Advertisment

ജനാധിപത്യത്തിൽ ഏതു തെരുവുഗുണ്ടക്കും ഭരണാധികാരി ആകാം. ആ തെരുവ് ഗുണ്ട കമ്മ്യൂണിസ്റ്റുകാരൻ കൂടി ആയാലോ?

author-image
admin
Updated On
New Update

- ജിതിന്‍ ജേക്കബ്ബ്

Advertisment

ക്തി ഉള്ളിടത്ത് അടിച്ചമർത്തലും, കൊലപാതകവും, പിടിച്ചുപറിയും, അസഹിഷ്ണുതയും., ശക്തി ഇല്ലാത്തിടത്തോ? മാനവികതയും സഹിഷ്ണുതയും പ്രസംഗിക്കും. അതാണ് കമ്മ്യൂണിസം.

ഭരണത്തിലേറിയശേഷം സഖാക്കൾ കേരളത്തിന് നൽകിയ സംഭാവനകൾ എന്തൊക്കെയാണ്?

വ്യാവസായിക വളർച്ച? വിലക്കയറ്റം കുറഞ്ഞു? തൊഴിലില്ലായ്മ കുറഞ്ഞു? ജനങ്ങളുടെ ജീവിതനിലവാരം കൂടി? അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ച? പട്ടിണി ഇല്ലാതായി?

സമാധാനപരമായി ജാതി- മത ചിന്തകളില്ലാതെ കഴിഞ്ഞ ഒരു സമൂഹത്തെ ഏതോ കാലത്ത് ഉണ്ടായിരുന്ന ജാതിചിന്തകൾ പറഞ്ഞു തമ്മിലടിപ്പിക്കുക, മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുക, വിവിധ മതവിഭാഗങ്ങളെ ശത്രുതയിലാക്കുക, ന്യൂനപക്ഷ പ്രീണനം നടത്തുക, കമ്മ്യൂണിസം പറയുകയും കോർപറേറ്റുകളുടെ തോളിൽ കയ്യിട്ടു നടക്കുകയും ചെയ്യുക, അഴിമതി, സ്വജനപക്ഷപാതം, പിടിച്ചുപറി, ഊരുവിലക്ക്, സ്ത്രീപീഡനം, സാമ്പത്തീക മുരടിപ്പ് ...ഇതൊക്കെയാണ് കഴിഞ്ഞ 3 കൊല്ലം കൊണ്ട് സഖാക്കൾ കേരളത്തിന് സമ്മാനിച്ചത്.

നൂറ്റാണ്ടിന് മുമ്പ് ജാതി ഭ്രാന്ത് കണ്ടിട്ടാണ് സ്വാമി വിവേകാനന്ദൻ നമ്മുടെ നാടിനെ ഭ്രാന്താലയം എന്ന് വിളിച്ചത്. ഇപ്പോൾ അത് മതഭ്രാന്താണ്‌. അത് ഭരിക്കുന്നവരുടെ വക സംഭാവന ആണ് എന്നതാണ് ഏറ്റവും ഭയാനകരമായ കാര്യം.

നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാർ വർഗ്ഗ സമരവും തൊഴിലാളി സമരവും, വിപ്ലവവും എല്ലാം ഉപേക്ഷിച്ച് ഇപ്പോൾ മതം ഉപയോഗിച്ച് ഭരണം നിലനിർത്താൻ ശ്രമിക്കുന്നു. ഇന്ത്യയിൽ അവർക്കുള്ള അവസാന കച്ചിത്തുരുമ്പിൽ പിടിച്ചുനിൽക്കാനുള്ള ഏറ്റവും ഹീനമായ തറവേലയാണിത്.

ഒരുകാര്യം ശ്രദ്ധിച്ചാൽ മനസിലാകും പൊതുവെ ലിബറലുകൾ ആയ കേരളത്തിലെ ഹിന്ദുക്കൾ സ്വന്തം മതത്തോടും അല്ലെങ്കിൽ സംസ്ക്കാരത്തോടും കൂടുതൽ അടുക്കാൻ തുടങ്ങിയത് ഈ കഴിഞ്ഞ 3 വര്ഷം കൊണ്ടാണ് എന്ന് കാണാൻ കഴിയും. ഇന്നലെവരെ മതം എന്നത് അവന്റെ ജീവിത ഭാഗമല്ലായിരുന്നു എങ്കിൽ ഇന്ന് അവൻ മതത്തോട് കൂടുതൽ അടുക്കുന്നു, മതം പഠിക്കുന്നു, ആചാരങ്ങൾ പാലിക്കാൻ ആരംഭിക്കുന്നു...

മറ്റ് മതസ്ഥരോട് ഏറ്റവും സഹിഷ്ണുതയും, തുറന്ന സമീപനവും കാണിച്ചിരുന്നത് ആരായിരുന്നു എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ, അത് ഇവിടുത്തെ ഹിന്ദുക്കൾ ആയിരുന്നു. അതുകൊണ്ടാണല്ലോ ഒരുതുള്ളി ചോര ചിന്താതെ ലോകത്തിലെ പലവിധ കോണുകളിൽ നിന്ന് വിവിധ മതങ്ങളെ ഭാരതത്തിലേക്ക് ഹോൾ സെയിൽ ആയും റീറ്റെയ്ൽ ആയും ഒക്കെ ഇറക്കുമതി ചെയ്യാൻ കഴിഞ്ഞത്.

ഇന്നിപ്പോൾ അവന്റെ ചിന്തകളിൽ മാറ്റം വരുന്നു. അവന്റെ ചിന്തകളെയും കാഴ്ചപ്പാടുകളെയും മാറ്റിയത് ഇവിടുത്തെ കമ്മ്യൂണിസ്റ്റ് സഖാക്കളും ഭരണാധികാരികളുമാണ്. തങ്ങളുടെ വിശ്വാസങ്ങളും , ആചാരങ്ങളും അപകടകരമായ രീതിയിൽ ഭീഷണി നേരിടുന്നു എന്നവൻ മനസിലാക്കുന്നു. കാശ്മീരി പണ്ഡിറ്റുകൾക്കുണ്ടായ അവസ്ഥ തങ്ങൾക്കുണ്ടാകും എന്നവൻ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.

മതേതരത്വം, ഞങ്ങൾക്ക് ജാതിയില്ല, മതമില്ല എന്നൊക്കെ പറഞ്ഞു ഹിന്ദു മതവിശ്വാസങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് അവന്റെ ആചാരങ്ങളെയും അധിക്ഷേപിക്കുകയും, ഇല്ലാതാക്കുകയും ചെയ്യാനുള്ള ശ്രമങ്ങളെ അവൻ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. മതേതരത്വം എന്നുപറഞ്ഞാൽ ഹിന്ദു മത വിശ്വാസങ്ങളെ തെറിവിളിക്കലാണ് എന്നതാണ് കേരളത്തിന്റെ പുരോഗമന സഖാക്കളുടെയും കമ്മ്യൂണിസ്റ്റ് മാധ്യമങ്ങളുടെയും രീതി. മുൻകാലങ്ങളിൽ ഇതൊക്കെ കണ്ട് നിശബ്ദരായി കയ്യടിച്ചിരുന്നു ഹിന്ദുക്കൾ.

ക്രിസ്തുമസും, റംസാനും, ഈസ്റ്ററും ഒക്കെ ആഘോഷിക്കാൻ അവൻ മുമ്പിൽ ഉണ്ടായിരുന്നു. പക്ഷെ അവന്റെ ആഘോഷങ്ങൾ വരുമ്പോൾ അതെല്ലാം വെറും കെട്ടുകഥകൾ, ലിംഗവിവേചനം, പ്രാകൃതം, യുക്തിക്ക് നിരക്കാത്തത്, അതേസമയം മറ്റുള്ള മതസ്ഥരുടെ വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം വിശ്വാസത്തിന്റെ ഭാഗവും!

അവസാനം അവന്റെ ആചാര സംരക്ഷണത്തിനായി സമാധാനപരമായി പ്രതിഷേധിച്ചപ്പോൾ അതിനെതിരായി ഒരിക്കൽ അവൻ കൈപിടിച്ചുയർത്തിയ ന്യൂനപക്ഷങ്ങൾ മതില് കെട്ടിയിരിക്കുന്നു! അവന്റെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്ന് പറഞ്ഞാൽ ഉടനെ അവൻ സംഘി, അല്ലെങ്കിൽ ചാണകം. ഉടനെ അവനെ വേട്ടയാടും.

കുറേനാളായി മനസ്സിൽ കിടന്ന ദേഷ്യവും, നൈരാശ്യവും, സങ്കടവുമെല്ലാം ആണ് കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി കേരളം കാണുന്നത്. പ്രതിഷേധിക്കുന്നവരെല്ലാം സംഘ്പരിവാറുകാർ എന്ന് ബ്രാൻഡ് കുത്തി വീണ്ടും അവഹേളിക്കുമ്പോൾ ഓർക്കുക ഇത് വലിയ മലവെള്ളപാച്ചിലായി ആഞ്ഞടിക്കും. തെരുവിൽ ഇറങ്ങിയവരുടെ നൂറിരട്ടി ആളുകൾ ഇപ്പോഴും ക്ഷമയോടെ, വേദനയോടെ ഇതെല്ലം കണ്ടും കെട്ടും ഇരിപ്പുണ്ട്.

ത്രിപുരയിൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ജനം ആദ്യം ചെയ്തത് എന്താണെന്നത് ഇപ്പോൾ ചരിത്രമാണ്. ഒരവസരത്തിനായി ജനം കാത്തിരിക്കുകയാണ്. ഒരു നാൾ വരും. അത് നിങ്ങൾ താങ്ങില്ല. ഒരിക്കലും തിരിച്ചുവരാത്ത രീതിയിൽ നിങ്ങളെ ഈ ഭാരതമണ്ണിൽ നിന്നും തുടച്ചുനീക്കും.

കേരളം ഉടൻ നേരിടാൻ പോകുന്ന മറ്റൊരു അപകടം തീവ്ര സ്വഭാവമുള്ള ഗ്രൂപ്പുകളുടെ ഉദയമാണ്. പണ്ട് RSS ന് ദേശീയ കാഴ്ചപ്പാടില്ല എന്നുപറഞ്ഞു സംഘടന ഉപേക്ഷിച്ചു പോയവരാണ് ഹിന്ദുമഹാസഭ രൂപീകരിച്ചത്. അവർ ഏതൊക്കെ ചെയ്തു എന്നതും ചരിത്രമാണ്. അതുപോലുള്ള തീവ്ര സംഘടനകൾ കേരളത്തിൽ ഉദയം ചെയ്യാനുള്ള സാധ്യതവളരെയധികമാണ്. അതിനുള്ള എല്ലാ സൗകര്യങ്ങളും സഖാക്കൾ ചെയ്തുകൊടുക്കുന്നുണ്ട്. നിരാശയും, സങ്കടവും, ഭയവും എല്ലാം കൊണ്ട് വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിനിൽക്കുന്ന ഇക്കൂട്ടർ എന്തൊക്കെ ചെയ്യുമെന്ന് സങ്കൽപ്പിക്കാൻ പോലുമാകില്ല.

ശബരിമലയിൽ കമ്മ്യൂണിസ്റ്റ് തീവ്രവാദ ഗ്രൂപ്പിൽ പെട്ട യുവതികളെ ഒളിസേവയിലൂടെ സഖാക്കൾ പ്രവേശിച്ചപ്പോൾ കുറെ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട മലരുകൾ ആഹ്ളാദപ്രകടനം നടത്തുന്നത് കണ്ടു. നിന്റെയൊക്കെ നാലോ അഞ്ചോ തലമുറയ്ക്ക് പിന്നിൽ നോക്കിയാൽ കാണാനാകും നിന്റെയും എന്റെയുമൊക്കെ പൂർവികർ ഈ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നു എന്ന്. പക്ഷെ സഖാക്കൾ ഒളിവിൽ കഴിഞ്ഞ വീടുകളിലെ കാര്യം അറിയില്ല കേട്ടോ.

ഹിന്ദുമത വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടേണ്ടതും ഹിന്ദുമതം ശക്തമായി ഈ രാജ്യത്ത് നിലനിൽക്കേണ്ടതും എന്റെയും എന്റെ തലമുറയുടെയും നിലനിൽപ്പിന് ആവശ്യമാണ്. അതുമനസിലാക്കാതെ ഹിന്ദുമത വേട്ട നടത്തുമ്പോൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന മലരുകളെ നീയൊക്കെ ചെയ്യുന്നത് വലിയ നന്ദികേടാണ്. ന്യൂനപക്ഷ മതമേലധ്യക്ഷന്മാർ ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിലയുറപ്പിക്കാത്തതിന് കാലം മറുപടി നൽകും.

കേരളത്തെ ഭ്രാന്താലയമാക്കരുത് എന്ന് പറഞ്ഞവർ യഥാർത്ഥത്തിൽ ചെയ്തത് കേരളത്തെ ഭ്രാന്താലയമാക്കുകയാണ്. മതത്തിന്റെ പേരിൽ ജനങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം വിഘടിച്ചുകഴിഞ്ഞു. ആ മുറിവുണക്കാൻ പാടാണ്. വീണ്ടും വീണ്ടും ആ മുറിവിൽ കുത്തി നോവിക്കരുത്. കേരളാ പൗലോസ് വിചാരിച്ചാലൊന്നും താങ്ങില്ല. കാരണം ഇത് ഹിന്ദുക്കൾക്ക് നിലനിൽപ്പിന്റെ പോരാട്ടമാണ്.

ഡൽഹിയിലെ പ്രാന്തപ്രദേശത്തെ കോളനികളിലെല്ലാം കാശ്മീരി പണ്ഡിറ്റുകൾ താമസിക്കുന്നു, ഇനി അവിടെ കഴിയാൻ കേരളത്തിലെ ഹിന്ദുക്കൾക്കും സ്ഥലമുണ്ടാകില്ല അതുകൊണ്ട് എന്തുവിലകൊടുത്തും അവർ ഈ ഹിന്ദുവേട്ട പ്രതിരോധിക്കും.

സഖാക്കളേ, നിങ്ങൾ ഈ ചെയ്തു കൂട്ടുന്നതിനൊക്കെ കാലം എണ്ണിയെണ്ണി മറുപടി പറഞ്ഞിരിക്കും. ദുഷ്ടനെ ദൈവം പനപോലെ വളർത്തും എന്ന് ബൈബിളിൽ പറയുന്നുണ്ട്. നിങ്ങളുടെ വളർച്ച അതിന്റെ പാരമ്യത്തിൽ എത്തിക്കഴിഞ്ഞു. ഇനി വീഴ്ചയാണ്. അത് ഒരു ഒന്നൊന്നര വീഴ്ചയായിരിക്കും.

ഇപ്പോഴും നിശബ്ദരായി ഇരിക്കുന്ന ജനം കഴുതകൾ ആണെന്ന് കരുതരുത്. ഈ മണ്ണ് ആത്മീയതയിൽ അടിയുറച്ചതാണ്. ഈ മണ്ണിൽ നിങ്ങളുടെ കമ്മ്യൂണിസ്റ്റ് ഭൗതികവാദം വളരില്ല എന്ന് ആ സിദ്ധാന്തം ഉണ്ടാക്കിയ ജൂതനായ കാറൽ മാർക്സ് പോലും പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ആത്മാവാണ് ഹിന്ദുമതം. അതിനെ വേട്ടയാടുന്നത് നിന്റെയൊക്കെ ശവപ്പെട്ടിയിൽ ആണിയടിക്കുന്നതിന് തുല്യമാണ്.

കമ്മ്യൂണിസ്റ്റുകാർ ഹിന്ദുക്കളോട് കാണിക്കുന്ന ഈ ചെറ്റത്തരങ്ങൾക്കു കേരളത്തിലെ ന്യൂനപക്ഷങ്ങൾ

പിന്തുണ നൽകുന്നത് ആത്മഹത്യാപരമായിരിക്കും. നമ്മളെയൊക്കെ ഈ മണ്ണിൽ വളരാൻ അനുവദിച്ചത് ആ സംസ്‌കാരമാണ്. അതിനെ ഇല്ലായ്മ ചെയ്യാൻ കൂട്ട് നിൽക്കരുത്, അവഹേളിക്കരുത്. അങ്ങനെ ചെയ്താൽ അത് നമ്മളെ തന്നെ തിരിഞ്ഞുകൊത്തും. അതാണ് ആ സംസ്ക്കാരത്തിന്റെ ശക്തി.

ന്യൂനപക്ഷങ്ങളോട് കമ്മ്യൂണിസ്റ്റുകാർ കാട്ടുന്ന സ്നേഹം രാഷ്ട്രീയ നിലനിൽപ്പിന് വേണ്ടിയുള്ള തറവേല മാത്രമാണ്. അതിൽ പോയി വീഴരുത്. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടത് 1939 ൽ മാത്രമാണ്. അതിനും അയ്യായിരം വർഷത്തെ പഴക്കം ഉണ്ട് ഇവിടുത്തെ സംസ്ക്കാരത്തിന്. ആ സംസ്ക്കാരം നമ്മെ സംരക്ഷിച്ചു, വളർത്തി. ഇപ്പോൾ അതിനെ സംരക്ഷിക്കേണ്ട ബാധ്യത നമുക്ക് കൂടിയുണ്ട്.

Advertisment