Advertisment

ഇന്ത്യയില്‍ നിന്ന് അന്‍റാര്‍ട്ടിക്കയിലേക്കു ഒരു കപ്പല്‍ യാത്ര

author-image
admin
New Update

ഇന്ത്യന്‍ കൊടി ഉയര്‍ത്തി മഞ്ഞിന്‍റെ നാടായ അന്‍റാര്‍ട്ടികയിലേക്ക് ഒരു കപ്പല്‍ യാത്ര, അതും സമ്പൂര്‍ണമായ ഒരു ലക്ഷ്വറി യാത്ര. ബ്യൂണസ് എയേര്‍സിലെ രണ്ടണ്‍ു രാത്രിക്കൊപ്പം നഗരത്തിന്‍റെ മനോഹാരിത ആസ്വദിച്ചാണ് യാത്ര തുടങ്ങുന്നത്. അര്‍ജന്‍റീനയിലെ ടൈരാ ഡെല്‍ ഫ്യൂഗോയുടെ തലസ്ഥാനമായ ഉഷുവായിലേക്കാണ് ആ യാത്ര നീളുന്നത്.

Advertisment

publive-image

ലോകാവസാനം എന്നറിയപ്പെടുന്ന ഉഷുവായിലെ ഒരു രാത്രി അന്‍റാര്‍ട്ടിക് യാത്രയിലെ ഒരേയൊരു അനുഭവമായിരിക്കും. നെക്കോ ബേയിലെയും, പാരഡൈസ് ബേയിലെയും മഞ്ഞുപാളികളിലൂടെയുളള യാത്ര ചിന്‍സ്ട്രാപ്പ് പെന്‍ഗ്വിന്നുകളുടെ ഏറ്റവും വലിയ കോളനിയായ ഡിസെപ്ഷന്‍ ഐലന്‍ഡിലേക്കാണ് എത്തിച്ചേരുക. ഭൂമിയിലെ ഏറ്റവും നിശബ്ദ സ്ഥലമായ വഡെഡല്‍ സീ യും വ്യത്യസ്തമായ ഒരു അനുഭവം പകരും.

വസീം ഷെയ്ഖ് സ്ഥാപിച്ച മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ക്യൂ എക്സ്പീരിയന്‍സ് എന്ന കമ്പനിയാണ് തികച്ചും വ്യത്യസ്തമായ ഒരു യാത്ര ഇന്ത്യക്കാര്‍ക്കായി ഒരുക്കുന്നത് 200 ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വേണ്ടിയുളള സജ്ജീകരണമാണ് ക്യൂ ഒരുക്കിയിരിക്കുന്നത്. 14 ദിവസം നീളുന്ന യാത്ര 2018 ഡിസംബര്‍ 27നാണ് ആരംഭിക്കുക.

publive-image

ഫ്രഞ്ച് ഇന്‍റീരിയര്‍ ഡിസൈനറായ ജീന്‍ ഫിലിപ്പ് നുവേല്‍ രൂപകല്‍പ്പന ചെയ്ത മനോഹരമായ 132 റൂമുകളില്‍ നിന്ന് ഏതെങ്കിലും യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാനാകും. 460 അടി നീളമുള്ള പായ്ക്കപ്പലില്‍ ഇന്ത്യന്‍ മിഷേല്‍ സ്റ്റാര്‍ ഷെഫ് അതുല്‍ കൊച്ചാര്‍ ഒരുക്കുന്ന വിപുലമായ പ്രാദേശിക വിഭവങ്ങളാണ് യാത്രയുടെ മറ്റൊരു പ്രത്യേകത.

അലന്‍ ഡുക്കാസ്സെ എന്‍റപ്രൈസാണ് കപ്പലിന്‍റെ കാറ്ററിംഗ് ചുമതല ഏറ്റെടുത്തിരിക്കുന്നത് ഫ്രഞ്ചുകാരനായ അലൈന്‍ ഡ്യൂക്കാസിന് 21 മിഷേല്‍ സ്റ്റാര്‍ ലഭിച്ചിട്ടുണ്ട്.

പ്രമുഖ ആര്‍ട്ടിക് - അന്‍റാര്‍ടിക് പര്യവേഷകനും, ഡോക്ടറുമായ ജീന്‍ ലൂയിസ് എറ്റിനേയുടെ നേത്യത്വത്തില്‍ അന്‍റാര്‍ട്ടിക്കയിലെ അതിവിദഗ്ധരായ ഗൈഡുകളും യാത്രക്കാരുടെ സഹായത്താനായി ഒപ്പമുണ്‍ണ്ടാകും.

ബഫറ്റും ലൈവ് സംഗീതവും യാത്രക്കാരായി ഒരുക്കിയിട്ടുണ്ട്. യാത്രക്ക് ഏകദേശം 9.60 ലക്ഷം രൂപയാണ് ഒരാള്‍ക്ക് ചിലവ്.

Advertisment