Advertisment

ഫെഡറല്‍ ബാങ്ക്‌ വനിതാ ജീവനക്കാരുടെ ബുളളറ്റ്‌ പര്യടനം ആരംഭിച്ചു

author-image
admin
New Update

കൊച്ചി:  ഫെഡറല്‍ ബാങ്കിലെ വനിതാ ജീവനക്കാരുടെ ബുളളറ്റ്‌ പര്യടനം ആരംഭിച്ചു.  എറണാകുളം മറൈന്‍ ഡ്രൈവിലെ ഫെഡറല്‍ ബാങ്കിന്‌ മുന്നില്‍ നിന്നാരംഭിച്ച യാത്ര ഡിജിപി ആര്‍. ശ്രീലേഖ ഫ്‌ളാഗ്‌്‌ ഓഫ്‌ ചെയ്‌തു.

Advertisment

publive-image

ഫെഡറല്‍ ബാങ്ക്‌ ചീഫ്‌ ഓപ്പറേറ്റിങ്ങ്‌ ഓഫീസര്‍ ശാലിനി വാര്യര്‍, നിയമ വിഭാഗം മേധാവിയും വൈസ്‌ പ്രസിഡന്റുമായ പി.എം. ഷബ്‌നം തുടങ്ങിയവരടക്കം നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.  ബാങ്കിലെ വനിതാ ജീവനക്കാര്‍ റോയല്‍ എന്‍ഫീല്‍ഡ്‌ ബുള്ളറ്റില്‍ നടത്തുന്ന  20 ദിവസം നീളുന്ന യാത്ര ആഗസ്റ്റ്‌ 20 ന്‌ ന്യൂഡല്‍ഹിയില്‍ എത്തിച്ചേരും.

publive-image

ലിംഗ തുല്യതയുടെ പ്രാധാന്യവും അനിവാര്യതയും വിളിച്ചറിയിക്കുന്ന യാത്രയില്‍ വനിതാ ശാക്തീകരണ സന്ദേശവും പ്രചരിപ്പിക്കും. ബാങ്ക്‌ സ്ഥാപിതമായത്‌ മുതല്‍ സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയും നവീന ആശയങ്ങള്‍ പ്രചരിപ്പിച്ചും ഫെഡറല്‍ ബാങ്ക്‌ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്‌.

ലിംഗ സമത്വം എന്ന സന്ദേശം പ്രചരിപ്പിക്കുക മാത്രമല്ല ബാങ്ക്‌ അത്‌ പ്രാവര്‍ത്തികമാക്കുകയും ചെയ്‌തിട്ടുണ്ട്‌. ഫെഡറല്‍ ബാങ്കിലെ ജീവനക്കാരില്‍ നാല്‍പത്‌ ശതമാനവും വനിതകളാണ്‌. ബാങ്കിന്റെ എല്ലാ തലങ്ങളിലും വനിതാ ജീവനക്കാര്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്‌. ഇതാകട്ടെ ബാങ്കിന്റെ വിജയത്തിന്‌ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുമുണ്ട്‌.

Advertisment