follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

സണ്ണി ലിയോണിനെ പരസ്യമായി കുറ്റംപറയുന്നവര്‍ അവരെ രഹസ്യമായി ആസ്വദിക്കുന്നവര്‍. കൊച്ചിയില്‍ തിക്കിതിരക്കിയവരെ വിമര്‍ശിച്ചവര്‍ക്കെതിരെ തുറന്നടിച്ച്‌ എഴുത്തുകാരന്‍ സുസ്മേഷ് ചന്ത്രോത്ത്

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 19/08/2017

ആഗസ്റ്റ് 17 നു വെള്ളിയാഴ്ച കൊച്ചിയില്‍ സണ്ണി ലിയോണിനെ കാണാനെത്തിയവരെ അഭിനന്ദിക്കുന്നുവെന്ന്‍ എഴുത്തുകാരന്‍ സുസ്മേഷ് ചന്ത്രോത്ത് .

പോണ്‍ താരമായ സണ്ണിയെ കാണാന്‍ ആളുകള്‍ ഇത്രയധികം തിക്കും തിരക്കും ഉണ്ടാക്കിയത് ശരിയായില്ലെന്നും മലയാളികളുടെ അന്തസിന് അത് ക്ഷതമേല്‍പ്പിച്ചെന്നുമുള്ള ആരോപണങ്ങളെ നിശിതമായി വിമര്‍ശിച്ചിരിക്കുകയാണ് സുസ്‌മേഷ് ചന്ദ്രോത്ത്. സണ്ണി ലിയോണിനെ പരസ്യമായി കുറ്റംപറയുന്നവര്‍ പലരും അവരെ രഹസ്യമായി ആസ്വദിക്കുന്നവരാണെന്നാണ് എഴുത്തുകാരന്‍ സുസ്മേഷ് ചന്ത്രോത്ത് പറയുന്നത്.സുസ്മേഷ് ചന്ത്രോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പുര്‍ണരൂപം വായിക്കാം

ജിസം സിനിമ വരുന്നതുമുതലാണ് ഞാന്‍ സണ്ണി ലിയോണ്‍ എന്ന നടിയെ ശ്രദ്ധിക്കുന്നത്. അതിനുശേഷമാണ്, അവരൊരു പോണ്‍ സ്റ്റാറായിരുന്നു എന്നറിയുന്നത്. അങ്ങനെ അവരഭിനയിച്ച പോണ്‍ ഫിലിമുകള്‍ ആവേശത്തോടെ കാണുകയും ആസ്വദിക്കുകയും ചെയ്തു.

അതോടെയെനിക്ക് അവരോട് ഇഷ്ടവും സ്‌നേഹവും കൂടുകയാണുണ്ടായത്. രണ്ടും അഭിനയമാണല്ലോ. പക്ഷേ ഒരു നീലച്ചിത്രനായികയെ മറ്റേതൊരു സാധാരണ നായികയോടുമൊപ്പം ഒന്നിച്ചുകാണാന്‍ മനസ്സുകാണിച്ച ഉത്തരേന്ത്യന്‍ പ്രേക്ഷകരുടെ വലിയ മനസ്സുണ്ടല്ലോ, അതിനോട് വളരെ വലിയ ആരാധനയും ബഹുമാനവും തോന്നിപ്പോയി.

പണ്ട് സ്മാര്‍ട്ട് ഫോണുപയോഗിച്ചിരുന്ന കാലത്ത് സണ്ണിയുടെ ഒരു ക്ലിപ് ഞാന്‍ സൂക്ഷിച്ചിരുന്നു. എന്തു ഭംഗിയായാണ് അവര്‍ ചെയ്യുന്ന വേഷം ഭംഗിയാക്കുന്നത്. ആ ക്ലിപ് എന്റെ വിരസനിമിഷങ്ങളെ തരണം ചെയ്യാന്‍ എന്നെ ഒരുപാട് സഹായിച്ചിരുന്നു എന്ന് നന്ദിയോടെ ഓര്‍ക്കട്ടെ.

നമ്മിലാര്‍ക്കാണ് സൗന്ദര്യം ഇഷ്ടമല്ലാത്തത്.. നമ്മിലാര്‍ക്കാണ് ഒരു സുന്ദരി റൊമാന്റിക്കായി ഇടപെടുന്നത് ഇഷ്ടമല്ലാത്തത്.. അത് വസ്ത്രത്തോടെയായാലും വസ്ത്രമില്ലാതെയായാലും. രതിയിലായാലും നിത്യജീവിതത്തിലായാലും. അതിനാല്‍ അന്നുമിന്നും ഞാന്‍ സണ്ണി ലിയോണിന്റെ ഫാനാണ്.

ഞാന്‍ ഹിന്ദി സിനിമയുടെ പ്രേക്ഷകനല്ലാത്തതിനാല്‍ സണ്ണി ലിയോണ്‍ എന്ന നടിയുടെ അഭിനയത്തിലെ സൂക്ഷ്മതലങ്ങളെ വിലയിരുത്താന്‍ ആളല്ല. അതിനു മുതിരുന്നുമില്ല. പക്ഷേ, ഒന്നുപറയാം. കേരളത്തിലാണെങ്കില്‍ ഒരു രതിചിത്ര നായികയെ കുടുംബകഥകളിലെ നായികയായോ സഹനടിയായോ സങ്കല്‍പ്പിക്കാന്‍ സിനിമാ വ്യവസായത്തിനോ അതിന്റെ മേലാളന്മാര്‍ക്കോ സര്‍വ്വോപരി മലയാളി പ്രേക്ഷകര്‍ക്കോ സാധിക്കുമായിരുന്നില്ല എന്നത് നിസ്തര്‍ക്കമാണ്. ഇവിടെ ഉത്തരേന്ത്യന്‍ പ്രേക്ഷകന്‍ മലയാളിയെ മറ്റൊരു പാഠം കൂടി സൗമ്യമായി പഠിപ്പിക്കുന്നു.

കൊച്ചിയില്‍ സണ്ണിയെ കാണാനെത്തിയവരെ ഞാന്‍ അഭിനന്ദിക്കുന്നു. അത് വളരെ നല്ല കാര്യമാണ്. അവരെ പരസ്യമായി കുറ്റം പറയുകയും അവരെ പരസ്യമായി കാണാന്‍ കൂട്ടാക്കാതിരിക്കുകയും രഹസ്യമായി അവരുടെ പഴയ പോണ്‍ ഫിലിമുകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് കൊച്ചിയില്‍ വരാതെ പോയ മലയാളികളില്‍ പലരും.

അവരാണിപ്പോള്‍ മുക്രയിടുന്നത്. അല്ലയോ ആണന്മാരേ.. ഫേസ്ബുക്കിലെ നിങ്ങളുടെ നിലവിളിയും രോദനവും ശ്രദ്ധിക്കുമ്പോള്‍ എന്റെ തല താഴുന്നു. ഇനിയും സദാചാരവെകിളി പിടിക്കല്‍ നിര്‍ത്താന്‍ നിങ്ങളാരും തയ്യാറല്ലല്ലോ.മദര്‍ തെരേസയുടെ നാമത്തിലുള്ള കത്തീഡ്രല്‍ കൊസോവയിലെ ജനങ്ങള്‍ക്കായി ഉടന്‍ സമര്‍പ്പിക്കും കല്‍ക്കട്ടയിലെ വി. തെരേസയുടെ നാമത്തിലുള്ള ദൈവാലയം, മദറിന്റെ ഇരുപതാം മരണവാര്‍ഷികദിനമായ സെപ്റ്റംബര്‍ അഞ്ചിന് കൊസോവയിലെ വിശ്വാസികള്‍ക്ക് സമര്‍പ്പിക്കും.

അല്‍ബേനിയന്‍ സ്വദേശിയായ കര്‍ദിനാള്‍ ഏണസ്റ്റ് സിമോണി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രതിനിധിയായി എത്തും. ജാതിമതഭേതമന്യേ കൊസോവയിലെ ജനങ്ങള്‍ക്ക് ഇത് ആഘോഷത്തിന്റെ ദിനങ്ങളായിരിക്കുമെന്ന് കൊസോവയിലെ കാത്തലിക് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേഷന്‍ ചാന്‍സിലര്‍ മോണ്‍സിഞ്ഞോര്‍ ഷാന്‍ സെഫി പറഞ്ഞു.

ക്രിസ്ത്യാനികള്‍ക്കും മുസ്ലീംങ്ങള്‍ക്കും വേണ്ടി ഒരുപോലെ ജോലി ചെയ്തിട്ടുള്ള മദറിന്റെ നാമത്തിലുള്ള ഈ ദൈവാലയം രാജ്യത്തിന് മുഴുവനും അഭിമാനമാണ്. മദറിന്റെ നാമത്തിലുള്ള ഈ ദൈവാലയത്തിന് 2005 ല്‍ തറക്കല്ലിട്ടതും ഒരു മുസ്ലീമാണ്. അഞ്ചാം തിയതി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധ മതനേതാക്കള്‍ ഇവിടെയെത്തിച്ചേരും. വി. തെരേസയുടെ സഭാംഗങ്ങളായ സഹോദരിമാര്‍ വളരെ നാളുകളായി ഇവിടെ ശുശ്രൂഷ ചെയ്യുന്നുണ്ട്.

തൊഴിലില്ലായ്മയും അതുമൂലമുള്ള കഷ്ടപ്പാടുകളും അതുരൂക്ഷമായിരുന്ന സമയങ്ങളില്‍ അവരായിരുന്നു ഇവിടുത്തെ ജനങ്ങള്‍ക്ക് ആശ്വാസവും ആശ്രയവുമായത്. 21 ലക്ഷം ജനങ്ങളില്‍ തൊണ്ണൂറ് ശതമാനം ആളുകളും എത്‌നിക് അല്‍ബേനിയന്‍ മുസ്ലീമുകളായ ഈ രാജ്യം സെര്‍ബിയയില്‍ നിന്ന് 2008 ലാണ് സ്വാതന്ത്രം നേടിയത്. സഭയും ഇസ്ലാമിക് മതവിഭാഗവും തമ്മിലുള്ള ആത്മബന്ധം കത്തീഡ്രല്‍ വിശ്വാസികള്‍ക്ക് സമര്‍പ്പിക്കുന്നതോടുകൂടി കൂടുതല്‍ തീക്ഷ്ണമാവുമെന്നും മോണ്‍സിഞ്ഞോര്‍ ഷാന്‍ സെഫി പറഞ്ഞു.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+