Advertisment

ജി സുധാകരനെതിരെ പാർട്ടി അന്വേഷണ കമ്മീഷന് മുന്നിൽ പരാതി പ്രളയം; പിന്തുണച്ചവര്‍ ചുരുക്കം; പരാതി നല്‍കിയവരില്‍ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും

New Update

publive-image

Advertisment

ആലപ്പുഴ: മുന്‍ മന്ത്രി ജി. സുധാകരനെതിരായ അന്വേഷണം നടത്തുന്ന പാര്‍ട്ടി കമ്മീഷനു മുമ്പാകെ പരാതി പ്രളയം. അന്വേഷണ പരിധിക്ക് പുറത്തുള്ളവരും സുധാകരനെതിരെ പരാതിയുമായി എത്തിയിട്ടുണ്ട്. സുധാകരൻ തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുൻ പേഴ്സണൽ സ്റ്റാഫ് അംഗം വേണുഗോപാൽ പരാതിപ്പെട്ടു.

മന്ത്രി സജി ചെറിയാൻ, എ എം ആരിഫ് എം പി എന്നിവരും സുധാകരനെതിരെ എച്ച് സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു. അമ്പലപ്പുഴ, ആലപ്പുഴ ഏരിയക്കമ്മിറ്റികളിൽ നിന്ന് ഹാജരായവരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് സുധാകരനെ പിന്തുണച്ചത്.

അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തിലെ വീഴ്ചയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവരുള്‍പ്പെടുന്ന കമ്മീഷന്‍ അന്വേഷിക്കുന്നത്. ജി. സുധാകരനെതിരേ സ്ഥലം എം.എല്‍.എ. എച്ച്. സലാം അടക്കമുള്ള നേതാക്കളുടെ പരാതികളാണ് അന്വേഷണത്തിലേക്ക് എത്തിയത്.

g sudhakaran
Advertisment