follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

അവരെന്താണ് മൊബൈലുമായി ചെയ്യുന്നത്?

സുനിൽ കെ ചെറിയാൻ » Posted : 10/09/2017

രണ്ടുമണി വെളുപ്പ് വരെ നിങ്ങളുടെ മക്കളുടെ മുറികളിൽ മൊബൈൽ ഫോണിന്‍റെ കൊച്ചു വെളിച്ചമുണ്ടോ? അവരെന്തായിരിക്കാം ഭൂമിയിലെ അവരുടെ ഏറ്റവും കൊച്ചു സുഹൃത്തുമായി ചെയ്യുന്നത്? റിപ്പോർട്ടുകളനുസരിച്ച് താഴെപ്പറയുന്ന ആപ്പ്ളിക്കേഷനുകളാണ് കുട്ടികളുടെ സമയം കൊല്ലുന്നതിൽ മുഖ്യം.

ഗൂഗ്ൾ പ്ളേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന മാർക്കോപോളോ എന്ന പേരുള്ള വീഡിയോ ആപ്പ്. മെസ്സേജ് അയയ്ക്കാനും സൗകര്യമുള്ള ഈ ആപ്പിലൂടെ ഏതൊക്കെ വീഡിയോകൾ ഷെയർ ചെയ്യാമെന്നത് ഓരോരുത്തരുടെയും കാര്യം. സ്വകാര്യ അംഗങ്ങളുടെ സീക്രട്ട് പ്ളാറ്റ്‌ഫോം സൗകര്യം ചെയ്‌തു തരുന്ന ഈ ഗ്രൂപ്പിൽ സുഹൃത്തുക്കളുടെ സുഹൃത്തുക്കളുമായി ചങ്ങാത്തത്തിലാവാം. ശല്യവുമായി വരുന്നവരെ ബ്ളോക്ക് ചെയ്യാനും സൗകര്യമുണ്ട്. പക്ഷെ ഒരു സ്വകാര്യ വീഡിയോ അയച്ചുകഴിഞ്ഞിട്ട് ആരെ ബ്ലോക്കിയിട്ട് എന്ത് കാര്യം?

ജിയോ ലൊക്കേറ്റർ എന്ന മേൽവിലാസവഴിയുള്ളതാണ് പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കുന്ന യെല്ലോ എന്ന ആപ്പ്. സംസ്ഥാനവും ജില്ലയുമൊക്കെ നോക്കിയിട്ട് കൂട്ടുകാരെ തെരഞ്ഞെടുക്കാം. ഫോട്ടോകൾ ഷെയർ ചെയ്യുക, സ്വയം പരിചയപ്പെടുത്തുക ഇതൊക്കെയാണ് പ്രധാന കലാപരിപാടികൾ. വ്യാജ വിലാസക്കാർക്കും വിലസാമെന്നതാണ് പ്രശ്‍നം. പഞ്ചായത്ത് ശരിയാണെങ്കിലും പേരും ഫോട്ടോയും ഹോബികളും മറ്റും വ്യാജമാവാം.

അംഗങ്ങൾ അജ്ഞാതരായി തുടരുന്ന അനോണിമസ് ആപ്പ്. പേര് വല്ല കുട്ടൂസ് എന്നോ പൊട്ടൂസ് എന്നോ ആയിരിക്കും. ആരെയും കുറ്റം പറയാം, പൊട്ടന്മാരാക്കാം; ആര് പറഞ്ഞു എന്ന അടയാളം അവശേഷിപ്പിക്കാതെ. "സേ അറ്റ് മീ" എന്ന അനോണിമസ് ആപ്പിലെ ഗോസിപ്പ് കണ്ട് മടുത്ത് ബ്രിട്ടനിൽ ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥി ഈയിടെ ആത്മഹത്യാ ചെയ്‌ത സംഭവം കുറെയേറെ രക്ഷിതാക്കളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.

അതിനേക്കാൾ ഉറക്കം കെടുത്തുന്ന ഒന്നുണ്ട്. പുറമേയ്ക്ക് "നല്ല പിള്ള"മാരായവർ ഇത്തരം ആപ്പുകളിലൂടെ മറ്റുള്ളവർക്ക് ആപ്പടിക്കുന്ന പ്രവണത ഏറി വരുന്നു. അതുവഴി സ്വയം വീഴാനുള്ള കുഴിയും കുഴിയുന്നുണ്ട് എന്ന് അറിയാതെ.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+