പുഷ്പനെ അറിയാമോ..സഖാവ് പുഷ്പനെ അറിയാമോ?…(കൊടിക്കൂറകൾ മറന്നു , ഒരു വിമോചന സമരത്തിന് കൂടി കാലമായി)

ജയശങ്കര്‍ പിള്ള
Sunday, April 8, 2018

1994 നവംബർ 25 കേരളത്തെ ചുവന്നു അഗ്നിക്ക് ഇരയാക്കിയ ദിനം ആണ്.ഞാനും നിങ്ങളും ആരും മറക്കുവാൻ ഇടയില്ല കൂത്ത് പറമ്പ് വെടി വയ്പ്പ് .എം വി രാഘവൻ എന്ന പൂർവ്വകാല സഖാ വിനെ തെരുവിൽ തടഞ്ഞതിന് 5 യുവാക്കൾ വീരമൃത്യു വരിച്ചു.ഇന്നും ജീവിക്കുന്ന രക്തസാക്ഷി ആയി സഖാവ് പുഷ്പൻ വാട്ടർ ബെഡിൽ ജീവിതം തള്ളി നീക്കുന്നു.എന്തിനു വേണ്ടി ആയിരുന്നു ഈ സമരം.? ഇന്ന് ഭരിക്കുന്ന മാർക്സിസ്റ്റ് പാർട്ടി അത് എന്നെ മറന്നു.

“ എന്‍റെ മകനെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു..! പിന്തിരിഞ്ഞോടി പുറകിൽ വെടി കൊണ്ട് മരിച്ച ഭീരുവല്ല അവൻ… പടപൊരുതി, പിന്തിരിഞ്ഞോടാതെ മുന്നോട്ട് കാലെടുത്ത് വെച്ച് മാറിൽ വെടിയുണ്ട ഏറ്റു വാങ്ങിയ ധീരരക്തസാക്ഷിയാണവന്‍ ” ഇത് കൂത്തുപറമ്പിൽ വെടിയേറ്റ് മരിച്ച ഒരു രക്തസാക്ഷിയുടെ അച്ഛൻ പറഞ്ഞ വരികൾ ആണ്.

സ്വാശ്രയ മന്ത്രിയെ വഴിയിൽ തടഞ്ഞു രക്തസാക്ഷികൾ ഉണ്ടായ പാർട്ടി.ആ രക്തസാക്ഷികളെ കേരളം മുഴുവൻ പ്രസംഗ കലയിൽ ചൂടും ചുവപ്പും നൽകി ജന പ്രതിനിധി പദവികൾ നേടിയെടുത്ത രാജേഷ്,ഷംസീർ,സ്വരാജ്,..ഇങ്ങനെ നീളുന്ന യുവ പ്രതിഫകൾ ഒന്നിച്ചു മറ്റു രാഷ്ട്രീയ പാർട്ടിയ്ക്കളുടെയും,സ്വാശ്രയ മുതലാളി മാരുടെയും തോളിൽ കൈയ്യിട്ടു കീശ വീർപ്പിച്ചപ്പോൾ ഭാവി തുലഞ്ഞത് 46 മെഡിക്കൽ വിദ്യാര്ഥികളുടേതു മാത്രമാണ്.

പണമുള്ള കാരണവന്മാർ കോടികൾ കോഴ നൽകി സീറ്റു വാങ്ങി.അതിനെ ന്യായീകരിയ്ക്കാൻ നിയമപരമായി പ്രവേശനം നേടിയ കുട്ടികളെ തുലച്ച ഇവരെ തെറ്റു പറഞ്ഞിട്ട് കാര്യം ഇല്ല.1985 -1987 കളിൽ സ്വാശ്രയ കോളേജുകൾക്കെതിരെ പഠിപ്പു മുടക്കിയവർ ആണ് ഇന്ന് മന്ത്രിയും,എം പി യും,എം എൽ എ യും ഒക്കെ.

ഇവർക്ക് എന്ത് ധാർമ്മീകത ആണ് ഉള്ളത്.അത് ഉണ്ടാകുകയില്ല കാരണം സ്വാശ്രയ കോളേജ് കൾക്കെതിരെ,മാനേജ് മെന്റുകൾക്കു എതിരെ സമരം ചെയ്ത സഖാക്കളുടെ ചുടു ചോര വീണ മണ്ണിൽ, അവരുടെ നെഞ്ചിൽ ചവിട്ടി നിന്ന് കേരള നിയമസഭയിൽ ആദ്യമായി സ്വാശ്രയ ബിൽ പാസ്സ് ആക്കിയത് 29.06.2006ല്‍ അച്ചുതാനന്ദന്‍ എന്ന കമ്യൂണിസ്റ്റ് കുലപതി യുടെ മന്ത്രി സഭയുടെ കാലത്താണ്.

ഇന്ന് അതെ സർക്കാർ മുഖ്യ മന്ത്രി പിണറായി വിജയൻ,തഴുകുന്നതും സംരക്ഷിക്കുന്നതും അതേ മുതലാളിമാരെ തന്നെ.കൂട്ടിനു അതെ പ്രതിപക്ഷം,മുനിയായി പുതിയ രാജേട്ടനും.
ഇവർ കോടികളിൽ കൊടികൾ മുക്കുന്നവർ ആണ് എന്നതിനുള്ള തെളിവുകൾ ആണ് ഇന്ന് കാണിച്ചു കൂട്ടുന്നതും, മുതിർന്ന സഖാക്കളുടെ മക്കൾ എല്ലാവരും ക്യൂബാ മുകുന്ദൻ മാർ ആയി വിദേശത്തു പഠിക്കുകയും,കച്ചവട സ്ഥാപനങ്ങൾ നടത്തുകയും ചെയ്യുന്നത്.

കേരളത്തിലെ ഈ സ്വാശ്രയ ക്യൂബാ മുകുന്ദന്മാരെ ജനം തിരിച്ചറിഞ്ഞു പുറം കാലുകൊണ്ട് ചവിട്ടുന്ന കാലം അതി വിദൂരമല്ല .. രാഷ്ട്രീയ ബോധം ഇല്ലാത്ത ചെറുപ്പക്കാരുടെ നാടല്ല കേരളം.കൊടിക്കൂറകൾ മറന്നു ഒരു വിമോചന സമരത്തിന് കൂടി കാലമായി

×