Advertisment

ക്യൂവിൽ നിന്നവരോട് വോട്ട് അഭ്യർത്ഥിച്ചു; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ എൽഡിഎഫ് പരാതി

New Update

publive-image

റീ പോളിംഗ് നടക്കുന്ന കാസർകോടെ പിലാത്തറ 19 ആം ബൂത്തിൽ ക്യൂവിൽ നിന്നവരോട് കോൺഗ്രസ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ വോട്ട് അഭ്യർത്ഥിച്ചതായി പരാതി. രാജ്‌മോഹൻ ഉണ്ണിത്താനെതിരെ എൽഡിഎഫ് പരാതി നൽകി.

കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽപ്പെടുന്ന പിലാത്തറയിലെ 19 ആം നമ്പർ ബൂത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇന്ന് രാവിലെ എട്ട് മണിയോടുകൂടി ഷാലറ്റും ഭർത്താവും വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. മണ്ഡലത്തിൽ റീ പോളിംഗ് നടത്തിയത് തന്നെ ഷാലറ്റിന്റെ പരാതിയെ തുടർന്നായിരുന്നു. ഷാലറ്റ് ക്യൂവിൽ നിന്ന സമയത്ത് രാജ്‌മോഹൻ ഉണ്ണിത്താൻ ബൂത്ത് സന്ദർശിക്കാൻ എത്തുകയായിരുന്നു. രാവിലെ 6 മണി മുതൽ മൂന്ന് തവണയാണ് ബൂത്തിലേക്ക് കയറുകയും വളരെ അധികം സമയം അവിടെ ചിലവഴിക്കുകയും ചെയ്തത്.

Advertisment