follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

മലയാള സിനിമക്ക് സാദാ കോൺഗ്രസ്സുകാരുടെ തുറന്ന കത്ത്; #സിനിമയെ ഇടത്തോട്ട് ചെരിക്കരുത്

ന്യൂസ് ബ്യൂറോ, തൃശൂര്‍ » Posted : 09/10/2017എല്ലാ കോൺഗ്രസ്സുക്കാരുടെ മനസ്സിലുമുള്ള സങ്കടമാണു തുറന്നു പറയുന്നത്.. അതു കൊണ്ട് സിനിമ ബഹിഷ്ക്കരിക്കാൻ ഞങ്ങൾ ഒരിക്കലും തയ്യാറാവില്ല കേട്ടോ. അതാ കോൺഗ്രസ്സ് .....

ഈ അടുത്ത കാലത്ത് ഇറങ്ങിയ സിനിമകൾ പലതും തീർത്തും ഇടതുപക്ഷക്കാരുടെ സിനിമകൾ മാത്രമായി. മെക്സിക്കൻ അപാരതയും, CiA, സഖാവ് തുടങ്ങി രാമലീല വരെ...സിനിമക്ക് കഥ എഴുതുന്നവരും, തിരക്കഥ സൃഷ്ടിക്കുന്നവരും , സവിധായകരും , ഒരു പക്ഷേ മറ്റ് സിനിമാ പ്രവർത്തകരും ഇടതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്നു. ചെയ്തോട്ടെ. അത് പക്ഷേ ഏക പക്ഷീയമാവരുതെന്നാണ് അപേക്ഷ.

ഞങ്ങൾ കോൺഗ്രസ്സുക്കാർ എല്ലാ സിനിമകളും സാംസ്ക്കാരികമായി വലിയ മാറ്റമുണ്ടാക്കുമെന്ന് വിശ്വാസിക്കുന്നവരാണ്.

ഒരുപക്ഷേ പുതിയ തലമുറയെ എറ്റവും അധിക തെറ്റിദ്ധരിപ്പിക്കാൻ ഈ സിനിമകൾക്ക് കഴിയുന്നു എന്ന് തോന്നറുണ്ട് .

നിങ്ങളോട് സിനിമക്കാരോട് ചെറിയ അഭ്യർത്ഥന.ഞങ്ങളെ കൂടുതൽ പഠിക്കാൻ ശ്രമിക്കണം.
ഞങ്ങൾ പാർട്ടി കോർകമ്മിറ്റികൾ ഉൽമൂലനസിദ്ധാന്തം നടത്തുന്നവരല്ല.

ചിലപ്പോൾ അധികാരത്തിനു വേണ്ടി പരസ്പരം പഴിപറഞ്ഞ് തുറന്ന് പറഞ്ഞ് നടന്നിട്ടുണ്ടാകും. ചിലർ അഴിമതി നടത്തിയിട്ടുണ്ടാവും. പക്ഷേ, ഞങ്ങളിടുന്ന ഖദർ പോലെ സുതാര്യമാണ് ഞങ്ങളുടെ പ്രവർത്തനങ്ങളും. ഞങ്ങളുടെ വീഴ്ച്ചകൾ പോലും ആർക്കും തൽസമയം കാണാം. ഞങ്ങളുടെ ഉന്നത തല കമ്മിറ്റി യോഗങ്ങളിലെ വർത്തമാനങ്ങൾ പോലും അതേപടി പുറത്തു വരുന്നുണ്ട്. വാർത്ത ചോർത്തിയതിന് ഒരാളെയും കോൺഗ്രസ് പുറത്താക്കീയിട്ടില്ല.

പാർട്ടിയുടെ എല്ലാ പ്രവർത്തകരും ലക്ഷപ്രഭുക്കളോ കോടീശ്വരന്മാരോ അല്ല എന്ന് നിങ്ങൾ മനസ്സിലാക്കണം . മിക്ക പ്രവർത്തകരും ബുദ്ധിമുട്ടിയാണ് പ്രർത്തിക്കുന്നത് .കൈയിൽ ഒരു 100 രൂപ പോലും ഉണ്ടാകില്ല ചിലപ്പോൾ. പട്ടിണിയായിരിക്കും .നിങ്ങളുടെ മുൻപിൽ നല്ല വസ്ത്ര ധരിച്ച് നടക്കുന്നവരായിരിക്കും. അതു കണ്ട് തെറ്റിദ്ധരിക്കരുത്.

നിങ്ങൾ സിനിമക്കാർ ഞങ്ങളുടെ ചരിത്രത്തെ തുറന്ന് ഒന്ന് പഠിച്ച് ഒരു സിനിമ ഉണ്ടാക്കൂ. അല്ലാതെ എല്ലാ സിനിമയിലും ഞങ്ങളെ അധിക്ഷേപിക്കുന്ന സീനുകൾ ഉണ്ടാക്കി തിയ്യറ്ററിൽ ഇടതു കൈയ്യടി കിട്ടാൻ ഇങ്ങനെ ചെയ്യരുത്. അമൽ നീരദും ആഷിക് അബുവും അൻവർ റഷീദുമൊക്കെ പഴയ എസ്‌.എഫ്.ഐ ക്കാരാണെന്ന് അറിയാം.

പഴയ കെ.എസ്.യുക്കാരനായ രഞ്ജി പണിക്കർ സാർ പോലും ഞങ്ങളെ എത്ര മോശമായി ചിത്രീകരിക്കുന്നു.
അന്തിക്കാട്ടെ കമ്യൂണിസ്റ്റുകാരനായ സത്യൻ അന്തിക്കാടിന്റെ ഇന്ത്യൻ പ്രണയകഥയിൽ മാത്രമാണ് ഞങ്ങളോട് അൽപ്പമെങ്കിലും നീതി കാണിച്ചത്. (അതിലും പരിഹാസമാണ് കൂടുതലെങ്കിലും.).

ഞാൻ കോൺഗ്രസ്സാണ് എന്നു പരസ്യമായി പറയാൻ ചങ്കുറപ്പുള്ളവരില്ല മലയാള സിനിമയിൽ, സലീം കുമാറൊഴികെ. (ബുദ്ധിജീവികൾ കോൺഗ്രസ്സാവാൻ പാടില്ലല്ലോ.)

വസ്തുതകളെ വിമർശിച്ചോളൂ. തുറന്ന് കാട്ടിക്കോളൂ. പക്ഷെ, സാമാന്യവൽക്കരിക്കരുത് എന്ന് അപേക്ഷ.

സഖാക്കളേ, അസഹിഷ്ണുതയുടെ ഭാഷ ഞങ്ങൾക്കറിയില്ല. എങ്കിലും ഞങ്ങളും മനുഷ്യരാണ്. ഒരിക്കലും ജയിക്കില്ലെന്നുറപ്പുള്ള മൈതാനങ്ങളിൽ പോലും ചങ്കുറപ്പോടെ കളിക്കുന്നവരാണ്. സിനിമകൾ കാണുന്നവരാണ്. കിട്ടുന്ന പുസ്തകങ്ങൾ, സമയം കിട്ടുമെങ്കിൽ (മാത്രം) വായിക്കുന്നവരാണ്.

അടിയും ഇടിയും വെട്ടും കുത്തും ഒരുപാട് കിട്ടുന്നവരാണ്. തിരിച്ചടിക്കുക കുറവാണ്.
ആ മുറിവുകൾ പൊതു സമൂഹത്തിനു കാണിച്ചു കൊടുത്തു കരയുക (മോങ്ങുക എന്നും പരിഹസിക്കാം) മാത്രമാണു മിക്കപ്പോഴും ചെയ്യുക.

സഹായിച്ചില്ലെങ്കിലും വെറുതെ വിടുക. പ്ളീസ്.

- ജോൺ ഡാനിയേൽ, സുനിൽ ലാലൂർ

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+