Advertisment

ആ​ലു​വ​യി​ല്‍ നാ​ണ​യം വി​ഴു​ങ്ങി​യ കു​ട്ടി​ ചി​കി​ത്സ കിട്ടാതെ മരിച്ച സം​ഭ​വം ;സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നി​ല്‍ നി​ന്ന് ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി

New Update

കൊ​ച്ചി: ആ​ലു​വ​യി​ല്‍ നാ​ണ​യം വി​ഴു​ങ്ങി​യ കു​ട്ടി​ ചി​കി​ത്സ കിട്ടാതെ മരിച്ച സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട​ലു​മാ​യി ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍.സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നി​ല്‍ നി​ന്ന് സം​ഭ​വ​ത്തെ കു​റി​ച്ച്‌ വി​വ​ര​ങ്ങ​ള്‍ തേ​ടി​യെ​ന്ന് ദേ​ശീ​യ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യ​ങ്ക് ക​നൂ​ങ്കേ അ​റി​യി​ച്ചു.

Advertisment

publive-image

വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ സം​സ്ഥാ​ന ക​മ്മീ​ഷ​നോ​ട് നി​ര്‍​ദേ​ശി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ശേ​ഷം മ​റ്റു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

ആ​ലു​വ ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പൃ​ഥ്വി​രാ​ജ് (മൂ​ന്ന്)ആ​ണ് മ​രി​ച്ച​ത് നാ​ണ​യം വി​ഴു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. ശ​നി​യാ​ഴ്ച​യാ​ണ് കു​ട്ടി നാ​ണ​യം വി​ഴു​ങ്ങി​യ​ത്.

ഉ​ട​ൻ ത​ന്നെ കൂ​ട്ടി​യെ ആ​ലു​വ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ എ​റ​ണാ​കു​ളം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും കൊ​ണ്ടു​പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു.

ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​യ​പ്പോ​ൾ ഡോ​ക്ട​ർ​മാ​ർ സം​ഭ​വ​ത്തെ ഗൗ​ര​വ​ത്തോ​ടെ കാ​ണാ​തെ കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ച് ചോ​റും പ​ഴ​വും ന​ൽ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്രി​ത മേ​ഖ​ല​യി​ൽ നി​ന്ന് വ​ന്ന​തു​കൊ​ണ്ടാ​ണ് ചി​കി​ത്സ ന​ൽ​കാ​തെ മ​ട​ക്കി അ​യ​ച്ച​തെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ളു​ടെ ആ​രോ​പ​ണം.

commission report
Advertisment