വെയിലേറ്റ് നിറം മങ്ങിയോ ? ചര്‍മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാം ഇവ ..

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, May 21, 2019

വെയിലേറ്റ് ചര്‍മ്മത്തിന്റെ നിറം നഷ്ടപ്പെട്ടെങ്കില്‍ വീണ്ടെടുക്കാന്‍ വീട്ടില്‍ തന്നെ എളുപ്പം പരീക്ഷിക്കാം ഈ മാര്‍ഗ്ഗങ്ങള്‍..

ഇതിന് ഏറ്റവും നല്ല ഒന്നാണ് തൈര്. തൈര് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ചർമത്തിന്റെ നിറം വർദ്ധിക്കാനിതു സഹായിക്കും. കറ്റാര്‍വാഴയുടെ നീര് കരുവാളിപ്പ് ഉള്ള സ്ഥലങ്ങളില്‍ പുരട്ടുന്നത് ചര്‍മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ സഹായിക്കും. കറ്റാര്‍വാഴ നീരും കാപ്പിപ്പൊടിയും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ സഹായിക്കും.

നന്നായി പഴുത്ത പപ്പായ ഉടച്ച് മുഖത്തുപുരട്ടാം. ചർമത്തിലെ മൃതകോശങ്ങളെ അകറ്റി കൂടുതൽ നിറവും തിളക്കവും നൽകാൻ പപ്പായ സഹായിക്കും.

കരുവാളിപ്പ് മാറ്റാൻ നല്ലൊരു പ്രതിവിധിയാണ് നാരങ്ങ നീര്. നാരങ്ങ പിഴിഞ്ഞ് നീരു മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്താൽ മുഖത്തിന് നല്ല നിറവും തിളക്കവും കിട്ടും.

പാലും നേന്ത്രപ്പഴവും കുഴമ്പുരൂപത്തിലാക്കി കരുവാളിപ്പുള്ള ഭാഗങ്ങളില്‍ പുരട്ടുന്നതും നല്ലതാണ്. കൂടാതെ ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നതും നല്ലതാണ്.

വെള്ളരിക്ക തൊലി കളഞ്ഞ് കനം കുറച്ച് വട്ടത്തില്‍ മുറിച്ച് കണ്ണിന് മുകളില്‍ വെക്കുക. കണ്ണിന് ചുറ്റുമുളള കറുപ്പ് മാറാന്‍ സഹായിക്കും.

 

×