follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ഈ ജനാധിപത്യ രാജ്യത്തെ രാജാക്കളായ ജനങ്ങൾക്കില്ലാത്ത ആനുകൂല്യം എന്തിനീ ജനപ്രതിനിധികൾക്ക്?

വാട്സ് ആപ് പ്രതികരണം » Posted : 03/10/2017

കേരള നിയമസഭയിൽ കോടിപതികളുടെ എണ്ണം കൂടി വരുകയാണ്. ഇന്നത്തെ സഭയിൽ 61 പേർ കോടിപതികളാണ്. 10ഓളം പേരുടെ ആസ്തി 10 കോടിക്ക് മുകളിലും.



തോമസ് ചാണ്ടി, മമ്മദ് കോയ, K.B. ഗണേഷ്കുമാർ, മഞ്ഞളാംകുഴി അലി, P.V.അൻവാസ്, K.മുരളീധരൻ, മുകേഷ്, അടൂർ പ്രകാശ്, അബ്ദു റഹ്മാൻ എന്നിങ്ങനെ പോകുന്നു ലിസ്ററ്. ഇവരിൽ തോമസ് ചാണ്ടി ഒന്നാമൻ - 100 കോടിയുടെ ഉടമ. അദ്ദേഹം തന്നെ ആയിരുന്നു കഴിഞ്ഞ രണ്ടു നിയമസഭയിലെയും ഏററവും വലിയ ധനാഢൃൻ. ഇന്നത്തെ 140 MLAമാരിൽ 84 പേർ ഇതു വരെ വരുമാന നികുതി വിവരം സമർപ്പിച്ചിട്ടുമില്ല.

അങ്ങനെ കോടിപതികളുടെ ബാഹുബലം നന്നായുളള നിയമസഭയിൽ , ഉമ്മൻ ചാണ്ടി സർക്കാർ കഴിഞ്ഞ 5 വർഷം MLA മാരുടെ ചികിത്സയ്ക്കായി ചിലവഴിച്ചത് 4.25 കോടി. അതിൽ തന്നെ 2 കോടി രൂപ100 കോടി അധിപനായ തോമസ് ചാണ്ടിയുടെ ചികിത്സയ്ക്ക്, അതും വിദേശ ചികിൽസയ്ക്കായാണ് എന്നുളളത് ശ്രദ്ധേയം. തോമസ് ചാണ്ടിക്ക് വിദേശ ചികിൽസാ ആവാമെങ്കിൽ രോഗിക്ക് വിശ്വാസ്യത ഉളള ചികിൽസാ സ്ഥാപനത്തിൽ ചികിൽസാ നടത്താൻ കാരുണ്യഫണ്ട് അനുവദിച്ചു കൂടെ?

ഇവിടെയാണ് എന്റെ കീഴ്വാചകം പ്രസക്തമാവുന്നത്. ആനുകൂല്യങ്ങൾ കൈപ്പററുന്നതിനു വേണ്ടി ഇന്ത്യൻ ജനതയെ- കേരള ജനതയെ APL, BPL എന്നു തിരിക്കാമെങ്കിൽ നിയമസഭാ സാമാജികനുളള ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ MLA മാരെയും APL , BPL ആയി തരം തിരിക്കണം. കൂടാതെ മോദീജി പാചകവാതക സബ്സിഡി ഉപേക്ഷിക്കാൻ അതിസമ്പന്നരോട് അഭ്യർത്ഥിച്ച പോലെ കോടിപതി MLAമാരോട് ആനുകൂല്യങ്ങളിൽ ചിലതെങ്കിലും ഉപേക്ഷിക്കാൻ ആവശ്യപ്പെടണം.

ഊതിവീർപ്പിച്ച ചികിൽസാ ചിലവ് കാട്ടി പണം കൊയ്യുന്ന MLA മാരെ നിലക്ക് നിറുത്താൻ ബംഗാളിൽ നിയമസഭാ സ്പീക്കർ ബിമൻ ബാന്ദോപാദ്ധ്യായ അടുത്തിടെ ചികിൽസാ ചിലവ് പരമാവധി നിജപ്പെടുത്തി ഒരു തുക പ്രഖ്യാപിക്കാൻ മുഖൃമന്ത്രി മമത ബാനർജിക്ക് മുന്നിൽ നിർദ്ദേശം വച്ചിട്ടുളളത് ഇവിടെ ഞാൻ എടുത്തു പറയുന്നു.. ഇതു പോലെ ഒരു നിജപ്പെടുത്തൽ കേരളത്തിലും അനിവാര്യമാണ്.

രാജാവിനില്ലാത്ത രാജ്യഭക്തിയോ ഇത്?
ഈ ജനാധിപത്യ രാജ്യത്തെ രാജാക്കളായ ജനങ്ങൾക്കില്ലാത്ത ആനുകൂല്യം എന്തിനീ ജനപ്രതിനിധികൾക്ക്?
സർക്കാർ ഇതു പരിശോധിക്കണം.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+