Advertisment

മീശപ്പുലിമലയില്‍ മഞ്ഞുവീഴുന്നത് കാണാന്‍ പോകാം ..

author-image
admin
New Update

publive-image

Advertisment

ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് മീശപ്പുലിമല. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ (പശ്ചിമഘട്ടത്തിലെ) ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല.മീശയുടെ രൂപത്തിലാണ് ഈ പർവ്വതനിര കാണപ്പെടുന്നത്ത്.ഉയരം 2,640 മീറ്റർs (8,661 അടി).

കേരളത്തിൽ ടൂറിസ്റ്റുകൾക്കു സന്ദർശനമനുവദിച്ചിട്ടുള്ള ഏറ്റവും ഉയരം കൂടിയ സ്‌ഥലംകൂടിയാണിത്. മുൻപ് മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ലിസ്റ്റിൽ ഇടം നേടാത്ത സ്‌ഥലമായിരുന്നു ഇതെങ്കിലും ഇപ്പോൾ വിദേശികൾ ധാരാളം വന്നുകൊണ്ടിരിക്കുന്നു.

publive-image

വനംവകുപ്പിന്റെ അനുവാദത്തോടെ മാത്രമെ മീശപ്പുലിമലയിൽ സന്ദർശനം അനുവദിക്കുകയുള്ളു. മീശപ്പുലി മലയിൽ താമസ സൗകര്യത്തിനായി കെഎഫ്ഡിസിയിൽ 04865–230332, 9447727400 എന്നീ നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യാം. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ താമസസൗകര്യം എന്ന ഖ്യാദിയും മീശപ്പുലി മലയ്ക്കു സ്വന്തം.

publive-image

മൂന്നാറിലെ കെഎഫ്ഡിസി ഓഫീസിൽ നിന്നു ജീപ്പിൽ 24 കിലോമീറ്റർ യാത്ര ചെയ്താൽ റോഡോ വാലിയിലെ ബേസ് ക്യാമ്പിലെത്താം. കെഎഫ്ഡിസി ഒരുക്കിയിട്ടുള്ള ടെന്റുകളും സ്റ്റേ കോട്ടേജുകളും ഇവിടെയുണ്ട്.

കൂടി ജീപ്പിൽ യാത്ര ചെയ്താൽ റോഡോമാൻഷനിലെത്താം. അവിടെ സ്റ്റേ കോട്ടേജിന് രണ്ടുപേർക്ക് 7000 രൂപയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വാസസ്‌ഥലമാണ് റോഡോ മാൻഷൻ. കെഎഫ്ഡിസിയിൽ നിന്ന് ഉച്ചയ്ക്കു തുടങ്ങുന്ന ജില്ലാ യാത്ര ഇവിടെ അവസാനിക്കുന്നു.

publive-image

അവിടെ നിന്ന് ഒരു ചായയും കുടിച്ച് താൽപര്യമുള്ളവർക്ക് മല അൽപമൊന്ന് കയറാം. അധികം ഇരുട്ടുന്നതിന് മുൻപ് തിരിച്ചെത്തണമെന്നുമാത്രം. 6500 അടി ഉയരത്തിലുള്ള റോഡോ മാൻഷനിൽ രാത്രിയിൽ അതികഠിനമായ തണുപ്പാണ്. (–4നും താഴെ).

മീശപ്പുലിമലയിലേക്കുള്ള യാത്രയിൽ സഹായത്തിനും വിവരണത്തിനുമായി ഗൈഡുകളും സഞ്ചാരികളോടൊപ്പമുണ്ടാകും. പ്രദേശവാസികൾ തന്നെയാണ് ഗൈഡുകളായി പ്രവർത്തിക്കുന്നത്.

publive-image

രണ്ടു കുന്നുകൾ കയറിയിറങ്ങി വേണം മീശപ്പുലിമലയിലെത്താൻ. വളരെ ശ്രമകരമാണ് മീശപ്പുലിമലയിലെത്തുകയെന്നത് പക്ഷേ ഈ ബുദ്ധിമുട്ട് മലയ്ക്കു മുകളിലെത്തിയാൽ മഞ്ഞ് ഉരുകുന്നതുപോലെ ഇല്ലാതാകും.

Advertisment