Advertisment

കള്ളത്തിയായില്യേ !! - ശബരിമല ശുദ്ധികലശത്തെ കളിയാക്കി രംഗത്തെത്തിയ ദീപാ നിശാന്തിനെ ട്രോളി സോഷ്യല്‍ മീഡിയ !

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍:  ചെറിയ വലിയൊരു മോഷണ വിവാദത്തിനുശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും തന്ത്രപരമായ അകലം പാലിച്ചിരുന്ന ദീപാ നിശാന്ത് വീണ്ടും സജീവമായി.  ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിനെ തുണച്ച ദീപയുടെ ആദ്യ പോസ്റ്റ്‌ തന്നെ എതിരാളികള്‍ ട്രോളി.

Advertisment

publive-image

യുവതികള്‍ ദര്‍ശനം നടത്തിയതിന് ശുദ്ധികലശം നടത്തിയതിനെതിരെ ആയിരുന്നു ദീപാ നിശാന്തിന്റെ പോസ്റ്റ്‌.

"പെണ്ണുങ്ങള്‍ കേറിയതിനാണ് നടയടപ്പും ശുദ്ധികലശവും ! കേറിയത് ദളിത്‌ സ്ത്രീകളാകുമ്പോ കുറേക്കൂടി രോഷം കൂടും ! അയിത്തായില്യേ !! " എന്ന പോസ്റ്റിനുള്ള എതിരാളികളുടെ ട്രോളാണ് വൈറലായത്.

"പെണ്ണുങ്ങള്‍ കവിത മോഷ്ടിച്ചതിനാണ് ട്രോളും കളിയാക്കലും ! കട്ടത് കമ്മി സ്ത്രീകളാകുമ്പോ കുറേക്കൂടി രോഷം കൂടും ! കള്ളത്തിയായില്യേ !!" എന്നായിരുന്നു അതേ രീതിയിലുള്ള മറുപടി.

publive-image

എന്തായാലും കവിതാ മോഷണ കേസിലൂടെ മുഖം മൂടി തകര്‍ന്ന ദീപാ നിശാന്തിനെ ഇനി കപട ആദര്‍ശം വിളമ്പി സോഷ്യല്‍ മീഡിയയില്‍ വിരാചിക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് ദീപയുടെ വിമര്‍ശകര്‍.

Advertisment