മുടിയില്‍ ഷാമ്പൂ എങ്ങനെയാണ് ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടത് ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Wednesday, January 9, 2019

മുടിയില്‍ ഷാമ്പൂ എങ്ങനെയാണ് ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടതെന്ന്‍ അറിയാം;

സ്വന്തം മുടിയ്ക്ക് ചേരുന്ന ഷാമ്പൂ തെരഞ്ഞെടുക്കുകയാണു ആദ്യം ചെയ്യേണ്ടത്. ഷാമ്പൂ മുടിയില്‍ പ്രയോഗിക്കും മുമ്പ് മുടി നന്നായി നനയ്ക്കണം. മുടി നന്നായി നനഞ്ഞെങ്കില്‍ മാത്രമേ ഷാമ്പൂവിന്റെ യഥാര്‍ത്ഥ ഗുണം മുടിയില്‍ കാണൂ.

നേരാംവണ്ണം നനയാത്ത മുടിയില്‍ ഷാമ്പൂ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിന് അപകടവുമാണ്. മൂന്നോ നാലോ മിനുറ്റ് മുടി നനയ്ക്കാന്‍ വേണ്ടിത്തന്നെ ക്ഷമയോടെ മാറ്റിവയ്ക്കുക.

ഷാമ്പൂ മുടിയില്‍ അല്‍പസ്വല്‍പം തേച്ചുപോവുകയും തലയോട്ടിയില്‍ സാമാന്യം നല്ലരീതിയില്‍ തന്നെ പിടിപ്പിക്കുകയും ചെയ്യുക. എന്നാല്‍ കണ്ടീഷ്ണര്‍ ഉപയോഗിക്കുമ്പോള്‍ നേരെ തിരിച്ച് മുടിയിലാണ് നല്ലരീതിയില്‍ പ്രയോഗിക്കേണ്ടത്. തലയോട്ടിയില്‍ അത്ര കാര്യമായി ഇത് തേയ്‌ക്കേണ്ടതില്ല.

ഷാമ്പൂ തേച്ചതും ഉടന്‍ തന്നെ കഴുകിക്കളയരുത്. രണ്ടോ മൂന്നോ മിനുറ്റ് നേരത്തേക്ക് നന്നായി തേച്ച് പിടിപ്പിക്കാന്‍ ശ്രമിക്കുക. പിന്നീട് തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. ഷാമ്പൂ ഉപയോഗിച്ച ശേഷം മുടി കഴുകാന്‍ തണുത്ത വെള്ളമേ എടുക്കാവൂ.

×