പിടിവാശികൊണ്ട് അണകെട്ടി ജനജീവിതം ദുരിതത്തിൽ ആക്കണോ?

Friday, August 10, 2018

ആലുവ: മഴയും ഉരുൾപൊട്ടലും കാറ്റും കൊടുങ്കാറ്റും എല്ലാം ഇവിടെയുണ്ട്, നമ്മൾ അതിനെ ഒക്കെ തരണം ചെയ്യാറുമുണ്ട്. എന്നാൽ കനത്ത മഴയിൽ നാടും നഗരവും വെള്ളത്തിൽ മുങ്ങി, അണക്കട്ടുകൾ നിറഞ്ഞ്കവിയുന്നു.

ഏറ്റവും കൂടുതൽ ജലസംഭരണശേഷിയുള്ള ഇടുക്കി അണക്കെട്ട് സംഭരണശേഷിയുടെ പാരമ്യത്തിൽ എത്തിച്ചേരുകയായി. ഇന്നലെ ഒരു ഷട്ടറും ഇന്ന് രണ്ട് ഷട്ടറുകളും അൽപാൽപം ഉയർത്തി ജലം ഒഴുക്കുന്നുമുണ്ട്.

മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഇരുന്ന് നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്.

അതേസമയം അവസാന നിമിഷം വരെ നോക്കിയിരുന്നിട്ട് പൊടുന്നനെ ജലം തുറന്ന് വിട്ടതിൽ പെരിയാർ തീരനിവാസികൾ രോഷാകുലരാണ്. കുറച്ച് നേരത്തെ ഒരു ഷട്ടറെങ്കിലും തുറന്ന് ജലം ഒഴുക്കിവിട്ടുകൊണ്ടിരിന്നു എങ്കിൽ ഈ പ്രളയം ആലുവയിൽ ഉണ്ടാകുമായിരുന്നില്ല.

ചെറുതോണിമുതൽ പെരിയാർ ഒഴുകി ചേരുന്നിടം വരെ ഇരുകരകളിലും താമസിക്കുന്നവരുടെ മാത്രമല്ല ഈ പ്രളയജലബാധിതരായ മുഴുവൻ ആളുകളുടെയും ജീവിതം ദുസ്സഹമാക്കി ഡാം തുറക്കാനുള്ള തീരുമാനം വൈകിപ്പിച്ചതിലൂടെ.

ആലുവയിലെയും പറവൂരിലെയും ഒട്ടുമിക്ക റസിഡൻസ് അസോസിയേഷനുകളും വ്യാപാരികളും പ്രതിഷേധത്തിലാണ്.ജീവന് ഹാനിസംഭവിയ്ക്കുന്നത് മാത്രമല്ല ദുരന്തം.ഞങ്ങളുടെ സ്വത്തിനും സംരക്ഷണം നൽകാൻ കഴിയണം.വീടുകളിലും മുറ്റത്തും വഴികളിലും എല്ലാം അടിഞ്ഞു കൂടിയ ചെളിനീക്കണം. ഗ്രൃഹോപകരണങ്ങൾ, വാഹനങ്ങൾ എല്ലാം കേടായി.

ഇനി ഷട്ടറുകൾ കൂടുതൽ തുറക്കേണ്ടിവരും. പിന്നീടുണ്ടാകുന്ന ദുരന്തം പ്രവചനാതീതമാണ്.

×