റാന്നി 100 നമ്പര്‍ പോളിങ് ബൂത്തില്‍ അന്ധരായ വോട്ടര്‍മാരുടെ വോട്ട് പ്രിസൈഡിങ് ഓഫീസര്‍ ചെയ്തു; തെരഞ്ഞെടുപ്പു കമ്മീഷന് എല്‍.ഡി.എഫിന്റെ പരാതി

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Tuesday, April 23, 2019

റാന്നി: അന്ധരായ വോട്ടര്‍മാരുടെ വോട്ട് പ്രിസൈഡിങ് ഓഫീസര്‍ സ്വന്തം നിലയ്ക്ക് ചെയ്തതായി പരാതി. റാന്നി 100 നമ്പര്‍ പോളിങ് ബൂത്തിലാണ് സംഭവം. എല്‍.ഡി.എഫ് ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി.

പത്തനംതിട്ട മണ്ഡലത്തില്‍ രാവിലെ ഏഴരയോടെ തന്നെ വോട്ടെടുപ്പ് ആരംഭിച്ചെങ്കിലും ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് വൈകി. യന്ത്രത്തകരാറ് റിപ്പോര്‍ട്ടു ചെയ്ത ഇടങ്ങളിലെല്ലാം പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് തുടങ്ങിയെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.

വള്ളിക്കോട് എന്ന സ്ഥലത്തായിരുന്നു അവസാനം യന്ത്രത്തകരാര്‍ സംഭവിച്ചത്. അതും പരിഹരിച്ചെന്നാണ് റിപ്പോര്‍ട്ട്. ബട്ടനുകള്‍ പ്രവര്‍ത്തിക്കുന്നില്ലയെന്നാരോപിച്ച് ഇവിടുത്തെ കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

×