മദ്യവ്യവസായത്തിലെ പെണ്‍കരുത്ത് – പഞ്ചാബ് സ്വദേശിനി ലിസ് സരാവോ

പ്രകാശ് നായര്‍ മേലില
Friday, March 2, 2018

ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് ലിസ് മാനേജിംഗ് ഡയറക്ടര്‍ ആയ മദ്യവ്യസായ സാമ്രാജ്യം Eye Brand Beverages (P) Ltd.

ലിസ് ന്‍റെ വാക്കുകളില്‍ മദ്യനിരോധനത്തിന് വേണ്ടിയുള്ള മുറവിളി നടക്കുമ്പോള്‍ത്തന്നെ കേരളമൊഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ വിദേശത്തെപ്പോലെ സൂപ്പര്‍, ഹൈപ്പെര്‍ മാര്‍ക്കറ്റുകളില്‍ -വിവിധതരം ബ്രാന്‍ഡ്കളുടെ മദ്യം വില്‍ക്കാന്‍ വിശാലമായ പ്രത്യേകം കൌണ്ടര്‍കള്‍ തന്നെ ഉണ്ടാക്കിയിരിക്കുന്നു.

ലണ്ടനില്‍ പഠിച്ചുവളര്‍ന്ന പഞ്ചാബ് സ്വദേശിനിയാണ് ലിസ് സരാവോ. അവരുടെ അച്ഛന് UK യില്‍ സ്വന്തമായി ബീയര്‍ കമ്പനിയുണ്ട്.

ഇന്ത്യയില്‍ വന്ന ലിസ്, ഇവിടെ വിദേശത്തു ലഭിക്കുന്നത് പോലുള്ള നിലവാരമുള്ള International Brand മദ്യം ലഭ്യമല്ലെന്ന സത്യം മനസ്സിലാക്കി അതിലേക്കു തിരിയുകയായിരുന്നു.

ആദ്യമായി ഉത്തരാഖണ്ഡ് ലാണ് ഫാക്ടറി തുടങ്ങിയത്. ഒരു സ്ത്രീയെന്ന നിലയില്‍ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നതായി അവര്‍ പറഞ്ഞു. കാരണം ഇന്ത്യയില്‍ സ്ത്രീ സ്വാതന്ത്ര്യം എന്നത് വെറും പറച്ചില്‍ മാത്രമാണ്.

ഒരു സ്ത്രീ മദ്യബിസ്സിനസ്സില്‍ വരുന്നത് ഒരു തരം അവജ്ഞയോടും, അശ്ലീല ദൃഷ്ടിയോടുമാണ് നമ്മുടെ സമൂഹം നോക്കിക്കാണുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ കാലങ്ങളായി വനിതകള്‍ പല ബിസ്സിനസ്സുകളും Lead ചെയ്യുന്ന കാര്യം ആശാവഹമാണെന്ന് അവര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ പുരുഷ മേധാവിത്വം ആവോളമാസ്വദിക്കുന്ന ഇടുങ്ങിയ ചിതാഗത്തിക്കാരുടെ ഭൂരിപക്ഷം ഭാരതത്തില്‍ കുറഞ്ഞുവരികയാണ്.

ഇന്ന് Eye Brand Beverages (P) Ltd ന്‍റെ വിവിധതരം മദ്യം എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ലഭ്യമാണ്.

പണ്ടൊക്കെ ആരും കാണാതെ ഏതെങ്കിലും ഒഴിഞ്ഞ കോണിലിരുന്നു ഭയത്തോടെ മദ്യം കഴിച്ചിരുന്ന കാലം കഴിഞ്ഞെന്നും ഇന്ന് സ്ത്രീകള്‍ വരെ സൂപ്പര്‍ മാര്‍ക്കെറ്റ്കളില്‍ വന്ന് അവര്‍ക്ക് താല്‍പ്പര്യമുള്ള മദ്യം വാങ്ങിക്കൊണ്ടു പോകാറുണ്ടെന്നും ലിസ് പറഞ്ഞു.

സ്വന്തം മദ്യബ്രാണ്ടുകളുടെ മോഡലും ലിസ് തന്നെയാണ്. കോടികളുടെ ബിസ്സിനസ്സിനു അധിപയായ ലിസ് പല ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്.

×