Advertisment

പൊന്നാനിയില്‍ കടലിനു കുറുകെ മണൽ അടിഞ്ഞുകൂടി രൂപപ്പെട്ട തുരുത്ത് അത്ഭുതമാകുന്നു

author-image
admin
New Update

പൊന്നാനി:  പൊന്നാനി അഴിമുഖത്ത് മണൽ അടിഞ്ഞുകൂടി രൂപപ്പെട്ട തുരുത്ത് കാഴ്ചക്കാര്‍ക്ക് അത്ഭുതമാകുന്നു. മണൽത്തുരുത്ത് കാണാൻ നൂറുകണക്കിനാളുകളാണ് ദിവസേന എത്തുന്നത്. ഭാരതപ്പുഴയിൽനിന്ന് ഒഴുകിയെത്തിയ മണലാണ് കടലിനു കുറുകെ അടിഞ്ഞുകൂടിയിരിക്കുന്നത്.

Advertisment

publive-image

പുലിമുട്ട് ഭാഗത്തുനിന്ന് കടലിലേക്ക് അര കിലോമീറ്ററോളം നീളത്തിൽ നടന്നുപോകാവുന്ന തരത്തിലാണ് തുരുത്ത് രൂപപ്പെട്ടിരിക്കുന്നത്.

എന്നാല്‍ വേലിയേറ്റ സമയത്ത് മണൽതിട്ട കടലെടുക്കാൻ സാധ്യതയുള്ളതിനാൽ സന്ദർശകർ കടലിലേക്കിറങ്ങുന്നത് അപകടത്തിനിടയാക്കുമെന്ന് ഹാർബർ എൻജിനീയറിങ് വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisment