Advertisment

​സൗജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന റേ​ഷ​ന​രി​യി​ലു​ള്‍​പ്പെ​ടെ തൂ​ക്ക​ത്തി​ല്‍ കു​റ​വ് വ​രു​ത്തി : 53 റേ​ഷ​ന്‍ ക​ട​ക​ള്‍​ക്കെ​തി​രെ​ കേ​സെ​ടുത്തു: 12 റേ​ഷ​ന്‍ ക​ട​യു​ട​മ​ക​ളി​ല്‍ നി​ന്ന് 55,000 രൂ​പ പി​ഴ ഈ​ടാ​ക്കി

New Update

തി​രു​വ​ന​ന്ത​പു​രം: സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന റേ​ഷ​ന​രി​യി​ലു​ള്‍​പ്പെ​ടെ തൂ​ക്ക​ത്തി​ല്‍ കു​റ​വ് വ​രു​ത്തി വി​ല്പ​ന ന​ട​ത്തി​യ റേ​ഷ​ന്‍ ക​ട​ക​ള്‍​ക്കെ​തി​രെ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സം​സ്ഥാ​ന​ത്താ​കെ 53 റേ​ഷ​ന്‍ ക​ട​ക​ള്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. 12 റേ​ഷ​ന്‍ ക​ട​യു​ട​മ​ക​ളി​ല്‍ നി​ന്ന് 55,000 രൂ​പ പി​ഴ ഈ​ടാ​ക്കി.

Advertisment

publive-image

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ചി​ല റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നി​ന്ന് ന​ല്‍​കി​യ പ​ത്ത് കി​ലോ അ​രി​യി​ല്‍ ഒ​രു കി​ലോ​യും പ​തി​ന​ഞ്ച് കി​ലോ അ​രി​യി​ല്‍ ഒ​ന്ന​ര കി​ലോ​യും വ​രെ കു​റ​വു​ള്ള​താ​യി ക​ണ്ടെ​ത്തി. ഇ​തി​ന് പു​റ​മേ മു​ദ്ര ചെ​യ്യാ​ത്ത അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​തി​നും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലും 1800 425 4835 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്ബ​രി​ലും സു​താ​ര്യം മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലും lmd.kerala.gov.in ലും ​പ​രാ​തി​ക​ള്‍ അ​റി​യി​ക്കാ​മെ​ന്ന് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

Advertisment