Advertisment

ചിലരുടെ ഒക്കെ അതിമോഹം തകര്‍ന്നടിയുന്ന തെരഞ്ഞെടുപ്പാകും ഇത്തവണ നടക്കുക..... വംശ ഹത്യയും വര്‍ഗീയ കലാപവും സംഘടിപ്പിച്ചവര്‍ ഇവിടെ വന്ന് റോഡ് ഷോ നടത്തി ജനങ്ങളെ പാട്ടിലാക്കാമെന്ന് കരുതിയിരുന്നു..... അവര്‍ക്ക് ഈ തെരഞ്ഞെടുപ്പ് തിരിച്ചടിയാകും......വര്‍ഗ്ഗീയതയും വിദ്വേഷവും കേരളത്തില്‍ വിലപ്പോകില്ല..... മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും ഒരു മണ്ഡലത്തിലും മൂന്നാംസ്ഥാനത്തല്ലാതെ ബിജെപിക്ക് എത്താന്‍ കഴിയില്ലെന്നും പിണറായി വിജയന്‍

New Update

കണ്ണൂര്‍: ചിലരുടെ ഒക്കെ അതിമോഹം തകര്‍ന്നടിയുന്ന തെരഞ്ഞെടുപ്പാകും ഇത്തവണ നടക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വംശ ഹത്യയും വര്‍ഗീയ കലാപവും സംഘടിപ്പിച്ചവര്‍ ഇവിടെ വന്ന് റോഡ് ഷോ നടത്തി ജനങ്ങളെ പാട്ടിലാക്കാമെന്ന് കരുതിയിരുന്നു. അവര്‍ക്ക് ഈ തെരഞ്ഞെടുപ്പ് തിരിച്ചടിയാകുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

Advertisment

publive-image

വര്‍ഗ്ഗീയതയും വിദ്വേഷവും കേരളത്തില്‍ വിലപ്പോകില്ല. മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും ഒരു മണ്ഡലത്തിലും മൂന്നാംസ്ഥാനത്തല്ലാതെ ബിജെപിക്ക് എത്താന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രി വോട്ട് ചെയ്യേണ്ട പിണറായി ആര്‍സി അമല ബേസിക് യുപി സ്‌കൂളിലെ 161-ാം ബൂത്തിലും വോട്ടിംഗ് യന്ത്രം തകരാറിലായി. വോട്ടിങ് തുടങ്ങാനും വൈകിയിരുന്നു.

കുടംബാംഗങ്ങളോടൊപ്പം എത്തിയാണ് പിണറായി വോട്ടിട്ട് മടങ്ങിയത്.

കേരളത്തില്‍ വ്യാപകമായി വോട്ടിംഗ് മെഷീന്‍ തിരിമറിയുണ്ടായി. പലേടത്തും പോളിംഗ് തടസപ്പെടന്ന അവസ്ഥയുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. വേണ്ടത്ര ഗൗരവം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Advertisment