Advertisment

എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് സമൂഹ അടുക്കള - ബാക്കി വന്ന ഭക്ഷ്യ സാധനങ്ങൾ 107 അഗതികൾക്ക് നൽകി

author-image
ജോസ് ചാലക്കൽ
Updated On
New Update

എലപ്പുള്ളി: എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ 27.03.2020 ന് തുടങ്ങി 01.07.2020 ന് അവസാനിപ്പിച്ചപ്പോൾ 96 ദിവസങ്ങളിലായി പ്രവർത്തിക്കുവാൻ കഴിഞ്ഞു. 31 വ്യക്തികളും 35 സംഘടനകളും, സ്ഥാപനങ്ങളും വിവിധ സഹായങ്ങൾ നൽകി. 2989 പ്രഭാതഭക്ഷണവും, 3562 ഉച്ചഭക്ഷണവും, 3184 രാതി ഭക്ഷണവും ചേർന്ന് ആകെ 9735 ഭക്ഷണം നൽകാൻ കഴിഞ്ഞു.

Advertisment

സമൂഹ അടുക്കള പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ ബാക്കി വന്ന അരിയും പലവ്യഞ്ജനവുമെല്ലാം പഞ്ചായത്തിന്റെ ആശ്രയ അഗതി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട 107 അഗതി കുടുംബങ്ങൾക്ക് വീതിച്ചു നൽകി. 350 കിലോഗ്രാം അരി, 110 കിലോഗ്രാം പരിപ്പ്, 60 കിലോഗ്രാം പഞ്ചസാര, 130 കിലോഗ്രാം ഗോതമ്പ്മാവ് തുടങ്ങിയവയാണ് അഗതികൾക്ക് വിതരണം ചെയ്തത്.

അഗതികൾക്ക് ഉള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന് എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. തങ്കമണി, സെക്രട്ടറി ആർ. ഗോപാലകൃഷ്ണപിള്ള ജൂനിയർ സുപ്രണ്ട് സി. നന്ദിനി, കമ്മ്യൂണിറ്റി കിച്ചൻ മോണിറ്ററിംഗ് കമ്മിറ്റി അംഗം സാക്ഷരതാ പ്രേരക് എൻ. ജയപ്രകാശ്, ലൈബ്രറേറിയൻ പി. കുഞ്ഞികൃഷ്ണൻ, കെ.പി.രവീന്ദ്രൻ, കെ. അർജ്ജുനൻ, ജെ. പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.

സമൂഹ അടുക്കളയെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുവാൻ സഹഹയിച്ച, യത്നിച്ച സംഭാവനയും സഹായവും ചെയ്ത വ്യക്തികൾ, സംഘടനകൾ സ്ഥാപനങ്ങൾ, ഭക്ഷണം തയ്യാറാക്കിയവർ, ഭക്ഷണം വിതരണം ചെയ്തവർ, വിവിധ നിരീക്ഷണ ക്യാമ്പുകളിലും വീടുകളിലും കഴിഞ്ഞവർ, കമ്മ്യുണിറ്റി കിച്ചൻ ഗുണഭോക്താക്കൾ, ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, ശുചികാരണ പ്രവർത്തകർ, സന്നദ്ധ സേനയിൽ അംഗങ്ങളായി വിവിധ ക്യാമ്പുകളിൽ പ്രവർത്തിച്ചവർ, അംഗൻവാടി പ്രവർത്തകർ ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാ വർക്കർമാർ, സർവ്വോപരി കുറ്റമറ്റ മേൽനോട്ടവും നിയന്ത്രണവും വഹിച്ച കമ്മ്യുണിറ്റി കിച്ചൻ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയ ഏവർക്കും ഈ അവസരത്തിൽ കൃതജ്ഞത രേഖപ്പെടുത്തുന്നു.

community kitchen
Advertisment