Advertisment

ലോക്ക് ഡൗൺ കാലത്തെ അതിജീവിച്ച് സൽമാൻ്റെ മലയാളം മൂവി ക്ലബ്

New Update

ഇടവ (തിരുവനന്തപുരം):  ലോക്ക് ഡൗൺ കാലത്തെ അതിജീവിച്ച് സൽമാൻ്റെ മലയാളം മൂവി ക്ലബ്. സോഷ്യൽ മീഡിയ പരമാവധി പ്രയോജനപെടുത്തി ലോക്ക് ഡൗൺ കാലത്തെ എന്റർടൈന്മെന്റ് പരിപാടികളിലൂടെയും മറ്റും ഒന്നാം സ്‌ഥാനത്ത്‌ വന്ന ഫേസ്ബുക്ക് ഗ്രൂപ്പാണ് മലയാളം മൂവി ക്ലബ്ബ്.

Advertisment

മൂന്നാം ഘട്ട ലോക്ക് ഡൗൺ കാലയളവ് തീരുന്നതിന് മുമ്പ് കാൽ ലക്ഷം അംഗങ്ങൾ കവിയുമെന്ന് സൽമാൻ പ്രതീക്ഷിക്കുന്നു.

ജാതിയുടെയും മതത്തിൻ്റെയും അതിർ വരമ്പുകൾക്കപ്പുറം മതസൗഹാർദ്ധം ഊട്ടി ഉറപ്പിക്കുക കൂടിയാണ് മലയാളം മൂവി ക്ലബ്.

publive-image

സകല കലകൾക്കും സംവദിക്കാൻ ഒരിടം അതാണ് ഗ്രൂപ്പിന് അഡ്മിൻ സൽമാൻ ഫാർസി നൽകുന്ന നിർവചനം. തിരുവനന്തപുരം ഇടവ സ്വദേശിയായ ഇദ്ദേഹം ചില ഷോർട്ട് മൂവികളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന പ്രധാന ചിത്രം രാജ്യാന്തര ശ്രദ്ധ നേടിയ പ്രശസ്ത സംവിധായകൻ  ശ്യാമപ്രസാദ് സാറിന്റെ കാസിമിന്റെ കടൽ, സംവിധായകൻ മഞ്ജിത്ത് ദിവാകറിന്റെ ആറ്റിങ്ങലാണോ വീട്, സംവിധായകൻ ഗിരീഷ് കല്ലടയുടെ ഇരുൾ വഴികൾ, സംവിധായകൻ ഹാജ മൊയിനുവിന്റെ പുതിയ ചിത്രം സംവിധായകൻ അരുൺരാജ് പൂത്തണലിന്റെ തമിഴിന് ശേഷം വരുന്ന പുതിയ സിനിമ, ശ്യാമരാഗത്തിന്റെ സംവിധായകൻ സേതു ഇയ്യാലിന്റെ പേരിടാത്ത ചിത്രം തുടങ്ങി കുറച്ചു ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്.

കൊല്ലം പരവൂരിൽ ബ്ലാക്ക് ലേഡി എന്ന പേരിൽ റെഡി മെയ്ഡ് ഷോപ്പാണ് തൊഴിലിടം. ജോലിയുടെ ഇടവേളകളിൽ ആണ് അഭിനയവും മലയാളം മൂവി ക്ലബ്ബിന്റെ പ്രവർത്തനങ്ങളും മറ്റു സാംസ്കാരിക മേഖലകളിലെ ഇടപെടലുകളും. നല്ലൊരു നാടക പ്രേമികൂടിയായ സൽമാൻ പഠന കാലത്ത് ചെറുനാടകങ്ങൾ അവതരിപ്പിച്ച്‌ നല്ല നടനെന്ന ബഹുമതി കരസ്ഥമാക്കിയ ഓർമ്മകൾ പങ്കുവെച്ചു.

പ്രീഡിഗ്രി കാലത്ത് അന്നത്തെ പ്രമുഖ നാടക സംവിധായകനിൽ നിന്നും ലഭിച്ച ട്രോഫിയും അനുമോദന വാക്കുകളും ഇന്നും നിധി പോലെ മനസ്സിൽ സൂക്ഷിക്കുന്നു. അൽപ സ്വല്പം മിമിക്രിയും ഈ കാലയളവിൽ പരീക്ഷിച്ചു.

വളരെ ചെറുപ്പത്തിൽ തന്നെ പ്രവാസ ജീവിതത്തിലേക്ക് പ്രവേശിച്ചു. നീണ്ട 15 വർഷക്കാലം സൗദി അറേബ്യയിലെ റിയാദിന് അടുത്ത് അൽഖർജിൽ ജോലി ചെയ്തു. പരിമിതമായ സാഹചര്യത്തിൽ തന്റെ തട്ടകമായ അഭിനയത്തിന് ഗൾഫ് ജീവിതത്തിനിടയിൽ അവസരം കിട്ടാതിരുന്നത് വേദനയോടെ ഓർക്കുകയാണ് സൽമാൻ.

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിരമാക്കിയ ഈ കലാകാരൻ തനിക്കു നഷ്ടമായ അവസരങ്ങൾ തന്റെ എളിയ പ്രവർത്തികൾ കൊണ്ട് പുതിയ കലാകാരന്മാർക്ക് അവസരങ്ങൾ തുറന്നുകിട്ടാനുള്ള വേദിയാക്കി ഉയർത്തിക്കൊണ്ടു വന്നതാണ് മലയാളം മൂവി ക്ലബ്ബ്.

ആശ്വാസം പകരുന്ന പല പരിപാടികളും ഗ്രൂപ്പ് ഈ കാലയളവിൽ നടത്തിയിട്ടുണ്ട്. പലരാജ്യങ്ങളിലായി പടർന്നു കിടക്കുന്ന മലയാളികളുടെ ഒരു സജീവ കൂട്ടായ്മയായി ഇതിനോടകം മാറി.

മലയാളം മൂവി ക്ലബ്ബ് വളരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ ലോക്ക് ഡൗൺ കാലത്ത് നടത്തിയ സംഗീത പരിപാടികളാണ്. പല രാജ്യങ്ങളുടെയും വിവിധങ്ങളായ സമയക്രമങ്ങൾ അറിഞ്ഞ് ലൈവ് സംഗീത പരിപാടികൾ നടത്താൻ അഡ്മിനും 16 പേരുമടങ്ങുന്ന മോഡറേറ്റർ പാനലും ശ്രദ്ധിച്ചിട്ടുണ്ട്.

publive-image

നിയമ വിദഗ്ദ്ധയും പ്രവാസി കലോപാസകയുമായ ഹരിത വഹാബുദ്ദീൻ, പ്രശസ്ത കാമാറാമാൻ അയ്യപ്പൻ എൻ, അഭിമാന താരം ഇന്ദ്രൻസിന്റെ മരുമകനും ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറും നടനുമായ ശ്രീരാജ്, സംവിധായകൻ ഗുലാബ് മയ്യനാട്,

മാധ്യമ പ്രവർത്തകനൻ ദെനിഷ് ശശിധരൻ, പ്രവാസിയും നടനും ഗായകനുമായ മഹേഷ് കല്ലമ്പലം, പ്രശസ്ത സിനിമാ ഫോട്ടോഗ്രാഫർ കണ്ണൻ പള്ളിപ്പുറം, ചലച്ചിത്രകാരൻ ഏ കെ നൗഷാദ്,

നടനും പ്രസ്സ് ഫോട്ടോ ഗ്രാഫറുമായ സുരേഷ് ചൈത്രം, പൊതു പ്രവർത്തകൻ ശ്രീ പാറയിൽക്കാവ്,

പ്രവാസി ആർട്ടിസ്റ്റ് ഷാജഹാൻ അബ്ദുൽ അസീസ് , പൊതു പ്രവർത്തകനും കലാസ്വാദകനുമായ സിയാദ് കളരി വാതുക്കൽ, സൗണ്ട് ഡിസൈനറും സിനിമാ വിദ്യാർത്ഥിയുമായ ഈസ ആർ,

അധ്യാപകനും നാടൻ പാട്ട് കലാകാരനും കോമഡി സ്റ്റാർ ഫെയിം പുലിയൂർ ജയകുമാർ, ഇടവ ഷാനവാസ് ഹാഷിം തുടങ്ങി 16 പേരാണ് മോഡറേറ്റർ സൽമാൻ ഫാർസിക്കു പുറമെ അഡ്മിൻ പാനലിൽ ഉള്ളത്.

പുതുമയാർന്ന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിൽ ഈ പാനലിന്റെ പ്രവർത്തനങ്ങളാണ് മലയാളം മൂവി ക്ലബ്ബിന്റെ അടിത്തറ ശക്തമാക്കിയതെന്നു സൽമാൻ ഓർക്കുന്നു.

പ്രശസ്തരും പുതുമുഖങ്ങളും അണിനിരന്ന വൻ ലൈവ് സംഗീത പ്രോഗ്രാമുകൾ വലിയൊരു ആവേശമായി ഏറ്റെടുത്തു വളർന്നു വരുന്ന കലാകാരന്മാരെയും പാട്ടുകാരെയും ആസ്വാദക ലോകം പ്രോത്സാഹിപ്പിക്കുന്നതും മലയാളം മൂവി ക്ലബ്ബിലൂടെ പ്രേക്ഷകർ കണ്ടു.

ഫർഹാൻ നവാസ്, നവാസ് കൊല്ലം, നിതില കൃഷ്ണ, നിതിൻ കൃഷ്ണ, സൗമ്യ ദീപക്, അക്ഷയ് ചിറക്കര, ആദിത്യ ജയൻ സീതത്തോട്, റിതു കൃഷ്ണ (അമൃത ടിവി സൂപ്പർസ്റ്റാർ ജൂനിയർ സെക്കന്റ് റണ്ണർ അപ്പ്), ആദിത്യ സാബു ചിറക്കരത്താഴം, ഷിംരാജ് കണ്ണൻ (കൈരളി പട്ടുറുമാൽ സെമി ഫൈനലിസ്റ്റ്‌) തുടങ്ങി വളർന്നു വരുന്ന യുവ ഗായകരുടെ അവിശ്വസനീയ പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു മലയാളം മൂവി ക്ലബ്ബിന്റെ പോയ വാരങ്ങൾ.

ഇനിയും പ്രതിഭകൾ വരാനുമുണ്ട്. മുറയ്ക്ക് തന്നെ അവരെ ഓരോരുത്തരെയും കലാ കേരളത്തിന് മുൻപാകെ മലയാളം മൂവി ക്ലബ്ബ് ഏറെ അഭിമാനത്തോടെ അവതരിപ്പിക്കും എന്ന് അഡ്മിൻ സൽമാൻ ഫാർസി പറഞ്ഞു.

ഈ കലാകാരന്മാർക്ക് സഹൃദയർ നൽകുന്ന പിന്തുണക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. അതുപോലെ തന്നെ എടുത്തു പറയേണ്ട ഒന്നായിരുന്നു നാടൻ പാട്ടുകളുടെ ലൈവ്. പ്രശസ്തരായ നാടൻപാട്ടു കലാകാരന്മാരായ പുലിയൂർ ജയകുമാർ, അജിത്ത് തോട്ടയ്ക്കാട് തുടങ്ങിയവരുടെ ലൈവ് പരിപാടികൾ വൻ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.

കവി വിനോദ് വെള്ളായണിയുടെ കവിതകളും വർത്തമാനങ്ങളും വേറിട്ടു നിന്ന ഒരു ലൈവ് ആയിരുന്നു.

publive-image

അടുത്തതായി മലയാളം മൂവി ക്ലബ്ബിന്റെ മോഡറേറ്റർ കൂടിയായ ഈസ നയിക്കുന്ന

ഫിലിം സൗണ്ട് പോസ്റ്റ് പ്രൊഡക്ഷൻ ലൈവ്‌ വർക്ക് ഷോപ്പ് ആണ് വരാനിരിക്കുന്നത്.

ഈ കഴിഞ്ഞ ദിവസങ്ങളിൽ ആണ് മലയാളം മലയാളം മൂവി ക്ലബ് 20 കെ മെമ്പേഴ്‌സ് ആയതിന്റെ ആഘോഷങ്ങൾ നടത്തിയത്. അതിന് സമൂഹത്തിന്റെ നാനാ മേഖലകളിൽ ഉള്ള കലാ സംസ്കാരിക പ്രവർത്തകർ ആശംസകളുമായി എത്തിയിരുന്നു.

ഇപ്പോൾ മലയാളം മൂവീക്ലബ്ബ് ടിക് ടോക് മാമാങ്കം എന്ന പേരിൽ അഭിനേതാക്കളുടെ ഒരു വലിയ മത്സരം മെയ് ഒന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്. അതിനും വലിയതോതിലുള്ള പിന്തുണ ആസ്വാദകരിൽ നിന്ന് ലഭിക്കുന്നതായി അഡ്മിൻ സൽമാൻ ഫാർസി പറഞ്ഞു.

ഒന്നാം റൌണ്ട് പ്രണയ ഗാന റൗണ്ടാണ്. ഇഷ്ട്ടമുള്ള പാട്ട് ഉപയോഗിക്കാം. എത്ര എൻട്രി വേണമെങ്കിലും ഒരാൾക്ക് അയക്കാം. രണ്ടാമത്തെ റൗണ്ട് ഇമോഷൻ റൗണ്ട് ആണ്. (കോമഡി/കോപം/ ദുഃഖം. ഏതും തിരഞ്ഞെടുക്കാം)

മൂന്നാം റൗണ്ട് സാമൂഹ്യ പ്രസക്തിയുള്ള സന്ദേശം അടങ്ങിയ സ്വന്തം ശബ്‌ദത്തിലുള്ള വീഡിയോ അയക്കാം.

പ്രമുഖരടങ്ങിയ വിധികർത്താക്കളാണ് വീഡിയോകൾ ഫൈനൽ റൗണ്ടിൽ പരിശോധിക്കുക. സമ്മാനങ്ങൾ പിന്നീട് പ്രഖ്യാപിക്കും എന്ന് അഡ്മിൻ സൽമാൻ ഫാർസി അറിയിച്ചു.

ഹ്രസ്വമായ നമ്മുടെയൊക്കെ ജീവിതത്തിൽ നിറം പകരാൻ കലക്കു കഴിയും.  സമൂഹത്തിൽ നന്മ പരത്തിയും എല്ലാവരെയും ചേർത്തുപിടിച്ചും നമ്മൾ ഒന്നായി ജീവിക്കണം.  കലയെ പരിപോഷിപ്പിച്ചുകൊണ്ടു നമുക്ക് അത് സാധിക്കും.

മലയാളം മൂവി ക്ലബ്ബിന്റെ പ്രധാന ശ്രദ്ധ അതിൽ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു നിർത്തുമ്പോൾ പൊതു സമൂഹം നല്കുന്ന പ്രോത്സാഹനത്തിനും നന്ദി പറയാൻ വാക്കുകൾ അപര്യാപ്തം.

Advertisment