follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

എത്രയോ സിനിമകള്‍ പെട്ടിയില്‍ നിന്ന് പുറത്തെടുക്കാതെ അടക്കം ചെയ്തിട്ടുണ്ട്!!. എത്രയോ സിനിമകള്‍ തിയേറ്ററില്‍ എട്ടുനിലയില്‍ പൊട്ടി പോയിട്ടുണ്ട്..!

ദിലിപ് നടേരി » Posted : 18/09/2017

എത്രയോ സിനിമകള്‍ പെട്ടിയില്‍ നിന്ന് പുറത്തെടുക്കാതെ അടക്കം ചെയ്തിട്ടുണ്ട്!!.എത്രയോ സിനിമകള്‍ തിയേറ്ററില്‍ എട്ടുനിലയില്‍ പൊട്ടി പോയിട്ടുണ്ട്!!. കൂകി തോല്‍പിച്ചതിന്‍റെ കണക്കുകള്‍ വേറെയുമുണ്ട്. അന്നൊന്നും കാണാത്ത കലാസ്നേഹികള്‍ പ്രചണ്ഡമായ പ്രചരണവുമായി ഇറങ്ങിയതിന്‍റെ ലക്ഷ്യം വേറെയാണ്. രാമലീല നന്നായി വിജയിക്കണം. ശേഷമാണ് കളി. ഫാന്‍സുകാര്‍ ഇറങ്ങും ഇതാ "" ജനപ്രിയേട്ടനെ ജനങ്ങള്‍ സ്വീകരിച്ചിരിക്കുന്നു.

അഗ്നിശുദ്ധി വരുത്തി തിരുച്ചുവന്നിരിക്കുന്നു"". പൊതുബോധനിര്‍മ്മിതിയുടെ ഉല്‍പന്നമായി ആ വിജയത്തെ മാറ്റിയെടുക്കാനുളള ഗൂഢശ്രമത്തിനാണ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത് എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.. സമ്പത്ത് കയ്യിലുളളവന് എന്തും കാല്‍കീഴിലാക്കാം എന്ന നില വന്നാല്‍ നാളെ ആര്‍ക്കും എന്തും തോന്നാം.അത് ഉണ്ടായിക്കൂട.ഒരിക്കലും അനുവദിച്ചുകൂട.

അയാള്‍ എത്ര സിനിമയില്‍ തലകുത്തിമറിഞ്ഞു!! അയാള്‍ നമ്മുടെ എത്രയെത്ര കുട്ടികളെ ചിരിപ്പിച്ചു !!! ഇതൊന്നും അയാള്‍ ചെയ്ത കുറ്റം ഇല്ലാതാക്കുന്നില്ല. അയാളുടെ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം,മകള്‍,ശ്രാദ്ധമൂട്ട് ഇതൊക്കെയും അയാളുടെ സ്വകാര്യതകളാണ്.അതൊന്നും നമ്മുടെ കാര്യവുമല്ല.

അയാള്‍ കുറ്റാരോപിതന്‍ മാത്രമാണ് കുറ്റവാളിയല്ല എന്ന വാദക്കാരോട് അയാളെ പെടുത്തിയിട്ട് സ്റ്റേറ്റിനോ, പോലീസിനോ, ഒന്നും നേടാനില്ല. അത് ബോധ്യപെടാന്‍ സാമാന്യയുക്തി മതി. മറുവാദങ്ങളൊക്കെയും പിടിക്കപെട്ടവരുടെ പിടിച്ചുനില്‍ക്കാനുളള ദയനീയമായ വാദങ്ങളാണ്.

ചെയ്യിച്ചത് അവന്‍ തന്നെയാണ് പക്ഷെ തൊടാന്‍ കഴിയില്ലായെന്ന് വീരസ്യം പറയുന്നവരുണ്ട്. അറിഞ്ഞു കൊണ്ട് കുറ്റവാളിക്ക് അരികുനില്‍ക്കുന്നവര്‍. അവരുടെ മനോവ്യാപാരം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.അവരോട് ഒരു അഭ്യര്‍ത്ഥനയേയുളളൂ. നിങ്ങള്‍ നിങ്ങളുടെ വീടിനകത്തേക്ക് നോക്കൂ. മകള്‍, അനിയത്തി അവരെ ഓര്‍ക്കൂ. അവരും അവരുടെ ജീവിതം ഭയരഹിതമായി ജീവിച്ചുതീര്‍ക്കേണ്ടവരാണ്. ഇതേ നഗരങ്ങളില്‍ ഇറങ്ങി നടന്നും രാപാര്‍ത്തും ജീവിതം കരുപിടിപ്പിക്കേണ്ടവരാണ്. അതുമാത്രം എപ്പോഴെങ്കിലും ഓര്‍ക്കുക.

തല്‍ക്കാലം ഇത്രമാത്രം അവള്‍ക്കൊപ്പം





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+