ്റിന് അതിൽ കാര്യമില്ല.സ്റ്റേറ്റിന്റെ കർത്തവ്യം എന്ന് പറയുന്നത് ജനങ്ങളുടെ ക്ഷേമം,ആരോഗ്യം,വിദ്യാഭ്യാസം,യാത്ര സൗകര്യങ്ങൾ തുടങ്ങിയവയോക്കെയാണ്. അതാകട്ടെ ഓരോ പൗരന്റെയും സ്വകാര്യ അവശ്യങ്ങളുമാണ്.

അത് കൊണ്ട് തന്നെയാണ് ഗാന്ധി ആശയപരമായി തനിക്ക് എതിർപ്പുള്ള നെഹ്‌റുവിനെ തന്നെ ഇന്ത്യയുടെ ആദ്യ പ്രധാന്മന്ത്രിയായി നിർദേശിച്ചത്.താൻ തന്റെ ജീവനെ പോലെ സ്നേഹിച്ച ജനങ്ങൾ അന്ധകാരത്തിലേയ്ക്ക് കുതിച്ചു പായരുത് എന്നു ആ മഹാത്മാവ് ആഗ്രഹിച്ചു.

ഉണ്ണാനും ഉറങ്ങാനും ഒന്നുമില്ലെങ്കിലും തങ്ങൾക്ക് ദൈവങ്ങൾ മതി എന്നും, കുടിക്കുന്ന വെള്ളത്തിലും ,ശ്വസിക്കുന്ന വ്യായുവിൽ പോലും മതമുള്ള ഈ രാജ്യത്തിന് സ്വാന്ത്ര്യം കൊടുത്താൽ അത് കത്തി ചാമ്പലാകും എന്ന് ആദ്യം പറഞ്ഞത് സർ വിൻസ്റ്റൺ ചർച്ചിൽ ആണ്.ഗോഖലെയും,ജിന്നയും എന്തിന് ഗാന്ധിജി പോലും അവസാനം നിമിഷം വരെ ഇന്ത്യ സ്വന്ത്രയാകുവാൻ തയ്യാറാണോ എന്ന കാര്യത്തിൽ സംശയാലുക്കൾ ആയിരുന്നു.

അടിമത്ത വാസന രക്തത്തിൽ അലിഞ്ഞ നമ്മൾ

ഇന്ത്യയിൽ നിന്ന് ഇപ്പോഴും ഈ രാജ ഭക്തി പുറത്തു പോയിട്ടില്ല.തിരുവതാംകൂർ എന്ന രാജ്യം ഇപ്പോൾ തിരുവന്തപുരം എന്ന ഒരു ജില്ലയും ,ഇന്ത്യ മഹാരാജ്യത്തിന്റ ഭാഗമാണെന്നും ഇപ്പോഴും പലർക്കും ബോധ്യമില്ല എന്ന് തോന്നും ചിപ്പോൾ.ജനങ്ങൾ പട്ടിണി കിടന്നപ്പോൾ നിലവറക്കുള്ളിൽ പൊന്നു സൂക്ഷിച്ചവർ പൊന്നു തമ്പുരാക്കന്മാരായി .ആ പൊന്നു സൂക്ഷിക്കുവാൻ പൊതു ഖജനാവിൽ നിന്ന് കോടികൾ ചിലവഴിക്കുന്നതിൽ നമ്മൾ അസ്വസ്ഥരല്ല.

ആരുടെ രാജ്യമാണിത്?

രഞ്ജി പണിക്കരുടെ കഥാ പാത്രം പറയുന്നത് പോലെ ഈ രാജ്യം ആരുടേതാണ് ?അക്ഷരങ്ങൾ ഊതിവീർപ്പിച്ച കഥകളിലെ ഇന്ത്യ അല്ല യഥാർത്ഥ ഇന്ത്യ .
അനാഥരുടെയും പട്ടിണി പാവങ്ങളുടെയും രാജ്യമാണ് നമ്മുടേത് .മൃഗങ്ങൾക്ക് വേണ്ടി മനുഷ്യരെ കൊല്ലുന്ന ഒരു രാജ്യം
ഒരു നേരത്തെ അന്നത്തിന് വേണ്ടി സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ വിൽക്കുന്ന അമ്മമാരുടെ രാജ്യം.
ജീർണിച്ച മനുഷ്യ ശരീരം ഭക്ഷിക്കുന്നവരെ ആദരിക്കുകയും,മൃഗ ശരീരം ഭുജിക്കുന്നവരെ കൊല്ലുകയും ചെയ്യുന്നവരുടെ രാജ്യം.
പരസ്യമായി നഗ്നനായി നടക്കുവരെ ആരാധിക്കുകയും,പരസ്യമായി ചുംബിക്കുന്നവരെ കൈയേറ്റം ചെയ്യുകയും ചെയ്യുന്ന സദാചാര വാദികളുടെ ഇന്ത്യ.
ഭാരതമെന്ന പേര് കേട്ടാൽ :

കവികൾ ക്രാന്ത ദർശികളാണല്ലോ .അവർ പണ്ടേ പാടി ....

വിഭാഗീയതയുടെ മതിൽ കെട്ടുകളിലാത്ത ലോകത്തേയ്ക്ക് എന്റെ രാജ്യത്തെ നയിക്കണമേ പിതാവേ

(ടാഗോർ )

കുടിയിറക്കപ്പെടും കൂട്ടരെ പറയുവിൻ പറയുവിൻ ഏത് ദേശക്കാർ നിങ്ങൾ?
പ്രസവിച്ചത് ഇന്ത്യയായി,പ്രസവിച്ചത് ഇന്ഗ്ലണ്ടായി, പ്രസവിച്ചത് ആഫ്രിക്കൻ വൻകരയായി.അതു കൊണ്ടെന്തുണ്ട്? ആർക്കാനും ഉടമയോരത്ത ഭൂപടമേലും പാഴ് വരക്ക് അർത്ഥമുണ്ടോ? (ഇടശ്ശേരി )

"ഭാരതമെൻ രാജ്യം.ഏത് ഭാരതിയനുമെൻ സോദരൻ"പുസ്തക കൊറികോറിപ്പൂ നാം.ആണ്ടെയ്കോരിക്കൽ ഒരു ഓഗസ്റ്റ് 15 ന് അരുമായായി നുണയുന്ന മധുരമോ ഭാരതം?
വരകൾക് താഴെയൊരു കുഞ്ഞിൻറെ വിശപ്പും,വഴി കുഴയുമൊരു തെരുവ് പെണ്ണിന്റെ നഗ്‌നതയും,വിഷ വിഷാണം കോർക്കും ഉന്മാദ ഭക്തിയും ,പണ തോത് അളന്നാടുന്ന ധർമ്മവും ..കണ്ടുവോ? (മധു സൂദനൻ നായർ )

അടിസ്ഥാനപരമായ വൈദ്യ സഹായം കിട്ടാതെ പിഞ്ച് കുഞ്ഞുങ്ങൾ അടക്കം നൂറു കണക്കിനാളുകൾ മരിച്ചു വീഴുമ്പോൾ നമ്മൾ ഭാരതീയൻ എന്ന പേരിൽ അഭിമാനിക്കണം പോലും.നമ്മുടെ പാഠ പുസ്തകങ്ങളിൽ നിന്ന് സ്വാതന്ത്ര സമര സേനാനികളുടെ പേരുകളിൽ നിന്ന് രാഷ്ട്രപിതാവിന്റെ പേര് വെട്ടി മാറ്റപെട്ടപ്പോൾ നമ്മൾ അഭിമാനിച്ചു പുളകിതരാകണോ ..തെരുവികളിൽ പിടഞ്ഞു മരിക്കുന്നത് ഹിന്ദുവും,ഇസ്‌ലാമും ക്രിസ്ത്യനുമല്ല മനുഷ്യരാണ് .

ആരാണ് നമ്മുടെ ശത്രുക്കൾ ?

നമ്മൾ നമ്മുടെ ശത്രുവായി ഒരു കച്ചി മനുഷ്യനെ സൃഷ്ടിക്കേണ്ട ആവശ്യമില്ല (Straw man fallacy)

നമ്മൾ തന്നെയാണ് നമ്മളുടെ ശത്രുക്കൾ.

രാഷ്ട്രീയക്കാർ വേറെ ഒരു ഗ്രഹത്തിൽ നിന്നും വന്നവരല്ല. പുരോഹിതർ അന്യ ഗ്രഹത്തിൽ നിന്ന് വന്നവരല്ല ..നമ്മുടെ സമൂഹത്തിന്റെ നേർ രേഖയും പരിച്ഛേദവവുമാണ്. അവർ.ആരാണ് അഴിമതി കാണിക്കുന്നത്.. ചക്കരക്കുടത്തിൽ കയ്യിട്ടു വരുവാൻ അവസരം കിട്ടിയവർ ആണ് കൈ നക്കുന്നത്. ചക്കരക്കുടത്തിൽ കയ്യിടുവാൻ അവസരം കിട്ടാത്തവരാകട്ടെ അതിനെതിരെ കൈ ചൂണ്ടുന്നു. നമ്മൾ നമ്മളെ തന്നെയാണ് മാറ്റേണ്ടത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അപ്പാടെ പരിഷ്കാരം വരുത്തുക ..

ഈ ലോക വാസം വെറും പാഴാണെന്ന മത ചിന്തയുള്ള എല്ലാ ദേശങ്ങളും ശാസ്ത്ര സാങ്കേതിക നേട്ടങ്ങളിൽ തുലോം പുറകിലാണെന്ന് ഓർക്കുക്.യൂറോപ്പിൽ പോലും മതത്തെ പൂർണമായും സ്റ്റേറ്റിൽ നിന്നും മാറ്റി നിറുത്തിയ രാജ്യങ്ങളാണ് ശാസ്തത്തിൽ മുന്നേറിയത്.മതം എന്നും ശാസ്ത്ര വിരുദ്ധം തന്നെയാണ്.മനുഷ്യരാശി ഇന്ന് അനുഭവിക്കുന്ന നേട്ടങ്ങളെല്ലാം തന്നെ ശാസ്ത്രത്തിന്റെ നേട്ടങ്ങളാണ്.മതങ്ങളുടെ അല്ല.

നമ്മൾ ഇന്ന് ഇന്ത്യയിൽ കാണുന്ന വികസനങ്ങളും നേട്ടങ്ങളുമെല്ലാം മറ്റു രാജ്യക്കാരുടെ ഒക്കെ കണ്ടുപിടിത്തങ്ങളുടെ പറിച്ചു നടൽ മാത്രമാണ്.എത്ര വർഷമായി ഒരു എടുത്ത പറയുവാൻ കൊള്ളാവുന്ന ഒരു ശാസ്ത്ര നേട്ടം നമ്മുടെ രാജ്യത്ത് നിന്നുമുണ്ടായിട്ടു ?.(കവി ഭാവന ശാസ്ത്ര നേട്ടമാണ് എന്ന് കരുതരുത്.)

നമുക്ക് മനുഷ്യകുലത്തിന്റെ ശാസ്ത്രം കുട്ടികളെ പഠിപ്പിക്കാം ..മത കഥകൾ നമ്മളെ ഭരിച്ചത് മതിയാക്കാം. രാജ്യത്തിന്റെ നിയമങ്ങൾ മത നിയമങ്ങൾക്ക് മുകളിലാവട്ടെ. മനുഷ്യന് വേണമേകിൽ മതമാകാം. പക്ഷെ മതത്തിന് വേണ്ടിയവരുത് മനുഷ്യനും രാജ്യവും. സങ്കുചിത ചിന്തകളിൽ നിന്ന് നമുൾക്ക് മനുഷ്യകുലത്തോളം വലുതാകം..അല്ലാതെ പ്രാചീന ഗോത്ര വർഗ്ഗങ്ങളിലേയ്ക്ക് തിരുച്ചു പോകുവാൻ നമ്മൾ ശ്രമിക്കരുത്. ലോക സംസ്കാരങ്ങൾ എന്നും ഇടകലരട്ടെ....സംസ്ക്കാരത്തിന്റെ തോണി നമ്മുടെ കടവിൽ എത്തും മുൻപ് അത് പല കടവിലും അടുത്തിട്ടേണ്ടന്ന് മനസിലാക്കുക.

അറേബിയൻ മരുഭൂമിയിൽ നിന്നും, പ്രാചീന ഇസ്രായേലിലെ തരിശു ഭൂമിയിൽ നിന്നും,കപില വസ്തുവിൽ നിന്നും ,നമ്മുടെ തന്നെ ഗോത്ര വർഗ്ഗങ്ങളിലും നിന്നുമെല്ലാമുള്ള സിദ്ധാന്തങ്ങൾ ഇന്ത്യ എന്ന മഹാ രാജ്യത്തിൻറെ പുരോഗതിക്കു മുകളിൽ ഒരു കരിമ്പടമാകരുത്

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+