Advertisment

മാധ്യമ വിലക്ക് : കേരള നിയമസഭ സംയുക്ത പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കോം ഇന്ത്യയുടെ കത്ത്

New Update

publive-image

Advertisment

തിരുവനന്തപുരം : ഡൽഹി കലാപം റിപ്പോർട്ടുചെയ്‌തതിന്‌ മലയാള മാധ്യമങ്ങളായ ഏഷ്യാനെറ്റ്‌, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നിർത്തിവയ്‌പിച്ച കേന്ദ്രസർക്കാർ നടപടിയെ അപലപിച്ച്  കേരള നിയമസഭ സംയുക്ത പ്രമേയം പാസാക്കണമെന്ന് ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മയായ  കോം ഇന്ത്യ .

മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള അങ്ങേയറ്റം പ്രതിഷേധാർഹമായ നടപടിയാണ് ഇതെന്ന് പറയാതെ വയ്യ. വാർത്ത ചാനലുകളെ തടഞ്ഞു അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്‌ടിക്കാനാണ്‌ ശ്രമം.

publive-image

വാർത്ത റിപ്പോർട്ടു ചെയ്‌തതിന്റെ പേരിൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നത്‌ മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്‌. മാധ്യമങ്ങൾ തങ്ങൾ പറയുന്നതുമാത്രം റിപ്പോർട്ടുചെയ്‌താൽ മതിയെന്ന നിലപാട്‌ ജനാധിപത്യത്തിന്‌ ഭൂഷണമല്ല. ഇത്‌ ആർക്കും അംഗീകരിക്കാനുമാകില്ല. കടുത്ത പ്രതിഷേധം ഉയർന്നതോടെ വിലക്ക് നീക്കി സർക്കാർ ഉത്തരവ് വന്നിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ കേരള നിയമസഭാ ഒറ്റക്കെട്ടായി പ്രമേയം പാസാക്കണമെന്നും സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കണമെന്നും ആവശ്യപെട്ട്  കോം ഇന്ത്യ  മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത് നല്‍കി .

com india
Advertisment