ഏതാനും ദിവസങ്ങൾക്കുള്ളിൽ എനിക്ക് എന്റെ മകളുടെ സംസ്കാരം നടത്തേണ്ടി വരും. ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോൾ പിതാവും എന്നോടു വിടപറയും – നിസഹായയായി യുവതി

Saturday, January 13, 2018

തന്റെ അച്ഛനെയും മകളെയും നഷ്ടപ്പെടുന്ന വേദനയില്‍ ഫ്ലോറിഡയില്‍ നിന്നുള്ള യുവതി ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ചിത്രം ഏവരുടെയും മനസ് വേദനിപ്പിക്കുന്നു. അലി പാർകർ എന്ന യുവതിയാണ് ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ യുവതിയുടെ അച്ഛനും മകളും ഗുരുതര രോഗം ബാധിച്ച് അത്യാസന്നനിലയില്‍ കിടക്കുകയാണ്. ചികിത്സിച്ചു ഭേദമാക്കാനാകാത്ത വിധം തലച്ചോറില്‍ ക്യാൻസർ ബാധിച്ചിരിക്കുകയാണ് കുട്ടിക്ക്. മകൾക്കൊപ്പം മുത്തച്ഛനും ഗുരുതര രോഗത്തിന്റെ പിടിയിലാണ്. ഇവരുടെ ഇടയില്‍ നിസഹായയായി നില്‍ക്കുകയാണ് മകള്‍.

ഏതാനും ദിവസങ്ങൾക്കുള്ളിൽ എനിക്ക് എന്റെ മകളുടെ സംസ്കാരം നടത്തേണ്ടി വരും. ആഴ്ചകളോ ഒരു പക്ഷേ മാസങ്ങളോ കഴിയുമ്പോൾ പിതാവും എന്നോടു വിടപറയും. ഒരൊറ്റ വർഷത്തിൽ തന്നെ എന്റെ പ്രിയപ്പെട്ടവർ രണ്ടു പേരും എന്നെ വിട്ടുപോകും. ഇതെങ്ങനെ സംഭവിച്ചു. ഞാൻ എന്തു തെറ്റാണ് ചെയ്തത്? എന്തു കൊണ്ടാണ് എന്റെ പ്രിയപ്പെട്ടവർക്ക് ഇത്രവേഗം എന്നെ വിട്ടു പോകേണ്ടി വന്നത്.

ഞങ്ങളെല്ലാം വിചാരിച്ചത് മകൾക്കു ദീർഘായുസ്സ് കിട്ടുമെന്നാണ്. ബ്രേലിൻ ആദ്യം തന്നെ ഞങ്ങളെ വിട്ടു പോകുമെന്ന് ഞങ്ങളാരും കരുതിയില്ല.   – പാർക്കർ ഫെയ്സ് ബുക്കിൽ എഴുതി.

×