Advertisment

വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ് മാറാനും കണ്‍തടത്തിലെ കറുപ്പ് മാറ്റാനും കറ്റാര്‍വാഴ ഇങ്ങനെ ഉപയോഗിക്കാം ..

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

സൌന്ദര്യ സംരക്ഷണത്തിന് ഏറ്റവും നല്ല ഒന്നാണ് കറ്റാര്‍വാഴ. മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് കറ്റാര്‍വാഴ. അതേപോലെ തന്നെ മുഖകാന്തിക്കും ഇത് വളരെ നല്ലതാണ്.

Advertisment

കറ്റാര്‍ വാഴ ചേര്‍ത്ത് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്. കറ്റാര്‍വാഴ വെറുതെ തലമുടിയില്‍ തേയ്ക്കുന്നതും മുടിക്ക് നല്ലതാണ്.

publive-image

വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ് മാറാന്‍ കറ്റാര്‍വാഴ നല്ലതാണ്. ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അര സ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. വെയിലത്ത് ഇറങ്ങുന്നതിന് മുമ്പ് കറ്റാര്‍വാഴ വെറുതെ മുഖത്ത് പുരട്ടുന്നതും നല്ലതാണ്.

കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് മസ്‌ലിന്‍ തുണിയില്‍ പൊതിഞ്ഞ് കണ്‍പോളകളിലും കണ്‍തടത്തിലും വയ്ക്കാം.

അല്‍പ്പം കറ്റാര്‍വാഴ ജെല്ല്, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 20 മിനിറ്റ് നേരത്തേക്ക് മുഖത്തു പുരട്ടുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കും.

Advertisment