Advertisment

അനുസ്മരണവും ധനസഹായം കൈമാറലും

author-image
admin
New Update
റിയാദ് : പെരുമ്പാവൂർ പ്രവാസി  അസോസിയേഷൻ റിയാദ്, 28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കുള്ള യാത്രാമധ്യേ അസുഖം ബാധിച്ച PPAR സജീവ മെമ്പർ ആയിരുന്ന പെരുമ്പാവൂർ മൗലൂദ്പുര കാരോത്തി വീട്ടിൽ ഹംസ കുഞ്ഞിന്റെ അകാല മരണത്തിൽ, റിയാദ് ബത്തയിൽ അലി വാരിയത്തിന്റെ വീട്ടിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
publive-image
പ്രസിഡന്റ് സലാം പെരുമ്പാവൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ട്രഷറർ കരീം കാനാംപുറം സ്വാഗതം പറയുകയും തുടർന്ന് രക്ഷാധികാരി മുഹമ്മദ്‌ അലി മരോട്ടിക്കൽ അനുസ്മരണ പ്രഭാഷണവും നടത്തി. അദ്ദേഹത്തിന്റെ ചികിൽസക്കും കടുംബത്തിന്റെ സഹായത്തിനും വേണ്ടി സ്വരൂപിച്ച രണ്ട് ലക്ഷം രൂപ ജീവകാരുണ്യ കൺവീനർ ഉസ്മാ ൻ പരീത് പ്രസിഡന്റ് സലാം പെരുമ്പാവൂരിന് കൈമാറി.
പ്രസ്തുത ചടങ്ങിൽ അസീസ് അലിയാർ, നസീർ കുമ്പശ്ശേരി, അലി വാരിയത്ത്, സിയാ വുദ്ധീൻ, അമീർ കൊപ്പറമ്പിൽ, ഷമീർ മുസ്തഫ, യാഷർ നാനേത്ത്, കുഞ്ഞു മുഹമ്മദ് നെല്ലിക്കുഴി, ജബ്ബാർ കോട്ടപ്പുറം, ഷാനവാസ്, നിസാർ മാറമ്പള്ളി, മരക്കാർ പോഞ്ഞാ ശ്ശേരി, സുബൈർ മാറമ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു. നസീർ കുമ്പശ്ശേരി നന്ദി രേഖപ്പെടുത്തി.
Attachments area
Advertisment