മിസ് ഇന്ത്യ മത്സരത്തില്‍ അനുക്രീതിക്കൊപ്പം അഹാനയുമുണ്ടായിരുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, July 4, 2018

ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ കിരീടം ചൂടിയ അനുക്രീതിക്കൊപ്പം മിസ് ഇന്ത്യ തമിഴ്‌നാട് ഒാഡിഷനില്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അഹാന കൃഷ്ണയും പങ്കെടുത്തിരുന്നു. നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് നടിയും മോഡലും നർത്തകിയുമായ അഹാന.

മിസ് ഇന്ത്യ മത്സരത്തിന്റെ തമിഴ്‌നാട് ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു അഹാന. ഇതില്‍ നിന്ന് മൂന്നു പേരാണ് മിസ് ഇന്ത്യ മത്സരത്തില്‍ മാറ്റുരച്ചത്. കിരീടം ചൂടിയ അനുക്രീതിയെ കൂടാതെ ഇഷ, മതിഷ എന്നിവരാണ് മറ്റു രണ്ടു പേര്‍.

ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. അല്‍ത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായും അഹാന വേഷമിട്ടിട്ടുണ്ട്.

×