ലഹരിയിൽ മുങ്ങിയ നാട്ടിൻ പുറങ്ങൾ: മാതാപിതാക്കൾ ജാഗ്രത പാലിക്കുക

ലിനോ ജോണ്‍ പാക്കില്‍
Monday, January 7, 2019

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം നഗരം ദരിദ്രമെന്നുള്ള ആ പഴയ കവിവാക്യമൊക്കെ തിരുത്തി എഴുതി, ഗ്രാമപ്രദേശങ്ങൾ പോലും കഞ്ചാവ് പോലുള്ള ലഹരിമരുന്നിന്റെ കേന്ദ്രങ്ങളായി മാറുന്നു.

സ്വന്തം നാടിനേ പറ്റി എന്നും അഭിമാനം കൊള്ളുന്നു മലയാളിക്ക് ഇത്തരം വാർത്തകൾ അസ്വസ്ത്ഥത ഉളവാക്കിയേക്കാം എന്നാൽ സ്കൂൾ കുട്ടികൾ മുതൽ ചെറുപ്പാക്കാരായ നിരവധി വിദ്യാർത്ഥികളെ പോലീസും എക്സൈസും ലഹരിമരുന്ന് കേസിൽ ഇതിനോടകം ഗ്രാമപ്രദേശങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന സത്യം മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്ന ഒരു വസ്തുതയാണ്.

പണത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിൽ , പെട്ടെന്ന പണം സമ്പാദിക്കാനായി ഇത്തരം ലഹരി വിൽപ്പന ശൃംഗലകളിൽ അകപെടുന്ന യുവാക്കൾ പിന്നീട് സുഹൃത്തുക്കൾ വഴി മറ്റുള്ളവരിലേക്കും ഈ വിഷം എത്തിച്ച് നാടിനും സമൂഹത്തിനും വലിയ ദീഷിണിയായ് മാറുന്നു.

ഒരു സാധാരണക്കാരന്റെ വരുമാനത്തിലെത്തിപ്പിടിക്കാൻ സാധിക്കാത്ത ആഡംബര ബൈക്കുകളും സ്മാർട്ട് ഫോണുകളും കൈ നിറയേ അദ്ധ്യാനിക്കാതെ കിട്ടുന്ന വരുമാനവും യുവാക്കളെ ലഹരി കടത്തിന് പങ്കാളിയാക്കുന്നു.

അനധികൃത ലഹരി വിൽപ്പന ഇന്ന് ക്യാൻസർ പോലെ സമൂഹത്തേ കാർന്ന് തിന്നുമ്പോൾ ജാഗരൂകരാകേണ്ടിയത് മാതാപിതാക്കളും ഗുരുക്കന്മാരും തന്നെയാണ്. ലഹരിയുമായി ബന്ധപ്പെ അടുത്തയിടെ പുറത്തിറങ്ങിയ ഒരു ഹ്രസ്വചിത്രമായ ‘ഇരുൾ’ ഇതിവൃത്തമാക്കുന്നതും മയക്കുമരുന്ന് കുട്ടികളിൽ വളർത്തുന്ന മാനസീക സംഘർഷങ്ങും അക്രമവാസനയുമാണ്.

ജോലി തിരക്കെന്ന് പറഞ്ഞ് മാതാപിതാക്കൾ അവരുടെ ലോകത്തേക്ക് ചേക്കറുമ്പോൾ ,സാമൂഹ്യ മാധ്യമങ്ങൾ വഴിയും ചീത്ത കൂട്ടുകെട്ടുകളിലൂടെയും ഒരു നിശ്ചിത ശതമാനം പുതിയ തലമുറ പ്രത്യേകിച്ച് ആൺകുട്ടികൾ ചെന്നെത്തുന്നത് തികച്ചും അനാരോഗ്യകരമായ പ്രവണതകളിലേക്കാണ്.

നിയമ നടപടികൾക്കപ്പുറം മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും ശ്രദ്ധ പതിയുക എന്നതാണ് ഉതിനുള്ള ഏക പോംവഴി. ഏത് ദുരന്തവും നമ്മുടെ കുടുംബത്തിൽ സംഭവിക്കുമ്പോൾ മാത്രം ഉണരുന്ന മനസ്സുള്ള ഇന്നത്തെ സമൂഹത്തിന് ,ലഹരി മരുന്നിന്റെ വ്യാപാരം സൈര ജീവിതത്തിന് അസ്വസ്ഥകൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. ഈ സാഹചര്യത്തിൽ എതാനും നിർദ്ദേശങ്ങൾ മാത്രമാണ് മാതാപിതാക്കളുടെ അറിവിലേക്ക് മുന്നോട്ട് വയ്ക്കാനുള്ളത്.

കുട്ടികൾ എവിടെ പോകുന്നുവെന്നും ,നല്ല കൂട്ടുകെട്ടിലാണ് മക്കൾ എന്നും ഉറപ്പ് വരുത്തുക.

കുട്ടികളുടെ വരുമാന മാർഗ്ഗത്തേയും ജോലിയുടെ സ്വാഭാവത്തേ പറ്റിയും വ്യക്തമായി ചോദിച്ചറിയുക.

ലഹരി ഉപയോഗവും, അക്രമവാസനയും കണ്ടെത്തിയാൽ, ഫലപ്രദമായ കൗൺസിലിംഗും ചികിത്സയും നൽകുക. മേലിൽ അത്തരം പ്രവണതകളിലേക്ക് പോകാതിരിക്കാനുള്ള പരിഹാര നടപടികൾ സ്വീകരിക്കുക.

സ്കൂൾ കുട്ടികളോ ,കോളേജ് വിദ്യാർത്ഥികളോ എങ്കിൽ മാതാപിതാക്കൾ അവരുമായും അവരുടെ ഗുരുക്കന്മാരുമായും നല്ല സൗഹൃദ ബന്ധം പുലർത്തുക. മക്കളുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി ആദ്യം ഇടപ്പെടാൻ മാതാപിതാക്കൾക്കു സാധിക്കണം.

കുട്ടികളുടെ അമിതമായതും രഹസ്യ സ്വഭാവവുമുള്ള ഫോൺ ഉപയോഗം നിയന്ത്രിക്കുക.

ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടാൽ ഭാവി ജീവിതത്തിന് ഉണ്ടാകുന്ന ദോഷങ്ങളെപ്പറ്റി കുട്ടികളായിരിക്കുമ്പോൾ തന്നെ അവരെ ബോധ്യപ്പെടുത്തുക.

ചെറുപ്പം മുതലേ കുട്ടികളെ പുസ്തക വായന, ഗെയിംസ്, സാമൂഹിക സേവന പ്രവർത്തനങ്ങൾ ,നല്ല വ്യക്തികളുമായുള്ള അടുപ്പം തുടങ്ങിയ നല്ല ശീലങ്ങളിൽ വളർത്തുക.

മാതാപിതാക്കൾ കുട്ടികൾക്ക് മാത്യകയാവുക. ചെറുതും വലുതുമായ ദുശ്ശീലങ്ങളെ ആദ്യം സ്വന്തം ഭവനത്തിൽ നിന്ന് ഒഴിവാക്കുക, അങ്ങനെ പലതുള്ളി പെരുവെള്ളം പോലെ സമൂഹവും ശുദ്ധമാകും.

ലാഭമോഹികളായ ലഹരി കച്ചവടക്കാർക്കും സാമൂഹീക വിരുദ്ധർക്കും കവർന്നെടുക്കാനുള്ളതല്ല ഒരു കുടുംബത്തിലേയും മക്കളുടെ ജീവിതം .അതുകൊണ്ട് കുട്ടികളെ മറ്റുള്ളവരെ പ്പോലെ ജീവിക്കാൻ പഠിപ്പിക്കാതെ, സ്വന്തമായി അദ്ധ്യാനിച്ച് അറിവ് നേടി ,ചെറുതെങ്കിലും നന്മയുള്ള ജീവിതം നയിക്കുവാൻ പഠിപ്പിക്കുക.

നമ്മുടെ മക്കൾ അതി സമ്പന്നരായില്ലെങ്കിലും സമൂഹത്തിനേയും മനുഷ്യനേയും അപകടത്തിലേക്ക് നയിക്കുന്ന ലഹരിമരുന്നിന്റെ കണ്ണികൾ അല്ലെന്ന് ഉറപ്പ് വരുത്താം. ഇത് എന്റെ നാടിന്റെ മാത്രം കഥയെന്ന് ഞാൻ വിശ്വസിക്കുന്നില്ല, പക്ഷേ ഒരു തലമുറയേ രക്ഷിക്കാൻ നമുക്കിതിനെതിരേ ശബ്ദമുയർത്താം.

×