നവോത്ഥാന മതിലുകാർ എവിടെ???

ജിതിന്‍ ഉണ്ണികുളം
Thursday, March 21, 2019

വോത്ഥാന മതിൽ ഉയരുന്നതിന് മുന്നോടിയായി ഞാൻ തന്നെ അന്ന് പറഞ്ഞൊരു കാര്യമായിരുന്നു, മതിൽ ഉയരുന്നതിന് മുൻപ് വേണ്ടത് സ്ത്രീ സുരക്ഷ ആണെന്ന്. എന്നാൽ അന്ന് എന്നെ വിമര്ശിച്ചവർ ഉൾപ്പെടെ ഇന്നലെയും ഇന്നുമായി പോസ്റ്റ് ചെയ്തിരിക്കുന്നു യുവാവ് തീ കൊളുത്തിക്കൊന്ന പെണ്കുട്ടിക്ക് ആദരാഞ്ജലികൾ…..

ഇത് കാണുമ്പോൾ പുച്ഛം തോനുന്നു. കാരണം ഇത് നടന്നത് കേരളത്തിൽ ആയിപ്പോയി. രാഷ്ടീയം പറയുകയല്ല. ഒരു നഗ്ന സത്യം പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലോ മറ്റോ ആയിരുന്നെങ്കിൽ ഇപ്പോൾ സംഘപരിവാർ ഭീകരത എന്ന രീതിയിൽ ഈ വാർത്ത വ്യാപിക്കുകയും നവോത്ഥാന നായകർ എന്നു അവകാശപ്പെടുന്നവർ ( ഒറിജിനൽ നവോത്ഥാന നായകരെ ഇതിൽ ഉൾക്കൊള്ളിക്കില്ല, അവരെ ഈ അവസരത്തിൽ ഓർമ്മിക്കുന്നു, ബഹുമാനിക്കുന്നു.) ഇറങ്ങി തിരിക്കും പല നാടകങ്ങൾ നടത്തും പിന്നെ കുറേ എണ്ണം പത്ര സമ്മേളനം നടത്തും…. അങ്ങനെ അങ്ങനെ പോകും കലാപരിപാടികൾ…..

എന്നാൽ കേരളത്തിൽ ഈ സഹോദരി ഗുരുതരമായി തീ പൊള്ളലേറ്റ് മരിച്ചിട്ട്‌ പോലും ഒരു ഊളകളും തിരിഞ്ഞു നോക്കിയില്ല എന്നത് വളരെ ദുഃഖകരം. സമത്വമല്ല, സുരക്ഷയാണ് വേണ്ടത്. അതിനുവേണ്ടിയാവണം പ്രവർത്തിക്കേണ്ടത്.

നവോത്ഥാന മതില് ഉയർന്നപ്പോൾ കുറേ ഫെമിനിസ്റ്റുകളും അതുപോലെ കുറേ അഭിനവ നവോത്ഥാന നായകരും ഒക്കെ വന്നിരുന്നു. അവരെ ആരെയും കേരളത്തിൽ ഒരു പ്രശ്നം നടന്നാൽ മഷി ഇട്ട് നോക്കിയാൽ പോലും കാണില്ല…. പക്ഷേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആണെങ്കിൽ ചാനലുകാർ പോലും അറിയുന്നതിന് മുൻപേ ഈ പറഞ്ഞ ടീം ആദ്യം അറിയും…..

അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒരു മാസക്കാലം സംഘപരിവാറിനെ തെറി പറഞ്ഞു കൊണ്ട് കേരളം മുഴുവനും സഞ്ചരിക്കും കൂടെ നല്ല പിരിവും…. പുട്ടും കടലയും അടിക്കണമല്ലോ പോകുന്ന വഴിക്ക്….

സ്ത്രീകളെ ഏറ്റവും കൂടുതൽ ദ്രോഹിക്കുന്ന പട്ടിക എടുത്താൽ ഒരുപക്ഷേ സ്ത്രീകൾ തന്നെയാകും മുൻപന്തിയിൽ… പല രീതിയിൽ കെണിയിൽ പെടുത്തിയും അല്ലാതെയും…. നമ്മുടെ നാട്ടില്ലേ നിയമം വളരെ ശോകമാണ് അതാണ് ഇതിനെല്ലാം കാരണം….

മൂക്കിന് താഴെ ഒരു പെണ്കുട്ടി ദാരുണമായി കൊലചെയ്യപ്പെട്ടിട്ടും ഈ നായകർ അറിഞ്ഞില്ല. അല്ലെങ്കിൽ അറിഞ്ഞതായി നടിച്ചില്ല… ഈ നായകരോടും ഫെമിനിസ്റ്റുകളോടും ഇവരെ സപ്പോർട്ട് ചെയ്യുന്നവരോടും കൂടി പറയട്ടെ, വരും കാലങ്ങളിൽ നിങ്ങളുടെ കുടുംബത്തിൽ ഇതുപോലെ ഒരു ദുരന്തം ഉണ്ടാകുമ്പോൾ മാത്രമേ നിങ്ങളും പഠിക്കുകയുള്ളൂ…. അപ്പോൾ എങ്കിലും പറയണം ഇവിടെ മതിലുകൾ അല്ല സുരക്ഷയാണ് വേണ്ടതെന്ന്.

അത് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ നൽകണം… കാരണം നമ്മളെല്ലാം ഏതെങ്കിലും ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ ആയിരിക്കും…… പെരിയയിൽ രണ്ട് ചെറുപ്പക്കാർ ദാരുണമായി കൊല ചെയ്യപ്പെട്ടപ്പോൾ നഷ്ടപ്പെട്ടതും ഇതുപോലെ രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷകൾ ആണ്….

സ്ത്രീ സുരക്ഷ പറഞ്ഞു അധികാരത്തിൽ കയറിയ ഈ ഇടതുപക്ഷ സർക്കാർ ആ കാര്യത്തിൽ വലിയ പരാജയമാണെന്നുള്ള കാര്യത്തിൽ ഒരു സംശയവും ഇല്ല…. ഏറ്റവും കൂടുതൽ സ്ത്രീകൾ ദ്രോഹിക്കപ്പെട്ടതും കൊലചെയ്യപ്പെട്ടതും ഒരുപക്ഷെ ഈ സർക്കാരിന്റെ കാലത്താകും…. ആരും ഇതിൽ ദയവ് ചെയ്ത് രാഷ്ട്രീയം കാണാതിരിക്കുക…. നിങ്ങളുടെ മനസ്സിനോട് സ്വയം ഒന്ന് ചോദിച്ചു നോക്കുക……

×