Advertisment

നാളെ രാവിലെ 6 മണിക്ക് വരണം , നിങ്ങളുടെ ഫീസ് ഒരു രൂപ വാങ്ങാന്‍ ; മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സുഷമ സ്വരാജ് ഹരീഷ് സാല്‍വയോട് പറഞ്ഞത് ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കുല്‍ഭൂഷന്‍ ജാദവിന് വേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങിയത് ഒരു രൂപയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു .രാജ്യത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വെ. ഒരു ദിവസം ഹാജരാവാന്‍ 30 ലക്ഷം വരെ അദ്ദേഹം പ്രതിഫലം കൈപ്പറ്റാറുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

ചൊവ്വാഴ്ച്ച രാത്രി സാല്‍വേയുമായി മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സംസാരിച്ചിരുന്നു. കുല്‍ഭൂഷന് വേണ്ടി ഹാജരായ കേസിലെ വക്കീല്‍ഫീസായ 1 രൂപ പിറ്റേദിവസം ആറ് മണിക്ക് വന്ന് കൈപ്പറ്റാനാണ് സുഷമ സാല്‍വയോട് പറഞ്ഞത്. ഇക്കാര്യം ആവശ്യപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് സുഷമ സ്വരാജിന്റെ അന്ത്യമെന്ന് ഹരീഷ് സാല്‍വേ പറയുന്നു

മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സുഷമയുമായി താന്‍ സംസാരിച്ചിരുന്നു. 8.50 നാണ് ഞാന്‍ അഴരുമായി സംസാരിച്ചത്. വളരെ വൈകാരികമായ സംഭാഷണമായിരുന്നു അത്. തന്നെ വന്ന് കാണണമെന്ന് അവര്‍ എന്നോട് ആവശ്യപ്പെട്ടു . നിങ്ങള്‍ വിജയിച്ച കേസില്‍ ഫീസായ ഒരു രൂപ ഞാന്‍ നിങ്ങള്‍ക്ക് നല്‍കേണ്ടതുണ്ടെന്ന് അവര്‍ എന്നോട് പറഞ്ഞു. തീര്‍ച്ചയായും ഞാന്‍ വന്ന് ഫീസ് കൈപ്പറ്റാമെന്ന് അവരെ അറിയിക്കുകയും ചെയ്തു. നാളെ 6 മണിക്ക് വരണമെന്ന് അവര്‍ എന്നോട് പറഞ്ഞു. - സാല്‍വേ ടൈംസ് നൗവിനോട് പറഞ്ഞു.

രണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്ക് അനൂകൂലമായി ആന്താരാഷ്ട്ര നീതിന്യായ കോടതി വിധി പറഞ്ഞത്. 2016 മാര്‍ച്ച് 3 നാണ് ചാര വൃത്തിയും ഭീകരതയും ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്ന് സുഷമ സ്വരാജ് പറഞ്ഞിരുന്നു

Advertisment