ബിഷപ് ഫ്രാങ്കോയെ അറസ്റ്റുചെയ്തു പിന്നീട് ജാമ്യം കിട്ടി. ശബരിമല നട അടച്ചു. ഇനി മീഡിയയും സർക്കാരും പ്രതിപക്ഷവും രാഷ്ട്രീയമതനേതാക്കളും വിവാദങ്ങൾ മാറ്റിവച്ച് പ്രളയംതൂത്തെറിഞ്ഞ ജീവിതങ്ങളിലേക്ക് ഒന്ന്കണ്ണോടിക്കുക

Tuesday, October 23, 2018

– സൈജു മുളകുപാടം

വീട് നഷ്ടപ്പെട്ടവർ, കൃഷിയിടവും ഭൂമിയും നഷ്ടപ്പെട്ടവർ, തൊഴിലും തൊഴിൽ മാദ്ധ്യമങ്ങളും നഷ്ടപ്പെട്ടവർ, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ. സഞ്ചാരയോഗ്യമല്ലാത്ത റോഡുകൾ, അപകട ഭീഷണിയുള്ള പാലങ്ങൾ,സ്‌കൂളുകൾ, ആശുപത്രികൾ, ഒറ്റപെട്ടുകിടക്കുന്ന ഗ്രാമങ്ങൾ, അവശ്യവസ്തുക്കളുടെ വിലക്കയറ്റം, പെട്രോളും ഡീസലും അതിന്റെ വില നൂറിലേക്കു എത്തുവാനുള്ള നെട്ടോട്ടത്തിൽ.

അർഹതപ്പെട്ടസഹായംപോലും ലഭ്യമാക്കാതെ കേരളത്തെവരിഞ്ഞുമുറുക്കുന്ന കേന്ദ്രസർക്കാർ, കേരളവും കേന്ദ്രവും തമ്മിലുള്ള രാഷ്ട്രീയ പോരിൽസുമനസുകളുടെ സഹായംപോലും തടസപ്പെടുന്നസ്ഥിതി, ഇവയിലേക്കു ഒന്ന് കണ്ണോടിക്കുക.

പ്രളയം നമുക്ക് നൽകിയ പാഠങ്ങൾ എല്ലാം നാംമറന്നു. 2018 ഓഗസ്റ്റ് മാസം 14 മുതൽ 19 വരെയുള്ള തീയതികളിൽ മനുഷ്യരായിസഹജീവികളോട് കരുണകാട്ടിയ നാം പിന്നീട്സാവധാനം ഹിന്ദുവും മുസൽമാനുംക്രിസ്ത്യാനിയും മതം ഇല്ലാത്തവരും ഒക്കെയായിപുനരവതരിച്ചു.

നമ്മുടെ വാക്കിലും പ്രവർത്തിയിലുമെല്ലാം ശത്രുതയും വിദ്വേഷവുംതലപൊക്കി. ജാതിയുടെ നോക്കി പോലീസ്അധികാരികളെപ്പോലും വിലയിരുത്തുന്ന അപകടകരമായ സ്ഥിതി. ഒരു മതേതരജനാധിപത്യ വ്യവസ്ഥയിൽ ആശാസ്യമല്ലാത്ത പ്രതികരണ കോലാഹലങ്ങൾ നവമാധ്യമങ്ങളിൽ നിറയുന്നു. പ്രളയം ഒന്നിപ്പിച്ച മനുഷ്യമനസ്സുകളെ വിശ്വാസവും മതവും ഭിന്നിപ്പിക്കുന്ന അപകടകരമായ അവസ്ഥ.

അഴിമതിയും കെടുകാര്യസ്ഥതയും അഹങ്കാരവും രാഷ്ട്രീയ രംഗത് നിറഞ്ഞപ്പോൾ വിശ്വാസ്യത നഷ്ടപ്പെട്ട, ലൈംഗിക ആരോപണങ്ങൾ നേരിടേണ്ടിവരുന്നമത നേതൃത്വങ്ങൾ. ഇതിനിടയിൽ ആശ നഷ്ടപ്പെട്ടനിശബ്ദ ഭൂരിപക്ഷം എന്ത് ചെയ്യണം എന്നറിയാതെ പ്രതികരിക്കാതെ മൗനം പൂകുന്നു.

ഈ നാടിനെ രക്ഷിക്കാൻ അന്ധമായ രാഷ്ട്രീയ, മത ചിന്തകൾ വെടിഞ്ഞ് നാടിൻറെ പുരോഗതിലക്ഷ്യമാക്കി പ്രവർത്തിക്കുവാൻ നമുക്ക്സാധിക്കില്ലേ?എന്റെ ഒരു വാക്കോ എൻറെ ഒരുനിലപാടോ സമൂഹത്തിൽ ഭിന്നതഉളവാക്കുന്നതാവരുത് എന്ന് നാം ഓരോരുത്തരും ചിന്തിച്ച് നടപ്പിൽ വരുത്തിയാൽ നമ്മുടെ നാട്”ദൈവത്തിൻറെ സ്വന്തം” നാടായി മാറും തീർച്ച.

×