‘ആദ്യം പേടിയുണ്ടായിരുന്നു’ – നടന്‍ ടിനി ടോമിനൊപ്പം അഞ്ജുവിന്റെ സ്കൂബ ഡൈവിങ്ങ്

ഫിലിം ഡസ്ക്
Tuesday, January 8, 2019

സ്‌കൂബ ഡൈവിങ്ങിലെ അനുഭവങ്ങള്‍ പങ്കുവെച്ച് ഗായിക അഞ്ജു ജോസഫ്. ലക്ഷദ്വീപില്‍ വെച്ചായിരുന്നു അഞ്ജുവിന്റെ സ്‌കൂബാ പരീക്ഷണം. നടന്‍ ടിനി ടോമും അഞ്ജുവിനൊപ്പം സ്‌കൂബാ ഡൈവിങ്ങിനുണ്ടായിരുന്നു.

ലക്ഷദ്വീപിലെ കവരത്തിയില്‍ വെച്ചായിരുന്നു സംഘത്തിന്റെ ഡൈവിങ്.

കടലിനടിയില്‍ വെച്ച് പരിശീലകര്‍ നമ്മള്‍ക്ക് ചെറിയ പരിശീലനം തരും. വെള്ളത്തിനടിയില്‍ ശ്വസിക്കേണ്ട രീതിയെപ്പറ്റിയും വിശദമാക്കി തരും. നീന്തലറിയാത്തതു കൊണ്ട് സ്‌കൂബ ഡൈവിങ്ങിന് പോവാന്‍ പേടിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് മാറി. മറ്റൊരു ലോകത്ത് എത്തിയത്‌ പോലെയായിരുന്നു കടലിന്റെ അടിത്തട്ട്- അഞ്ജു പറയുന്നു.

×