Advertisment

പൊങ്കലിന് ഇരട്ടി മധുരം: ഓർഫിയോ സംഗീത ആൽബം കൂത്ത്

author-image
ലിനോ ജോണ്‍ പാക്കില്‍
Updated On
New Update

തൈപൊങ്കൽ ആഘോഷങ്ങൾക്ക് ഇരട്ടി മധുരമേകി പ്രശസ്തമായ ഓർഫിയോ ബാൻഡിന്റെ പുതിയ സംഗീത ആൽബം 'കൂത്ത്' സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു. ടൈറ്റാനിക്ക് സിനിമയിലെ പരമ്പരാഗത ഐറിഷ് ഗാനവും തമിഴ് ചിത്രം ''താനാ സേര്‍ന്ത കൂട്ട''ത്തിലെ ഡപ്പാൻകൂത്ത് പാട്ടായ സൊഡക്കും ഒപ്പം ചേര്‍ത്താണ് ഓര്‍ഫിയോ കൂത്ത് ഇൻസ്ട്രുമെന്‍റല്‍ കവര്‍ തീര്‍ത്തിരിക്കുന്നത്.

Advertisment

ഓര്‍ഫിയോ ടീമംഗങ്ങളായ റോബിൻ തോമസ്, കരോള്‍ ജോര്‍ജ്ജ്, ചന്ദ്ലു നേരിമ്പോടത്ത്, ജോബി ജോസ്, ഹെറാള്‍ഡ് ആന്‍റണി, ചീനു നേരിമ്പോടത്ത് എന്നിവര്‍ ചേര്‍ന്നാണ് ഈ ഇൻസ്ട്രുമെന്‍റ് കവര്‍ ഒരുക്കിയിരിക്കുന്നത്.

ഡൊമിനിക്ക് സാവിയോയും അഖിലും ചേര്‍ന്നാണ് ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് സ്റ്റാൻലിയും ജോസും ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. സ്ട്രിങ്ങ്സ് അറൈഞ്ച്മെന്‍റ് ചെയ്തിരിക്കുന്ന് റെക്സ് ഐസക്സും റോബിൻ തോമസുമാണ്.

തമിഴ്നാട്ടിലെ ജനങ്ങള്‍ക്കൊപ്പം ചുവടുവച്ചുകൊണ്ടാണ് ബാൻഡിലെ അംഗങ്ങള്‍ ഓര്‍ഫിയോ കൂത്തിൽ പ്രത്യക്ഷപെടുന്നത്. സംഗീതത്തിലെ പുത്തൻ പരീക്ഷണങ്ങൾ കൊണ്ട് എന്നും വേറിട്ട് നിൽക്കുന്ന ഓർഫിയോ ബാൻഡിന്റെ പൊങ്കൽ സമ്മാനം തമിഴ് ജനത രണ്ടും കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

Advertisment