Advertisment

പോകാം.. നിശബ്ദതയുടെ താഴ്വരയിലേക്ക് ...

author-image
admin
New Update

publive-image

Advertisment

കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി ദേശീയോദ്യാനം. പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ സൈരന്ധ്രി വനം എന്നു വിളിക്കുന്നു.

publive-image

മുക്കാലയില്‍ നിന്നാണ് സൈലന്റ് വാലിയിലേക്ക് യാത്ര ആരംഭിക്കുന്നത്. മുക്കാലിയില്‍ നിന്ന് 14 കിലോമീറ്റര്‍ ദൂരം വരെ വനംവകുപ്പിന്റെ ഗൈഡുകളു‌ടെ സഹായത്തോടെ സഞ്ചരിക്കാന്‍ അനുവാദമുണ്ട്.

publive-image

മണര്‍കാട് നിന്ന് മുക്കാലിയിലേക്ക് ബസ് സര്‍വീസ് ഉണ്ട്. മണര്‍കാട് നിന്ന് 18 കിലോമീറ്റര്‍ അകലെയായാണ് മുക്കാലി സ്ഥിതി ചെയ്യുന്നത്.

ചെലവുകുറഞ്ഞ ഏകദിന യാത്രയാണ് സൈരാന്ധ്രി ട്രിപ്പ്. മുക്കാലിയില്‍ നിന്ന് ബസ്/ ‌ജീപ്പ് യാത്രയാണ് ഇത്. രാവിലെ എട്ടുമണി മുതല്‍ ഒരു മണി വരെയാണ് സന്ദര്‍ശന സമയം.

publive-image

ആഗസ്റ്റ്, സെപ്തംബര്‍ മാസവും ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളുമാണ് ട്രെക്കിംഗിന് പറ്റിയ സമയം. യാത്ര ‌ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.

publive-image

സൈലന്റ് വാലിയിലെ ചെറിയ വെള്ള‌ചാട്ടമാണ് കരുവാര വെള്ള‌ച്ചാട്ടം. മുക്കാലിയില്‍ നിന്ന് 5 കിലോമീറ്റര്‍ യാത്ര ചെയ്യണം ഇവിടെ എത്താം.

മുക്കാലിയില്‍ നിന്ന് ആരംഭിക്കുന്ന മറ്റൊരു ട്രെക്കിംഗ് ആണ് കീരിപ്പാറ ട്രെക്കിംഗ്. 5 കിലോമീറ്റര്‍ ആണ് ട്രെക്കിംഗ് ദൈര്‍ഘ്യം.

Advertisment