‘ഒരു ഫുട്ബോള്‍ ലവ് സ്റ്റോറി’: പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് നിർമിച്ച ഷോർട്ട് ഫിലിം യൂട്യൂബിൽ ശ്രദ്ധ നേടുന്നു

Saturday, May 11, 2019

സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ് വിദ്യാർത്ഥികൾ ചേർന്ന് നിർമിച്ച ഷോർട്ട് ഫിലിം ഇപ്പോൾ യൂട്യൂബിൽ അതിവേഗം ഹിറ്റായി കൊണ്ടിരിക്കുകയാണ്. പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം ഇനിയെന്ത് എന്നത് മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും വലിയൊരു തലവേദനയാണ്.

എന്നാൽ ഒരാളുടെയും നിർബന്ധത്തിനു വഴങ്ങാതെ സ്വന്തം കഴിവുകൾ നഷ്ടപ്പെടുത്താതെ വേണം ഉന്നതവിദ്യാഭ്യാസം തെരഞ്ഞെടുക്കേണ്ടതെന്ന് ഈ ചിത്രം ഓർമ്മിപ്പിക്കുന്നു. നാലു ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ ചിത്രത്തിൽ വിവിധ ക്യാമറ ട്രിക്കുകളും എഡിറ്റിംഗും വളരെ സൂക്ഷ്മതയോടെയും ഭംഗിയോടെയും ചെയ്തിരിക്കുന്നു.

വെറും 1200 രൂപ മുതൽമുടക്കിൽ (1200 ഡബ്ബിങ്ങിൽ ചെലവായത് ആണ് ) ഇത്രയും കുറഞ്ഞ ചെലവിൽ ഈ ചിത്രം നിർമ്മിച്ച് മറ്റുള്ളവർക്ക് ഒരു മാതൃയായിരിക്കുകയാണ് ഈ വിദ്യാർത്ഥികൾ. ഇതിൻറെ ഡയറക്ടർ ടോണി മാത്യുവും പ്രൊഡ്യൂസർ സുനിൽ മാത്യുവും ആണ് അതുപോലെ ക്യാമറയും എഡിറ്റിങ്ങും കാർട്ടൂണുകളും ചെയ്തിരിക്കുന്നത് ജസ്റ്റിൻ ജോസഫ് ആണ്.

വ്യത്യസ്തമായ ഈ ഹ്രസ്വചിത്രം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരു ലക്ഷ്യബോധവും ആത്മവിശ്വാസവും നൽകുന്നതാണ്.

×