കേരളത്തിലെ സ്‌കൂളുകളിലെ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളിൽ ആത്മഹത്യാ ഭീഷണി കൂട്ടുന്നു. കാരണക്കാർ സ്കൂൾ മാനേജ്മെന്റും, മാതാപിതാക്കളും

അജിമോന്‍ മൂര്‍ത്തിക്കല്‍
Wednesday, May 16, 2018

ഇറ്റലി:  കേരളത്തിലെ സ്‌കൂളുകളുടെ പേരിനും, പെരുമയ്ക്കും, നിലനിൽപ്പിനും വേണ്ടി അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം ഇന്ന് കുട്ടികളിൽ കൂടുതൽ ആത്മഹത്യാ ചിന്തകളിലേക്ക് ഉയർത്തുന്നു എന്നതാണ് വാസ്തവം.

തങ്ങളുടെ സ്‌കൂളുകൾ നൂറ് ശതമാനം വിജയത്തിലെത്തിക്കുക എന്ന ലഷ്യത്തിൽ ഈവനിംഗ് ക്ലാസ്, നൈറ്റ് ക്ലാസ് തുടങ്ങി റെസ്ററ് ഇല്ലാതെ കുട്ടികളുടെ പിഞ്ച് മനസിലേക്ക് അടിച്ചേൽപ്പിക്കുന്ന ഈ വിദ്യാഭ്യാസ സമ്പ്രദായം, കുട്ടികളെ കൂടുതൽ മറ്റ് പല ദുരൂഹതകളിലേക്കും എത്തിക്കുന്നു.

പത്താം ക്ലാസ്, അല്ലെങ്കിൽ പ്ലസ് ടു കുട്ടികളിലാണ് ഇങ്ങനുള്ള പ്രവണതകൾ കൂടുതൽ നമുക്ക് കാണുവാൻ കഴിയുന്നത്. ഉണ്ണാതെയും, ഉറങ്ങാതെയുമിരുന്നു പഠിച്ചിട്ട് ഏതേലും ഒരു വിഷയത്തിന് ഗ്രേഡ് കുറഞ്ഞാൽ വീട്ടുകാരുടെയും, സ്കൂൾ അധികൃതരുടെയും കളിയാക്കുകൾക്കും, ശകാരങ്ങൾക്കും അടിമപ്പെടേണ്ടിവരുമ്പോഴാണ് കുട്ടികളിൽ ഇങ്ങനുള്ള പ്രവണതകൾ കൂടുന്നത്.

കുട്ടികളുടെ ബ്രയിനിൽ വിഷം കുത്തി നിറയ്ക്കുംപോലെയാണ് ഓരോ പാഠങ്ങൾ കുത്തിനിറയ്ക്കാൻ ശ്രമിക്കുന്നത്. എല്ലാ കുട്ടികളും ഡോക്ടർ, എഞ്ചിനീയർ ആകണമെന്ന് വീട്ടുകാരും, ടീച്ചേഴ്സും ചിന്ദിക്കുമ്പോൾ അവരുടെ തീരുമാനങ്ങൾക്ക് യാതൊരു വിലയും കൊടുക്കാതെ വരുമ്പോൾ ഉണ്ടാകുന്ന മാനസികവിഷമങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാതെ വരുമ്പോഴാണ് കഞ്ചാവിനും, മയക്കുമരുന്നിനും, ആത്മഹത്യക്കുമൊക്കെ തുനിയുന്നതെന്ന് മറ്റാരും ചിന്ദിക്കുന്നില്ല.

സ്കൂൾ സമയം കഴിഞ്ഞാൽ അവരെ കുറച്ചുനേരം ഫ്രീയായി വിടണം, അല്ലാത്തപക്ഷം അവരുടെ ബ്രയിന് മുറിവേൽപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാവരും ഒരേ ബുദ്ധിയുള്ളവർ അല്ല, ഓരോരുത്തർക്ക് പറ്റാവുന്നത് മാത്രം ചെയ്യിക്കുക അല്ലാതെ സ്‌കൂളിന്റെ പേരിനും, പെരുമയ്ക്കും വേണ്ടി കുട്ടികളെ കുരുന്നു കൊടുക്കരുത്. ഇന്ന് മറ്റുള്ളവർക്ക്‌ സംഭവിച്ചാൽ നാളെ അത് നിങ്ങളുടെ കുടുംബത്തിലും ആകാം എന്ന് ചിന്തിക്കുക.

×