Advertisment

കാസര്‍ഗോഡ് ജില്ലയില്‍ ഡിസിസി പ്രസിഡന്റിന് എതിരായി പരാതി ദൃശ്യമാധ്യമങ്ങളില്‍ വന്നത് അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയമിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പരാതികളോ, പ്രസ്താവനകളോ, വാര്‍ത്തകളോ നല്‍കരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടും കാസര്‍ഗോഡ് ജില്ലയില്‍ ഡിസിസി പ്രസിഡന്റിന് എതിരായി അഞ്ച് ഭാരവാഹികള്‍ ഒപ്പിട്ടു എന്ന് പറയുന്ന പരാതി ദൃശ്യമാധ്യമങ്ങളില്‍ വന്നത് അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റി വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു.

ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെപിസിസിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സജി ജോസഫിനേയും, സോണി സെബാസ്റ്റ്യനേയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സമിതി മൂന്ന് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.

 

kpcc
Advertisment