സ്റ്റൈലിന് വേണ്ടി മാത്രമല്ല, ആരോഗ്യത്തിനും അണിയാം മിഞ്ചി ..

Thursday, April 5, 2018

കാലില്‍ മിഞ്ചി ഇടാന്‍ പെണ്‍കുട്ടികള്‍ക്ക് വളരെ ഇഷ്ടമാണ്. പുതിയ ട്രെന്‍ഡിനനുസരിച്ച് വിവിധ തരത്തിലും സ്റ്റൈലിലുമുള്ള മിഞ്ചികള്‍ ഇപ്പോള്‍ ലഭ്യമാണ്.

എന്നാല്‍ സ്റ്റൈലിന് വേണ്ടി മാത്രമല്ല, ആരോഗ്യത്തിനും മിഞ്ചി അണിയുന്നത് നല്ലതാണെന്നാണ് പുതിയ വിവരങ്ങള്‍. അണിയാനായി തെരഞ്ഞെടുക്കുന്ന മിഞ്ചി വെള്ളിയാകുന്നതാണ് നല്ലത്.

കാലിലെ പെരുവിരലിനോട് ചേർന്നുള്ള വിരലിൽ മിഞ്ചി അണിയുന്നത് സ്ത്രീകളിൽ ആർത്തവ ചക്രം ക്രമമാകുന്നതിനു സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. അതുപോലെ തന്നെ മിഞ്ചിയണിഞ്ഞു നടക്കുമ്പോൾ ധമനികൾക്കു ഉത്തേജനം ലഭിക്കുകയും അത് ശരീരത്തിന് ഗുണകരമായ ഊർജം പകരുകയും ചെയ്യുന്നു.

സ്വർണത്തേക്കാൾ വെള്ളി മിഞ്ചികളാണ് ഭൂമിയിൽ നിന്നുള്ള നല്ല ഊർജത്തെ വലിച്ചെടുക്കുന്നതിൽ സഹായിക്കുന്നത്. സ്ത്രീകളുടെ പ്രതുല്പാദന അവയവത്തിന്റെ ആരോഗ്യത്തിനും മിഞ്ചിയണിയുന്നത് ഉത്തമാണെന്നാണ് പറയപ്പെടുന്നത്.

×