Advertisment

'2019-100=1919' ആര്‍പ്പോ ആര്‍ത്തവം

author-image
admin
Updated On
New Update

- അഡ്വ. എസ്‌ അശോകന്‍

Advertisment

തൊടുപുഴ:   നവോത്ഥാന പ്രസ്‌താനങ്ങളുടെ വരവോടെ വിസ്‌മൃതിയിലായ പഴയകാല തിരണ്ടു കല്ല്യാ ണത്തിന്റെ 2019-ലെ പകര്‍പ്പാണ്‌ 'ആര്‍പ്പോ ആര്‍ത്തവം'. ചുംബന സമരം സംഘടിപ്പിച്ച ആക്‌ടിവിസ്റ്റുകളാണ്‌ ആര്‍പ്പോ ആര്‍ത്തവത്തിന്റേയും സംഘാടകരത്രേ!.  വിശിഷ്‌ടാതിഥിയായി മുഖ്യമാന്തി പിണറായി വിജയന്‍ പങ്കെടുക്കാമെന്ന്‌ സമ്മതി ച്ചിരുന്നു വെന്നും ഇന്റ്‌റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പങ്കെടുത്തില്ലെന്നുമാണ്‌ വാര്‍ത്തകള്‍.

നവോത്ഥാന പ്രസ്‌താനങ്ങളുടെ വരവിന്‌ മുമ്പ്‌ കേരളത്തില്‍ നിലനിന്നിരുന്ന അനാചാര മാണ്‌ തിരണ്ടു കല്ല്യാണം. പെണ്‍കുട്ടിള്‍ ഋതുമതികളാകുമ്പോള്‍ ആഘോഷത്തോടെ കൊ ണ്ടാടിയിരുന്ന തിരണ്ടു കല്ല്യാണം സ്‌ത്രീകളുടെ സ്വകാര്യതയിലേക്കുള്ള എത്തി നോട്ടമാണെന്ന തിരിച്ചറിവാണ്‌ കേരള സമൂഹത്തെ മാറി ചിന്തിക്കാന്‍ പ്രരിപ്പിച്ചത്‌.. ആര്‍പ്പോ ആര്‍ത്തവം സംഘടി പ്പിച്ചവര്‍ കേരളത്തെ നവേത്ഥാന കാലഘട്ടത്തിനും പിറകോട്ടാണ്‌ കൊണ്ടെത്തിച്ചിരിക്കുന്നത്‌.

publive-image

മുഖ്യ മന്ത്രി പിണറായി വിജയന്റെ അറിവോടെ ആര്‍പ്പോ ആര്‍ത്തവം സംഘടിപ്പിച്ചത്‌ അങ്ങേയറ്റം ഗൗരവക രമാണ്‌. ശബരിമലയിലെ യുവതീ പ്രവേശനവും ആര്‍പ്പോ ആര്‍ത്തവുമായി കൂട്ടി കുഴക്കുന്നതും സ്‌ത്രീകളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം തന്നെയാണ്‌. കേരളത്തിലെ ഒരു ക്ഷേത്രത്തിലും ആര്‍ത്തവ കാലത്ത്‌ സ്‌ത്രീകള്‍ ആരും ദര്‍ശനത്തിന്‌ പോകാറില്ല. ആര്‍ത്തവകാലത്ത്‌ ക്ഷേത്ര ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന്‌ വിശ്വാസികളായ സ്‌ത്രീകള്‍ ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടുമില്ല.

അതൊക്കെ വിശ്വാസ സമൂഹം സ്വയം കല്‍പ്പിച്ച വിലക്കുകളാണ്‌. ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന്‌ എത്തുന്ന സ്‌ത്രീകളോട്‌ ആര്‍ത്തവ കാലത്താണോയെന്ന്‌ അന്വേഷിക്കാ റുമില്ല. പിന്നെന്തിന്‌ ശബരിമലയിലെ യുവതീ പ്രവേശനവും ആര്‍ത്തവുമായി കൂട്ടുകുഴക്കണം?. അവി ശ്വാസികളുടെ മനസ്സില്‍ ഉയരുന്ന ഭ്രാന്തന്‍ ചിന്തകള്‍ക്കനുസൃതമായിട്ടല്ല വിശ്വാസ- ആചാരങ്ങളുടെ ശരിയും തെറ്റും നിര്‍വ്വചിക്കപ്പെടേണ്ടത്‌.

അഴകിയ രാവണനെ പോലെ അഭിനവ നവോത്ഥന നായക വേഷം അണിയാനുള്ള തത്രപ്പാടില്‍ ആര്‍പ്പോ ആര്‍ത്തവവും മുഖ്യമന്ത്രിയുടെ അജണ്ടയായത്‌ പ്രബുദ്ധ കേരളത്തിന്‌ നാണക്കേടാണ്‌. കേരളത്തിലെ അപൂര്‍വ്വം ചില സിഥലങ്ങളിലൊക്കെ ഇപ്പോഴും തിരണ്ടു കല്യാണം നടക്കാറു ണ്ടെങ്കിലും കേരള സമൂഹം പൊതുവില്‍ ഈ അനാചാരത്തോട്‌ വിടപറഞ്ഞിട്ട്‌ പതിറ്റാണ്ടുകള്‍ കളി ഞ്ഞു.

പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ അവസാനിപ്പിച്ച തിരണ്ടു കല്ല്യാണം അര്‍പ്പോ ആര്‍ത്തവത്തിലൂടെ തിരിച്ചു കൊണ്ടു വന്നവര്‍ക്ക്‌ അതില്‍ പങ്കെടുക്കാമെന്ന്‌ സമ്മതിച്ച മുഖ്യമന്ത്രിക്കും എന്തു വിളിപ്പേരാണ്‌ നല്‍കേ ണ്ടത?്‌. പുരോഗമന വാദികള്‍ എന്നോ പിന്തിരിപ്പന്‍മാരെന്നോ?

നവോഥാന പ്രസ്ഥാനങ്ങളുടെ നായക സ്ഥാനം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ചുംബന സമരക്കാരില്‍ എത്തിയതാണ്‌ 2019-ലെ പുതുപുത്തന്‍ വിശേഷം. േകരളത്തെ ഒരു നൂറ്റാണ്ടു പിറകോട്ട്‌ കൊണ്ടു കെട്ടിയ ആര്‍പ്പോ ആര്‍ത്തവം സംഘടിപ്പിച്ചവര്‍ സ്‌ത്രീകളുടെ സ്വകാര്യതയിലേക്കാണ്‌ കടന്നു കയറിയത്‌.

പക്ഷെ ഇതൊന്നും വനിതാ കമ്മീഷന്‍ പോലും അറിഞ്ഞതായി ഭാവിച്ചില്ല. ഇതൊക്കെയാണ്‌ നവോത്ഥാനമെങ്കില്‍ ശബരിമലയില്‍ യുവതീ പ്രവേശനം വലക്കിയത്‌ അനാചാരമാണെന്ന്‌ പറയാന്‍ ആര്‍ക്കും പറ്റില്ല. എന്നാല്‍ മുസ്ലീം സമൂഹത്തില്‍ നിലനിന്നുരുന്ന സുന്നത്തു കല്യാണവും ഹൈന്ദവ സമൂഹത്തില്‍ നിലനിന്നിരുന്ന തിരണ്ടു കല്യാ ണവും എല്ലാം അനാചാരങ്ങള്‍ തന്നെയാണ്‌. ആര്‍ത്തവവും സുന്നത്തുമൊക്കെ തികച്ചും സ്വകാര്യമാണ്‌. അതൊന്നും ആരോടും വിളിച്ചു കൂവേണ്ട കാര്യവുമില്ല.

വീടിന്റെ ഗെയിറ്റില്‍ പട്ടിയുണ്ട്‌ സൂക്ഷിക്കുക എന്ന്‌ ബോര്‍ഡ്‌ വയ്‌ക്കുന്നതു പോലെയാണ്‌ ആര്‍പ്പോ ആര്‍ത്തവം പരിപാടിയും. മനുഷ്യശരീരത്തിനുള്ളില്‍ ഉള്ളതൊന്നും ശരീര ത്തിനുള്ളിലിരിക്കുന്നടത്തോളം കാലം ആരും അശുദ്ധമായി കാണാറില്ല. അങ്ങനെ കാണേണ്ട കാര്യ വുമില്ല. എന്നാല്‍ വിസര്‍ജ്യങ്ങള്‍ ഒന്നും പരസ്യമാക്കാന്‍ ആരു ഇഷ്‌ടപെടാറില്ല.

പൊതു സ്ഥലങ്ങ ളില്‍ തുപ്പുന്നതും, മലമൂത്ര വസര്‍ജനം നടത്തുന്നതിനുമെതിരെ സാമൂഹ്യ അവബോധം ഉണ്ടാക്കാന്‍ പെടാപ്പാടു പെടുന്ന രാജ്യത്ത്‌ ആര്‍ത്തവം നവോത്ഥാന വിഷയമാക്കിയവരുടെ പുരോഗമന ചിന്ത അപാരം തന്നെ. കസ്‌തൂരിമാനിന്റേയും, വെരുകിന്റേയും വിസര്‍ജ്യങ്ങള്‍ സുഗദ്ധദ്രവ്യങ്ങളെ പോലെ വിലപ്പെട്ടതാണത്രേ!.

എന്നാല്‍ മനുഷ്യരുടേയും പക്ഷി മൃഗാതികളുടേയും വിസര്‍ജ്യങ്ങള്‍ എല്ലാ വരും അറപ്പോടേയും വെറുപ്പോടേയുമാണ്‌ കാണുന്നത്‌. ആര്‍ത്തവ കാലത്തെ വിസര്‍ജ്യങ്ങള്‍ ആരും കാണാതേയും അറിയാതെയും ഗോപ്യമായി സംസ്‌കരിക്കാന്‍ ശ്രദ്ധിക്കുന്നവരാണ്‌ എല്ലാ സ്‌ത്രീകളും. സൃഷ്‌ടിയുടെ പൂരകമാണ്‌ ആര്‍ത്തവം എന്നും അതു കൊണ്ട്‌ ആര്‍ത്തവ കാലം അശു ദ്ധിയായി കാണുന്നത്‌ അനാചാരമാണെന്നുമൊക്കെ പറയുന്നത്‌ എങ്ങിനെ നവോത്ഥാനമാകും.

സ്വവര്‍ഗ്ഗരതിയും, വിവാഹേതര ബന്ധങ്ങളും, ശബരിലലയിലെ യവതീ പ്രവേശനവും നിയമ വിധേയമാക്കിയ സുപ്രീം കോടതി വിധികളുടെ ശരിയും ശരികേടും സജീവമായി ചര്‍ച്ച ചെയ്യപ്പേ ടേണ്ടതുണ്ട്‌. ഒരു കാര്യം ഉറപ്പാണ്‌. പ്രസ്‌തുത വിധികളോട്‌ വിയോജിപ്പുള്ളവരാണ്‌ മഹാ ഭൂരിപക്ഷം ജനങ്ങളും.

ശബരിമലയില്‍ യുവതീ പ്രവേശനം വിലക്കിയത്‌ ലിംഗ സമത്വത്തിനും പൗരാ വകാശത്തിനും എതിരാണെന്നു വരുത്തി തീര്‍ക്കാന്‍ വേണ്ടിയാണ്‌ ആര്‍പ്പോ ആര്‍ത്തവം സംഘടിപ്പിച്ച ത്‌. അവിശ്വാസികളും, ഫെമിനിസ്റ്റുകളും ശബരിമലയിലെ ആചാര അനുഷ്‌ടാനങ്ങളില്‍ തലയിടേണ്ട കാര്യമില്ല. നിയമം അനുവദിക്കുമെങ്കില്‍ അവരൊക്കെ അവരുടെ ഇഷ്‌ടം പോലെ ജീവിച്ച്‌ പൗര സ്വാതന്ത്ര്യം ആവോളം ആസ്വദിക്കട്ടെ!.

ശബരിമലയിലെ വിശ്വാസങ്ങളേയും ആചാരങ്ങളേയും വെറുതെ വിടുക. അവിശ്വാസികള്‍ക്ക്‌ കേവലം ഒരു കൗതുകത്തിനു വാര്‍ത്തകള്‍ക്കും വേണ്ടി മല ചവിട്ടാനായി ആര്‍ത്ത വത്തെ കൂട്ടു പിടിക്കുന്നത്‌ അനാചാരമാണ്‌. ആര്‍പ്പോ ആര്‍ത്തവം സംഘടിപ്പിച്ചവര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്യുമോ എന്ന്‌ കാത്തിരുന്നു കാണാം.

ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുത്തവരുടെ മാതാ പിതാക്കള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ കനക ദുര്‍ഗ്ഗയുടെ ഭര്‍തൃമാതാവ്‌ ചെയ്‌തതുപോലെ ഉലക്ക കൊണ്ട്‌ അടിച്ചില്ലെങ്കിലും കുട്ടികളെ തല്ലുന്ന ചെറു ചൂരല്‍ വടികൊണ്ടെ്‌ ചന്തിക്കിട്ടു രണ്ടടി കൊ ടുത്താല്‍ അവരെ ആരും കുറ്റം പറയില്ല. പ്രായപൂര്‍ത്തിയായവരായതു കൊണ്ട്‌ പോക്‌സോ നിയ മവും ബാധകമാകില്ല.

നവോത്ഥാനത്തിലേക്കുള്ള വഴി ഒരു നൂറ്റാണ്ട്‌ പിന്നോട്ടു വലിച്ചല്ല വേണ്ടതെന്നും അവരെ പറഞ്ഞു മനസ്സിലാക്കണം. തിരണ്ടു കല്ല്യാണവും സുന്നത്തു കല്യാണവും എല്ലാം നിറഞ്ഞു നിന്ന ഇരുണ്ട കാലഘട്ടത്തിലേക്കുള്ള മടക്ക യാത്ര ആര്‍ക്കും നന്നല്ല. കള്ള നാണയങ്ങളെ തിരിച്ചറിയുക തന്നെ വേണം.

(ലേഖകന്‍ മുന്‍ ഇടുക്കി ജില്ലാ ഗവണ്‍മെന്റ്‌ പ്ലീഡറും പബ്ലിക്ക്‌ പ്രോസിക്യുട്ടറുമാണ്‌).

Advertisment