മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം. പ്രവേശനാനുമതിക്കായി കാത്ത് സന്ദര്‍ശകര്‍

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, August 31, 2018

ഇടുക്കി:  മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണാന്‍ പ്രവേശനാനുമതിക്കായി കാത്ത് സന്ദര്‍ശകര്‍. പ്രളയത്തെ തുടര്‍ന്ന് മൂന്നാറില്‍ സന്ദര്‍ശനം നിരോധിച്ചിരുന്നു. മണ്ണിടിച്ചിലും തുടർച്ചയായ ഉരുൾപൊട്ടലും മൂലം ദേശീയ പാതകൾ പലതും തകർന്നടിഞ്ഞതാണ് നിരോധനം ഏർപ്പെടുത്താൻ കാരണം.

മൂന്നാറിലേക്ക് കടന്നുവരുന്ന പാതകളെല്ലാം ചെറുവാഹനങ്ങൾക്ക് കടന്നുവരത്തക്ക നിലയിൽ മെച്ചപ്പെടുത്തി ഗതാഗാത യോഗ്യമാക്കിയിട്ടുണ്ട്. മുന്നാർ ഉടുമൽപ്പെട്ട അന്തർ സംസ്ഥാന ഗതാഗതം ഉടനടി പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തു. എന്നാൽ സദർശകരുടെ കാര്യത്തിൽ നടപടികൾ വൈകുകയാണ്.

കുറിഞ്ഞിക്കാലത്തോട് അനുബന്ധിച്ച് നിരവധി മുൻകരുതലുകളാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലും ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിലും സ്വീകരിച്ചത്.

×