വിഷുക്കണി

ജെയ്‌സൺ കാളിയാനിൽ
Thursday, April 12, 2018

കണ്ണാ, കാർമുകിൽ വർണ്ണാ,
കനവുകൾ നിറയെ, കണ്ണുകൾ നിറയെ,
കണി കണ്ടുണരേണം നിൻ രൂപം, കണ്ണാ…
വിഷുസംക്രമ പുലരിയിൽ
ചേതോഹരമാം,
നിൻ പ്രിയ രൂപം, കണ്ണാ …

പീലി തിരുമുടിയും, ഓടക്കുഴലുമേന്തി,
മന്ദഹാസ മധുരമാം നിൻ,
തിരുമുഖം കാണണം, കണ്ണാ…
കർണ്ണികാര പൂക്കൾക്കിടയിൽ തിളങ്ങിടും
മഞ്ജുളമാം നിൻ, കോമളരൂപം ,
കണി കണ്ടുണരേണം, കണ്ണാ…

കണിവെള്ളരിയും, കോടിമുണ്ടും,
അക്ഷത ഫല സമൃദ്ധമാം
ഓട്ടുരുളീ തൻ ചാരെ.
പൊൻവിളക്കിൻ ദീപ പ്രഭയിൽ തെളിയും,
വശ്യമാം നിൻ, സുന്ദര രൂപം,
കണി കണ്ടുരേണം, കണ്ണാ…

×