Advertisment

സാമൂഹികമായ മാറ്റം തികച്ചും കാലാനുസൃതമാണ്, യാന്ത്രികവും - മുബാറക്ക് കാമ്പ്രത്ത് എഴുതുന്നു

author-image
admin
Updated On
New Update

നുഷ്യൻ ഉണ്ടായ കാലം മുതൽ വേട്ടയാടലും കൂടിതാമസിക്കലും ആരംഭിച്ചപ്പോഴും ഉള്ളത് കരുതിവെച്ച് ഇല്ലായ്മയുടെ ശബ്ദമായാണ് മനുഷ്യൻ നിലനിന്നത്. ചൂഷണം ചെയ്യപ്പെടുമ്പോഴും ചൂഷകനായ് നിലനിൽക്കുന്ന, വിദ്യാഭ്യാസം കൊണ്ട് മാത്രം വിവേകം കൈവരിക്കുന്ന തികച്ചും അവിവേകിയായ ഒരു ജീവിയാണ് മനുഷ്യൻ.

Advertisment

publive-image

ഭരിക്കപ്പെടുക എന്നത് മനുഷ്യൻ തിരഞ്ഞെടുത്ത ഒന്നാണ്. അതവന്റെ ജീവിത പരീക്ഷണത്തിന്റെ നിലപാട് ആണ്. അവനുൾക്കൊള്ളുന്നത് മാത്രമേ മനുഷ്യൻ തിരഞ്ഞെടുക്കുകയോള്ളൂ.. ശേഷം അതവന് നാശമായി മാറിയാലും ശരി. അങ്ങനെയാണവൻ സ്വേച്ഛാധിപതികളെ വളർത്തുന്നതും. പക്ഷെ,ഒരു സ്വേച്ഛാധിപതിയും സ്വയം തെറ്റാണെന്നു അംഗീകരിച്ചു കൊടുത്തിട്ടില്ല..

കാലം അവരുടെ പ്രവർത്തിയിലൂടെ ജനത്തിനു അത് മനസിലാക്കികൊടുക്കുകയായിരുന്നു.......... നാമെത്ര പറഞ്ഞാലും സ്വയം ഉൾകൊണ്ട് ജനം തള്ളിക്കളയുന്നത് വരെ ഏകാധിപതികളും ഫാസിസ്റ്റുകളും അരങ്ങുവാഴും............ കാലത്തിനോളം അതിനെ നേരിടാൻ കെല്പുള്ള ആയുധം വേറെയില്ല..

ചരിത്രം മനസിലായവർക്ക് തിരിച്ചറിവുണ്ട്, ഏതൊരു സമൂഹവും അതിന്റെ നീചത്വത്തിന്റെ അടിത്തട്ട് വരെ തകരുകയും അഹന്തയുടെ അന്ധകാരം വരെ ഉന്നതിയിലെത്തുകയും ചെയ്യുന്ന ഒരു നാല്പത് വർഷ കാലചക്രമുണ്ട്, അതിനെ അതിജീവിക്കാൻ അവതാരങ്ങൾക്കും പ്രവാചകർക്കും നവോദ്ധാന നായകർക്കും കലയ്ക്കും ആദർശങ്ങൾക്കും കഴിഞ്ഞിട്ടില്ല.

ഒരു തലമുറയുടെ യുവത്വത്തിന്റെ കാലഘട്ടവും താണ്ടി ഒരു സംഹിതയും വ്യവസ്ഥിതിയും മാറ്റങ്ങൾക്ക് വിധേയം ആവാതെ നിലനിന്നിട്ടില്ല... ചിന്താധാരകളുടെ അതിപ്രസരത്തിൽ അസ്തിത്വം നഷ്ടപ്പെട്ട മുൻകാല സത്ഭാവനകളുടെ പ്രേതങ്ങൾ ആണ് ഇന്നത്തെ മതസാമുദായിക ആദർശതയുടെ നേർകാഴ്‌ചകൾ !

മൂല്യങ്ങളെക്കാൾ ചര്യകൾക്കും ദ്രവ്യങ്ങൾക്കും പ്രാധാന്യം നൽകി മതങ്ങൾ മാർക്സിസത്തെക്കാൾ കൂടുതൽ ഭൗതികത കൈവരിച്ചിരിക്കുന്നു. മതതത്വങ്ങളുടെ ആണിക്കളായ "മറ്റൊരു ജീവിതം" മറന്ന് നൈശ്ചിക ജീവിതം വെട്ടിപിടിക്കാനും ദൈവങ്ങൾക്ക് സംരക്ഷണം നൽകാനും ആണ് ഇന്ന് മുൻതൂക്കം,. ആശയങ്ങളും മതങ്ങളും പിന്നോട്ട് സഞ്ചരിക്കുന്നില്ല, എന്നാൽ പഴമയുടെ കാതലിൽ മുറുക്കിക്കെട്ടിയ കയറുകൾ കൊണ്ട് മുന്നോട്ടുള്ള യാത്രയെ മുടക്കുന്നുണ്ട് എന്ന് മാത്രം.

സ്വയം പൂജാതനായത്തിന്റെ മാനുഷികതയുടെ അർത്ഥം നഷ്ടപ്പെട്ട്, അധികാരത്തിന്റെ കസേരകളിൽ അപ്പത്തിനും അപ്പച്ചട്ടിക്കും വേണ്ടി പോരാടുന്ന ബലിഷ്ഠമായ കരങ്ങൾ ആണ് ഇന്നത്തെ സോഷ്യലിസ്റ് കമ്മൂണിസം. വെറുതെയിക്കുന്നവന്റെ ആസനദുർഗന്ധം കാരണം = സ്ഥാനങ്ങളിൽ , അധ്വാനിക്കുന്നവന്റെ വിയർപ്പിന്റെ മണം ഇന്ന് അന്യം നിന്നിരുന്നു,

സമൂഹം എന്നും ഇങ്ങനെത്തന്നെയാണ്, ഭൂരിപക്ഷവും സ്വാർത്ഥരും നിസ്സംഗരും നിശ്ശബ്ദരും നിരാലംബരും ആയി തന്നെ മുന്നോട്ട് പോകും, ചരിത്രം അവരെ നേടാൻ വിധിച്ചവർ എന്ന് തന്നെയാണ് വിലയിരുത്തുന്നതും. കാലഘട്ടങ്ങളിൽ നേടികൊടുക്കുവാൻ ഒരു ചെറിയ കൂട്ടം ഇയ്യാം പാറ്റകൾ ജനിച്ചുമരിക്കുന്നതിനാൽ ആണ് കാലചക്രം മുന്നോട്ട് പോകുന്നത്..

സോക്രട്ടീസമായും കൺഫ്യുഷനിസമായും വിവിധ സെമസ്റ്റിക് , പ്രാദേശിക മതങ്ങളായും ആദർശങ്ങളായും സോഷ്യലിസമായും കമ്യുണിസമായും ഫണ്ടമെന്റലിസമായും ഇമ്പേറിയലിസമായും കോളനിവത്കരണമായും മുതലാളിതമായും ഫാസിസമായും ഗാന്ധിസമായും നവോദ്ധാനമായും നാസ്തികതയായും യുക്തിവാദമായും ശാസ്ത്രമായും എന്തിനേറെ ഡിങ്കോയിസമായും മാറ്റം വന്നുകൊണ്ടിലൊരിക്കും.

മാറ്റം ഇടപെടുക്കുന്ന തലമുറ അതിനെ തിരസ്കരിക്കുകയും യുവത അതേറ്റെടുത്ത് വളർത്തുകയും ചെയ്യും. തുടർച്ചയായ മാറ്റങ്ങളിലൂടെ ആ മാറ്റം അതിന്റെ അസ്തിത്വത്തിൽ നിന്നും ഭിന്നമായ ഒന്നായി പര്യവസാനിക്കും, അവിടെ മാറ്റത്തിന്റെ പുതിയ കാഹളം മുഴങ്ങും.

മാറ്റത്തിന്റെ എതിരിടാം എന്നതല്ലാതെ, കാലത്തിന്റെ മാറ്റത്തെ തടയാൻ തക്ക അമാനുഷിക ദൈവികത മനിഷ്യനിൽ ഇല്ല എന്നത് ആണ് നാം മനഃപൂർവം മറക്കുന്ന സത്യം. അവിടെയാണ് ഒരു മത - ആദർശ ഭക്തൻ സ്വന്തം വിശ്വാസങ്ങൾക്ക് വിപരീതമായി നിൽക്കുന്നതും.

തിരിഞ്ഞു ഒരിക്കൽ ഒന്ന് നോക്കിയാൽ കാണുന്ന ശൂന്യതയോളം വലിയ സത്യം ആർക്കും പറയാൻ ഇല്ല!

Advertisment