follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

ടോം ഉഴുന്നാലിൽ എന്ന മനുഷ്യന്റെ ജീവിതത്തിൽ നിന്ന് നാം തിരിച്ചറിയേണ്ട ചില കാര്യങ്ങൾ..

ഡോ. റോബിൻ ആചാര്യ » Posted : 13/09/2017

ഫാദർ ടോം എന്ന വ്യക്തിയുടെ തട്ടിക്കൊണ്ടുപോകലും അദ്ദേഹത്തിന്റെ ഒരു വർഷത്തെ പീഡകളും ഒരുപാട് കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നണ്ട്. അദ്ദേഹത്തിന്റെ അടിസ്ഥാനപരമായി സ്വാതന്ത്ര്യവും പ്രാഥമിക ആവശ്യങ്ങളും ,മരുന്നും എല്ലാം അനേക മാസങ്ങളോളം നിഷേധിക്കപ്പെട്ടു. അദ്ദേഹം ഒരു വൈദികനാണ് എന്നതു കൊണ്ട് എന്തെങ്കിലും പ്രത്യേകത ഇല്ലെങ്കിലും കൂടി ചില കാര്യങ്ങൾ മനസിലാക്കേണ്ടതാണ്.ഒന്ന്: അദ്ദേഹം ഒരു മത പ്രചാരകൻ ആണ് എന്ന് താറാടിക്കുമ്പോൾ , ഓർക്കുക അദ്ദേഹം ഒരു ചാരിറ്റിയിൽ സേവനം അനുഷ്ഠിക്കുവാൻ ആണ് പോയത്. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന മരു ഭൂമിയിൽ മുറിവേറ്റവരുടെ വൃണങ്ങൾ വെച്ചു കെട്ടുവാൻ, അവരുടെ കണ്ണു നീര് ഒപ്പുവാൻ വേണ്ടി സ്വന്തം ജീവൻ പണയം വെയ്ക്കുക എന്നത് ഒരു ചെറിയ കാര്യമൊന്നുമല്ല. അത് ഏത് അന്ധവിശ്വാസത്തിന്റെ പേരിലായാലും ശരി. അദ്ദേഹം അന്യൻ വിയർക്കുന്ന പണം കൊണ്ട് അപ്പവും വീഞ്ഞും കഴിച്ചു ജനങ്ങളെ പിഴിഞ്ഞു അധികാര ഗർവ്വ് കാട്ടി നടക്കുവാൻ അല്ല പോയത്. മറ്റുള്ള മതസ്ഥരെ വെറുക്കുവനോ, എതിർക്കുന്നവരെ കൊല്ലുവാനോ, മറ്റുള്ള മതസ്ഥരുടെ ജന സംഖ്യ കൂടുന്നത് തടയുവനോ അല്ല പഠിപ്പിച്ചത്. മനുഷ്യ സ്നേഹമാണ് എല്ലാത്തിനും ഉപരിയായി നിൽക്കേണ്ടത്.
സ്നേഹിക്കുകയില്ല നോവുമാത്മാവിനെ സ്നേഹിച്ചീടത്തൊരീ തത്വ ശാസ്ത്രത്തെയും.ഈ ലോകത്തിലെ ജീവിതം ഒന്നുമല്ല എന്നും ഇതിനപ്പുറം അതി മധുരമായ കാര്യങ്ങൾ ഉണ്ട് എന്ന് കരുതുന്ന ആളുകൾക്ക് ഒരു മുന്നറിയിപ്പ് ആണിത്.

18 മാസം ആയിട്ടും അദ്ദേഹത്തെ രക്ഷിക്കുവാൻ ഒരു ദൈവം ഇറങ്ങി വന്നില്ല. വേട്ടക്കാരന്റെ ദൈവവും വേട്ട മൃഗത്തിന്റെ ദൈവവും വന്നില്ല.
ദൈവത്തിന്റെ അഭിശക്തർ എന്ന് പറഞ്ഞു ജനങ്ങളെ ചൂഷണം ചെയ്യുന്ന ആരുടെയും ശാപം ഫലിച്ചില്ല.ഒരു പ്രാർത്ഥനയും, ധ്യാനവും, മന്ത്ര തന്ത്ര വിദ്യകളും ഫലിച്ചില്ല. ഒരു സദാ പാസ്റ്റർ മുതൽ പോപ്പ് വരെ ശ്രമിച്ചിട്ടും കാര്യം കാണുവാൻ പണം തന്നെ കൊടുക്കേണ്ടി വന്നിട്ടുണ്ട് എന്ന് വേണം കരുതാൻ.
ഇത് ഒരു പഠമാകണം.ആരുടെയൊക്കെയോ കബളിപ്പിക്കലിന് ഇനി നിന്ന് കൊടുക്കരുത്.
ഈ ലോകത്തിലെ ജീവിതം നശിപ്പിച്ചു മറ്റൊരു ലോകത്തിൽ നിങ്ങൾ എന്തെങ്കിലും നേടും എന്ന് കരുതരുത്. നിങ്ങളെ പരസ്പ്പരം ഭിന്നിപ്പിക്കുന്നവരെയും, നിങ്ങളെ ദൈവത്തിന്റെ പേരിൽ ഇത്രയും നാൾ ചൂഷണം ചെയ്തവർക്കും ഉള്ള ഒരു മറുപടിയായിരിക്കണം ഇത്.

വള്ളത്തോളിന്റെ നാഗില എന്ന കാവ്യത്തിൽ, സന്ന്യാസം ഉപേക്ഷിച്ച നായകൻ സന്ന്യാസിനി ആയി തീർന്ന തന്റെ കാമുകിയോട് പറയുന്ന ഒരു കാര്യമുണ്.അമൂത്ര സമ്പത്തിന്റെ ഇഹത്തിലെ ധനം വിമുക്തരായി വിറ്റു കളഞീടേണ്ട നാം,നമ്മുക്ക് ഗർഗസ്ത്യ വഴിക്ക് നേടാമം വിമുക്തിയേക്കാൾ അഖണ്ഡമാം സുഖം.(ഒരിക്കലും കാണാത്ത സ്വർഗ്ഗത്തിന് വേണ്ടി ഈ നല്ല ലോകത്തിലെ ജീവിതം നശിപ്പികരുതെ എന്ന് സാരം)

മനുഷ്യ വർഗ്ഗത്തോളം വലുതല്ല ഒന്നും.നമ്മുക്ക് ചുറ്റുമുള്ള വിഭാഗീയതയുടെ മതിൽ കെട്ടുകൾ നമുക്ക് പൊട്ടിച്ചെറിയാം. ദൈവങ്ങളെ പരിചരിച്ചത് മതിയാക്കാം.. കാണപ്പെടുന്ന നമ്മുടെ സഹോദരനെ അന്നത്തെ സ്നേഹിക്കാം കാണപ്പെടാത്ത ദൈവങ്ങളെ നമുക്ക് ഇനി ഒരു ലോകം ഉണ്ടെങ്കിൽ അവിടെ വച്ചു കാണാം .അവിടെ വച്ചു നമ്മുക്ക് ദൈവങ്ങളോട് ചോദിക്കാം നിങ്ങൾ ഇത്രയും നാൾ എവിടെയായിരുന്നു എന്ന്.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+