Advertisment

സൈബർ ലോകത്ത് ആക്രമിക്കപ്പെടുന്ന സ്ത്രീകൾ .....

New Update

ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുവാൻ തുടങ്ങിയിട്ട് 13 വർഷമായി. തുടക്ക കാലങ്ങളിൽ സോഷ്യൽ മീഡിയയിൽ സ്ത്രീകൾ വളരെ കുറവായിരുന്നു. മാത്രമല്ല ഉള്ള സ്ത്രീകളിൽ പലരും സ്വന്തം വിവരങ്ങൾ നല്കിയിരുന്നുമില്ല. പലപ്പോഴും ആണുങ്ങളുടെ പേരിൽ ഒക്കെയാവും പ്രൊഫൈൽ ക്രിയേറ്റ് ചെയ്തിട്ടുണ്ടാവുക. അതുകൊണ്ട് തന്നെ അവർക്ക് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടില്ല.

Advertisment

എന്നാൽ കാലം മാറിയപ്പോൾ സ്ത്രീകളിൽ ഒരു 70 ശതമാനത്തോളം ആളുകൾ സോഷ്യൽ മീഡിയ ഉപയോഗിക്കുവാൻ തുടങ്ങി. അതിൽ തന്നെ പലരും സ്വന്തം ചിത്രങ്ങൾ സഹിതമായിരിക്കും തുടങ്ങിയിട്ടുണ്ടാവുക.

publive-image

ഒരു രണ്ട് മൂന്ന് കൊല്ലം മുമ്പ് സ്ത്രീകളിൽ ഒരു വിഭാഗം കട്ട ഫെമിനിസ്റ്റ് എന്ന ലെവലിൽ പൊന്തി വരുവാൻ തുടങ്ങി... അവർ വന്നതോട് കൂടി മാളത്തിൽ ഒളിച്ച പലരും തല പൊന്തിക്കുവാൻ തുടങ്ങി. ഫെമിനിസ്റ്റുകൾ പല പല സമരങ്ങൾക്ക് നേതൃത്വം നൽകി... ചുംബന സമരങ്ങളും ആർത്തവ സമരങ്ങളും വരെ അതിൽ ഉൾപ്പെടുന്നു.

സ്വാഭാവികമായും സ്ത്രീകൾക്ക് ചോദിക്കാനും പറയാനും ആരൊക്കെ ഉണ്ടെന്ന് തോന്നിയത് കൊണ്ടാവാം പലരും പിന്നെ പലതും എഴുതുവാൻ തുടങ്ങി... പലരും പലതും എഴുതി തുടങ്ങിയപ്പോൾ പലരും അറിയപ്പെടാനും തുടങ്ങി...

എന്നാൽ കേരളത്തിന് ഒരു സംസ്കാരം ഉണ്ട് എന്ന് പല സ്ത്രീകളും മറന്നു പോകുന്നു. അതുകൊണ്ട് ഒക്കെയാവും ഒരുപക്ഷേ സൈബർ ആക്രമണങ്ങൾ വർദ്ധിക്കുന്നത്. എന്തായാലും ഫെമിനിസ്റ്റുകൾ അവരുടെ ജോലി തുടരുക....ഞാൻ പറഞ്ഞു വരുന്ന കാര്യം അതല്ല....

ഇന്ന് ഏറ്റവും ആക്രമണങ്ങൾക്ക് ഇരയാകുന്നവർ ആണ് സ്ത്രീകൾ... അത് സോഷ്യൽ മീഡിയയിൽ ആണെങ്കിലും അല്ലെങ്കിലും....

ഒരു സ്ത്രീ സോഷ്യൽ മീഡിയ വഴി പ്രതികരിച്ചാൽ അപ്പോൾ തുടങ്ങും കുറേ സദാചാരവാദികൾ... അവരൊക്കെ ചിലപ്പോൾ തലേന്ന് ഒരു പെണ്കുട്ടിയെ പീഡിപ്പിച്ചവനെ തന്തയ്ക്കും തള്ളയ്ക്കും പറഞ്ഞവർ ആയിരിക്കും... പക്ഷേ അവർ അറിയുന്നില്ല ഇതും ഒരു പീഡനമാണെന്ന്....

പുരുഷനും സ്ത്രീയ്ക്കും ഇവിടെ ഒരേ സ്വാതന്ത്ര്യം ആണ് ഉള്ളത്. അത് പലപ്പോഴും പലരും മറക്കുന്നു. ഒരുവൾ ഒന്ന് പ്രതികരിച്ചാൽ അവൾ "#വെടി" എന്ന ലേബലിൽ ആവും പിന്നെ അറിയപ്പെടുക....

പിന്നെയോ അങ് തുടങ്ങും അതിനടിയിൽ മാ.....പൂ..... കൂ..... തെറികൾ.... അല്ലയോ മാന്യന്മാരെ... ഒന്ന് ചോദിക്കട്ടെ...ആവിഷ്‌ക്കാര സ്വാതന്ത്ര്യം അവർക്കില്ലേ??? അതോ ഇതെല്ലാം പുരുഷന്മാർക്ക് സ്വന്തമോ??? പ്രതികരിക്കുന്ന പെണ്ണിന് നേരെ തെറി അഭിഷേകം നടത്തുകയല്ല വേണ്ടത്, അവൾ എന്തിന് വേണ്ടിയാണോ പ്രതികരിച്ചത് അത് സത്യമാണോ എന്നു നോക്കിയിട്ട് അവൾക്ക് പിന്തുണ കൊടുക്കുകയാണ് വേണ്ടത്....

അല്ലാതെ മാ.. പൂ... തെറികൾ പറഞ്ഞുകൊണ്ട് അവളെ ഒതുക്കുകയല്ല... അങ്ങനെ ഒതുക്കുന്നത് കൊണ്ടൊക്കെയാണ് പല സ്ത്രീകളും പലതും തുറന്ന് പറയാത്തതും നമ്മുടെ നാട്ടിൽ പീഡനവും കൊലപാതകവും ഒക്കെ വർദ്ധിക്കുന്നതും.....

മലയാളികൾ എന്നും സൈബർ ആക്രമണങ്ങൾ നടത്തുവാൻ മുൻപന്തിയിൽ ആണ്. അത് നല്ലകാര്യം തന്നെ... പക്ഷേ അത് കാര്യത്തിന് ആവണമെന്നു മാത്രം... അല്ലാതെ പ്രതികരിച്ച പെണ്ണിന് നേരെ #വെടിയെന്നും #വേശ്യയെന്നും പറഞ്ഞുകൊണ്ട് ആക്രമിക്കുകയല്ല വേണ്ടത്.....

ഇനി കുറേ ഫെമിനിസ്റ്റുകൾ ഉണ്ട്, ശരീരത്തിൽ അല്പം ഡ്രസ്സ് അവിടവിടെ കാണിച്ചു നിൽക്കുന്നവർ.... അവർക്ക് ഒരുപക്ഷേ ഈ തെറി വിളികൾ ഒന്നും തന്നെ ഒരു പുത്തരി ആവില്ല.... അതുപോലെ അല്ല മറ്റുള്ള സ്ത്രീകൾ എന്നു നിങ്ങൾ ഓർക്കുക.... നോക്കി ഗർഭം ധരിപ്പിക്കുക എന്നൊരു ചൊല്ലുണ്ട് എന്റെ നാട്ടിൽ അതെപോലെയാണ് സ്ത്രീകൾക്ക് നേരെയുള്ള സൈബർ ആക്രമണം.... ഇതും ഒരു പീഡനം തന്നെയാണ്....

അതുകൊണ്ട് ആശയത്തെ ആശയം കൊണ്ട് നേരിടുക... തെറി വിളികൾ കൊണ്ടാവരുത്.... പ്രതികരിക്കുന്നവർ എന്തിന് പ്രതികരിച്ചു എന്നത് നോക്കിയിട്ട് മാത്രം പ്രതികരിക്കുക... അല്ലാതെ ഒഴിഞ്ഞ പറമ്പാണല്ലോ അവിടെ കയറി വാഴ നട്ടെക്കാം എന്നു കരുതി ഓടി ചെല്ലണ്ട.... വകുപ്പ് വേറെയാകും....

സ്ത്രീ ജനങ്ങളോട് ഒന്ന് പറയട്ടെ, നിങ്ങൾ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇടുമ്പോൾ #ഷാൾ എല്ലാം കൃത്യമായി തന്നെ ഇട്ടിട്ടുണ്ടോ എന്നു നോക്കുക, അല്ലെങ്കിൽ അല്പം ഒരു ഗ്യാപ്പ് കണ്ടാൽ ചിലപ്പോൾ നിങ്ങളുടെ ചിത്രങ്ങൾ വേറെ ഏതെങ്കിലും പ്രൊഫൈലിൽ വെടി ലിസ്റ്റിൽ കാണാം... അത്രയും ദാരിദ്ര്യം ഉണ്ടേ കേരളത്തിൽ....

( ഫെമിനിസ്റ്റുകൾ ദയവ് ചെയ്ത് കുരുപൊട്ടിക്കാൻ ഇങ്ങോട്ട് വരരുത്...)

Advertisment