ജീവിതത്തിൽ ആകർഷണം തോന്നിയ പുരുഷൻ ഹൃതിക് റോഷന്‍. കാരണം ആ സിനിമ – സോനാക്ഷി പറയുന്നു

ഫിലിം ഡസ്ക്
Friday, November 2, 2018

ന്റെ ജീവിതത്തിൽ ആകർഷണം തോന്നിയ പുരുഷൻ ഹൃതിക് റോഷനാണെന്ന്‍ ബോളിവുഡ് താരം സൊനാക്ഷി സിൻഹ. അങ്ങനെ ആകർഷണം തോന്നാനുള്ള കാരണം കഹോന പ്യാർ ഹെ എന്ന ചിത്രമാണെന്നും സൊനാക്ഷി പറയുന്നു.

എങ്ങനെയുള്ള പുരുഷനെയാണ് ഭർത്താവായി ലഭിക്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ജീവിതത്തിലർഹിക്കുന്ന ഇടം തരുന്ന, ഒരു കാര്യത്തിലും തളർത്താത്തയാളായിരിക്കണം ജീവിത പങ്കാളിയായെത്തേണ്ടത് എന്ന് സൊനാക്ഷി പറയുന്നു. ഒരിക്കലും ഒരു തെറ്റായ കാരണത്തിനുവേണ്ടി വിവാഹിതരാകരുതെന്നും സോനാക്ഷി പറയുന്നു.

താരദമ്പതികളായ ശത്രുഖ്നൻ സിൻഹയുടെയും പൂനം സിൻഹയുടെയും മകളായ സോനം കോസ്റ്റ്യൂം ഡിസൈനറായാണ് ജീവിതം തുടങ്ങിയത്. 2010 ൽ ഇറങ്ങിയ ഡബാങ് എന്ന ചിത്രത്തിലൂടെയാണ് ബിടൗണിൽ സോനം അരങ്ങേറ്റം കുറിയ്ക്കുന്നത്. ആ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡും സോനം സ്വന്തമാക്കി.

×