Advertisment

മുഖ്യമന്ത്രി വോട്ടെടുപ്പ് ദിവസം നടത്തിയ ശബരിമല പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

New Update

publive-image

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടെടുപ്പ് ദിവസം നടത്തിയ ശബരിമല പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. പരാമർശം പെരുമാറ്റച്ചട്ടലംഘനമെന്ന് കാട്ടി കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയാണ് പരാതി നൽകിയത്. അയ്യപ്പനും ദേവഗണങ്ങളും സർക്കാരിനൊപ്പമെന്ന പരാമർശത്തിനെതിരെയാണ് പരാതി.

വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി ഉണ്ടെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കു മറുപടിയായാണ് അയ്യപ്പനും ദേവഗണങ്ങളും ജനങ്ങള്‍ക്ക് ഗുണം ചെയ്ത സര്‍ക്കാരിനൊപ്പമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ പ്രസ്താവന പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് സതീശൻ പാച്ചേനി പറഞ്ഞു.

Advertisment